യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: നെടുമ്പാശേരി വിമാനത്താവളം വെള്ളപ്പൊക്ക ഭീഷണിയില്‍

128 0

കൊച്ചി: പെരിയാര്‍ നിറഞ്ഞ് കരകവിഞ്ഞതോടെ നെടുമ്പാശേരി വിമാനത്താവളം വെള്ളപ്പൊക്ക ഭീഷണിയില്‍. ഇടമലയാര്‍ ഡാം തുറന്നതോടെയാണ് പെരിയാറില്‍ വെള്ളം പൊങ്ങിയത്. അല്‍പസമയത്തിനുള്ളില്‍ ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്തുന്നതോടെ ജലനിരപ്പ് പെരിയാറില്‍ ഇനിയും ഉയരാനാണ് സാധ്യത. ഇതോടെ നെടുമ്പാശേരി വിമാനത്താവളത്തിലും വെള്ളം കയറുന്നതിന് സാധ്യതയുണ്ട്.

ഒഡീഷ തീരത്തുള്ള ന്യൂനമര്‍ദ്ദമാണ് മഴ കനക്കാന്‍ കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കരുതപ്പെടുന്നത്. മഴയ്ക്ക്പുറമെ വ്യാപക മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജില്ലകളിലെ കലക്ടര്‍മാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

Related Post

കുട്ടികള്‍ പൊതു സമൂഹത്തിലും സ്വന്തം വീടുകളില്‍ പോലും സുരക്ഷിതരല്ല: ജില്ലാ കളക്റ്റര്‍

Posted by - Jul 3, 2018, 06:24 am IST 0
തിരുവനന്തപുരം: നമ്മുടെ നാട്ടില്‍ കൗമാരക്കാരായ കുട്ടികള്‍ പല വിധത്തിലുള്ള ചൂഷണങ്ങള്‍ക്കും വിധേയരാകുന്നുണ്ടെന്ന് ജില്ലാ കളക്റ്റര്‍ ഡോ. വാസുകി ഐഎഎസ്. കുട്ടികള്‍ പൊതു സമൂഹത്തിലും സ്വന്തം വീടുകളില്‍ പോലും…

കുപ്പിവെള്ളത്തിന് വില കുറയും

Posted by - Apr 30, 2018, 08:44 am IST 0
സംസ്ഥാന സർക്കാർ കുപ്പിവെള്ളത്തിനുമേൽ ഓർഡിനാൻസ് കൊണ്ടുവരാൻ പോകുന്നു. കുപ്പിവെള്ളത്തിനുമേൽ ഓർഡിനാൻസ് കൊണ്ടുവരികവഴി ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 12 രൂപയാകും വില. ഏപ്രിൽ 2 മുതൽ സംസ്ഥാനത്ത് 1…

ഐരോളി അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല പൂജാ മഹോത്സവം ഡിസംബർ 12 ന് തുടങ്ങും    

Posted by - Dec 11, 2019, 03:48 pm IST 0
നവി മുംബൈ: ഐരോളി അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം ഡിസംബർ 12ന് തുടങ്ങും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് ശാസ്ത്രശര്‍മ്മന്‍ നമ്പൂതിരിപ്പാടും ശ്രീ കൃഷ്ണാനന്ദ സരസ്വതി രാമഗിരി…

ശക്തമായ മഴയ്ക്ക് സാധ്യത : യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Posted by - Nov 7, 2018, 07:50 am IST 0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കന്യാകുമാരിഭാഗത്തെ കടലിലും മാന്നാര്‍ കടലിടുക്കിലും ഇന്ത്യന്‍ മഹാസുമുദ്രത്തില്‍…

Leave a comment