ആലുവയില്‍ അമ്മയുടെ ക്രൂര മര്‍ദ്ദനമേറ്റ കുഞ്ഞ് മരിച്ചു

176 0

കൊച്ചി: ആലുവയിൽ അമ്മയുടെ ക്രൂര മർദ്ദനമേറ്റ മൂന്ന് വയസ്സുകാരന്‍ മരിച്ചു. ഏതാനും ദിവസങ്ങളായി കുട്ടി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില ഇന്ന് പുലര്‍ച്ചയോടെ തീര്‍ത്തും വഷളാവുകയായിരുന്നു. കുട്ടിയുടെ തലച്ചോറിന്‍റെ പ്രവർത്തനം പൂര്‍ണ്ണമായി നിലച്ചതിനെ തുടര്‍ന്ന് ശരീരം മരുന്നുകളോടും പ്രതികരിക്കാതെയായി. തുടര്‍ന്ന് 9.45 ഓടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ മൃതശരീരം മോർച്ചറിയിലേക്ക് മാറ്റി. 

തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് മരണകാരണം. സ്വന്തം കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കുട്ടി അനുസരണക്കേട് കാട്ടിയത് കൊണ്ടാണ് മർദ്ദിച്ചതെന്നാണ് ജാർഖണ്ഡ് സ്വദേശിയായ കുട്ടിയുടെ അമ്മ പൊലീസിന് നൽകിയ മൊഴി. കുട്ടിയുടെ അച്ഛന്‍റെ ക്രിമിനൽ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

ബുധനാഴ്ച വൈകുന്നരമാണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയില്‍ എത്തിക്കുന്നത്. വീടിന്‍റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറഞ്ഞത്. കുട്ടിയുടെ ശരീരമാസകലവും മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു.

ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ച പാടുകളും ഉണ്ടായിരുന്നു. പരിക്കുകള്‍ മര്‍ദ്ദനത്തെ തുടർന്ന് സംഭവിച്ചതെന്ന സംശയത്തിൽ ആശുപത്രി അധികൃതർ പൊലീസിനെയും ചൈല്‍ഡ് ലൈനെയും വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്‍റെ പരിക്കുകള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന്  പൊലീസ് കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കുട്ടിയെ മർദ്ദിച്ചെന്ന് അമ്മ സമ്മതിക്കുകയായിരുന്നു.

Related Post

തൃപ്തി ദേശായി പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്ന്‌ മടങ്ങിപ്പോകും

Posted by - Nov 16, 2018, 07:29 pm IST 0
കൊച്ചി : ശബരിമല സന്ദര്‍ശിക്കാനെത്തിയ ഭൂമാതാ ബ്രിഗേഡ്‌ നേതാവ്‌ തൃപ്തി ദേശായി പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്ന്‌ മടങ്ങിപ്പോകും. ഇന്ന് രാത്രി 9.30ന് മടങ്ങിപ്പോകുമെന്ന് തൃപ്തി ദേശായി പൊലീസിനെ അറിയിച്ചു.…

ലിഗ കൊലക്കേസില്‍ വഴിത്തിരിവ്: രണ്ട് പ്രതികൾ കുറ്റം സമ്മതിച്ചു 

Posted by - May 2, 2018, 10:15 am IST 0
തിരുവനന്തപുരം: ലിഗ കൊലക്കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. കസ്റ്റഡിയിലിരിക്കുന്ന രണ്ട് പ്രതികളാണ് കുറ്റം സമ്മതിച്ചിരിക്കുന്നത്. പീഡനത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രതികള്‍ പറഞ്ഞത്. പ്രദേശവാസികളായ രണ്ട് പേരുടെയും അറസ്റ്റ്…

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യയുടെ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം

Posted by - Jul 12, 2018, 06:27 am IST 0
കായംകുളം: സ്‌റ്റേറ്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യയുടെ ഓച്ചിറയിലെ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം. ചൊവ്വാഴ്‌ച രാത്രി ഒന്‍പതു മണിയോടെ മെഷീനില്‍ പണം നിറയ്‌ക്കാന്‍ കരാറെടുത്ത സ്വകാര്യ ഏജന്‍സി ജീവനക്കാരാണ്‌ മോഷണശ്രമം…

പ്രളയ കേരളത്തിന് കേന്ദ്രത്തിന്റെ 3048ന്റെ അധിക ധനസഹായം പ്രഖ്യാപിച്ചു

Posted by - Dec 6, 2018, 09:13 pm IST 0
പ്രളയ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്‍ അധിക ധനസഹായം. 3048 രൂപയുടെ അധിക സഹായമാണ് കേന്ദ്രം നല്‍കുന്നത്. രണ്ടാംഘട്ട ധനസഹായമായാണ് കേന്ദ്രം ഇത് കേരളത്തിന് നല്‍കുന്നത്.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്…

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധനവ്

Posted by - Apr 21, 2018, 01:51 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. തലസ്ഥാനത്ത് പെട്രോളിന് 78.17ആയപ്പോള്‍ കോഴിക്കോടും കൊച്ചിയിലും ഇതേ നിരക്കില്‍ വ്യാപാരം പുരോഗമിക്കുന്നു. എന്നാൽ തലസ്ഥാന നഗരിയില്‍ ലിറ്ററിന് 71.02…

Leave a comment