സംസ്ഥാനത്തെ വാട്‌സ്‌ആപ്പ് ഹര്‍ത്താല്‍; എ.ബി.വി.പി പ്രവർത്തകൻ അറസ്റ്റിൽ 

297 0

മഞ്ചേരി: സംസ്ഥാനത്ത് നടന്ന വാട്‌സ്‌ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം സ്വദേശി സൗരവ് സനുവാണ് അറസ്റ്റിലായിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ സൗരവിനെ റിമാന്‍ഡ് ചെയ്തു. കലാപത്തിന് ആഹ്വാനം ചെയ്യല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പെണ്‍കുട്ടിയെ അപമാനിക്കല്‍, പോക്‌സോ തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. 

ആറ്റിങ്ങലിലെ എഞ്ചിനീയറിംഗ് കോളജിലെ ബിടെക് വിദ്യാര്‍ത്ഥിയായ സൗരവ് ഹര്‍ത്താല്‍ ആഹ്വാനം പ്രചരിപ്പിക്കുന്നതിനായി തുടങ്ങിയ വോയിസ് ഓഫ് യൂത്ത് എന്ന ഗ്രൂപ്പിന്റെ ആറാം പതിപ്പിന്റെ അഡ്മിനാണ്. തുടര്‍ന്ന് ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളിലും ഇയാള്‍ പ്രതിയാകും. 

Related Post

സെെന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ; 4 ഭീകരരെ വധിച്ചു

Posted by - Dec 29, 2018, 07:57 pm IST 0
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സെെന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 4 ഭീകരരെ വധിച്ചു. ഇന്ന് രാവിലെ ഭീകരരുടെ സാന്നിധ്യം മനസിലാക്കി പുല്‍വാമയില്‍ സെെന്യം വളയുകയായിരുന്നു. തുടര്‍ന്ന് ഹന്‍ജാന്‍…

ശബരിമല സ്ത്രീ പ്രവേശനം: നിർണ്ണായക വിധി ഇന്ന്

Posted by - Sep 28, 2018, 08:55 am IST 0
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. പൊതു ആരാധനാ സ്ഥലത്ത് അവന്‌ പോകാമെങ്കില്‍ അവള്‍ക്കും പോകാമെന്ന് വാദത്തിനിടെ കോടതി…

റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മടക്കിവിളിച്ച്‌ ബി.എസ്. യെദ്യൂരപ്പ

Posted by - Jan 19, 2019, 10:23 am IST 0
ബംഗളൂരു: ഗുരുഗ്രാമില്‍ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മടക്കിവിളിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പ. തിങ്കളാഴ്ചയായിരുന്നു എംഎല്‍എമാരെ ബിജെപി ഹരിയാനയിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച…

പ്രണയത്തിന്റെ രക്തസാക്ഷിയായി നീനുവും 

Posted by - May 29, 2018, 10:16 am IST 0
കോട്ടയം: കാത്തിരിപ്പ് കണ്ണീരിലാഴ്‌ത്തി കെവിന്‍ തിരിച്ച്‌ വരില്ലെന്ന് അറിഞ്ഞതോടെ ഇല്ലാതായത് ഒരു ജീവന്‍ മാത്രമല്ല. 'ഇനിയെന്ത് ചെയ്യും അപ്പച്ഛാ' എന്ന നീനുവിന്റെ ചോദ്യത്തിന് മുന്നില്‍ മറുപടി പറയാന്‍…

Leave a comment