1511 കോടിയുടെ തൊഴിലുറപ്പ് കുടിശ്ശിക കേന്ദ്രം അനുവദിച്ചു

261 0

ദില്ലി: തൊഴിലുറപ്പ് പദ്ധതിയ്ക്ക്  1511 കോടിരൂപ കുടിശ്ശിക കേന്ദ്രം അനുവദിച്ചു. 5 മാസത്തെ വേതനമായിരുന്നു കുടിശ്ശിക ഉണ്ടായിരുന്നത് . മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് കേന്ദ്ര നടപടി.  തൊഴിലുറപ്പ് പദ്ധതിയില്‍ അഞ്ച് മാസമായി കൂലി മുടങ്ങിയ നിലയിലായിരുന്നു . 

സംസ്ഥാനത്തെ 15 ലക്ഷം തൊഴിലാളികള്‍ക്ക് നല്‍കേണ്ട 1200 കോടി രൂപയാണ് കെട്ടിക്കിടന്നത്.  കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഒടുവില്‍ കൂലി കിട്ടിയത് നവംബറിലായിരുന്നു. ഏറ്റവുമധികം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായിരുന്നു ഏറ്റവുമധികം കൂലി നല്‍കാനുളളത്. 

കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ തൊഴിലെടുക്കുന്നവരില്‍ 80 ശതമാനവും സ്ത്രീകളാണ്. 271 രൂപയാണ് ദിവസ വേതനം.  കേരളത്തിലെ നല്ലൊരു ശതമാനം കുടുംബങ്ങളുടെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നിലനില്‍പ് ഈ തുകയെ ആശ്രയിച്ചാണ്. 

Related Post

ട്രാന്‍സ്ജെന്‍ഡേഴ്സിന് മല കയറാന്‍ അനുമതി

Posted by - Dec 17, 2018, 05:18 pm IST 0
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡേഴ്സിന് മല കയറാന്‍ അനുമതി. നാല് പേര്‍ക്ക് ശബരിമലയില്‍ പോകാന്‍ പൊലീസ് അനുമതി നല്‍കി. തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചുവെന്ന് പൊലിസ് വിശദമാക്കി. …

മുംബൈ യിലെ പ്രശസ്ത അവതാരിക സിന്ധു നായരുടെ ഭർത്താവ് സനിൽ നായർ നിര്യാതനായി 

Posted by - Mar 10, 2020, 12:58 pm IST 0
മുംബൈ യിലെ കല സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന നർത്തകിയും  അവതാരികയുമായ സിന്ധു നായരുടെ ഭർത്താവ് സനിൽ നായർ ഇന്നലെ (9-03-2020) രാത്രിയിൽ സ്വകാര്യ ആശുപത്രിയിൽ വച്ച്…

താമരശ്ശേരി ചുരത്തില്‍ ഗതാഗതം താറുമാറായി

Posted by - Dec 25, 2018, 10:40 am IST 0
കോഴിക്കോട്: ചരക്ക് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ താമരശ്ശേരി ചുരത്തില്‍ ഗതാഗതം താറുമാറായി. ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് ചരക്കുമായി വരുന്ന ലോറിയും കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ചരക്കു…

പോപ്പുലർ ഫ്രണ്ട് ചെയർമാന് നന്ദി : ഹാദിയ 

Posted by - Mar 10, 2018, 11:43 am IST 0
പോപ്പുലർ ഫ്രണ്ട് ചെയർമാന് നന്ദി : ഹാദിയ  വിവാഹം വിവാദം സൃഷ്ട്ടിച്ച ഹാദിയ ഷെഫിൻ ജഹാൻ ദമ്പതികളുടെ വിവാഹം സുപ്രിം കോടതി ശരിവച്ച സന്തോഷത്തിലാണ് ഇരുവരും.കേസ് നടത്താൻ…

ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം: ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍

Posted by - Jul 5, 2018, 07:38 am IST 0
ചങ്ങനാശ്ശേരി• പോലീസ് ചോദ്യം ചെയ്തതിന്റെ മനോവിഷമത്തില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് ചങ്ങനാശ്ശേരി താലൂക്കില്‍ യു.ഡി.എഫ് ഹര്‍ത്താല്‍. ചങ്ങനാശ്ശേരി പുഴവാത് ഇടവളഞ്ഞിയില്‍ സുനില്‍ കുമാര്‍,…

Leave a comment