പി ജയരാജനെതിരെ സാമൂഹികമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു

319 0

സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സാമൂഹികമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. പീഡനക്കേസ് പ്രതിയായ യുവാവ് പി ജയരാജന്റെ ഡ്രൈവര്‍ എന്ന വ്യാജവാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.

പാവന്നൂര്‍ കടവിലെ മുഹമ്മദ് ഇസ്മാഈല്‍ , മയ്യില്‍ പെരുവങ്ങൂര്‍ സ്വദേശി ടി പി ബാസിത്ത് , മയ്യില്‍ ഇരുവാപ്പുഴ നമ്ബ്രത്തെ കെ.പി അനസ് കാക്കയങ്ങാട് പാറക്കണ്ടത്ത് കെ.പി ഷമീം , എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

വ്യാജ പ്രചരണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പി ജയരാജന്‍ പോലീസില്‍ പരാതി നല്‍കിയത്. എസ് ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Post

അര്‍ച്ചന പത്മിനി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് ബി.ഉണ്ണികൃഷ്ണൻ

Posted by - Oct 14, 2018, 06:45 am IST 0
കൊച്ചി:ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നടി അര്‍ച്ചന പത്മിനി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് ബി.ഉണ്ണികൃഷ്ണൻ. മമ്മൂട്ടിയുടെ പുള്ളിക്കാരാന്‍ സ്റ്റാറാ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നും…

അത്യന്തം ഹീനമായ ഗൂഢാലോചന ഹര്‍ത്താലില്‍ നടന്നു : മുഖ്യമന്ത്ര

Posted by - Apr 27, 2018, 06:57 pm IST 0
തിരുവനന്തപുരം: അത്യന്തം ഹീനമായ ഗൂഢാലോചന അപ്രഖ്യാപിത ഹര്‍ത്താലില്‍ നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പ്രചരണം സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകള്‍ വഴിയും നടന്നുവെന്നും അതില്‍ നമ്മുടെ…

രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

Posted by - Dec 7, 2018, 08:38 pm IST 0
തിരുവനന്തപുരം: 23-ാമത്‌ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘടന ചടങ്ങുകള്‍ നടന്നത്. കേരളത്തിന്റെ യശസ് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ചലച്ചിത്രമേള…

ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസികള്‍ അതേപടി നിലനിര്‍ത്തുകതന്നെ ചെയ്യും: കെമാല്‍ പാഷ

Posted by - Oct 11, 2018, 08:54 pm IST 0
പരവൂര്‍: ശബരിമല ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസികള്‍ അതേപടി നിലനിര്‍ത്തുകതന്നെ ചെയ്യുമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ഭൂതക്കുളം ധര്‍മശാസ്താക്ഷേത്രത്തില്‍ ബുധനാഴ്ച നവരാത്രി സംഗീതോത്സവത്തിന്റെ ഉദ്ഘാടനം…

കേ​ന്ദ്ര​മ​ന്ത്രി പൊ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ വാ​ഹ​നം പോ​ലീ​സ് ത​ട​ഞ്ഞു

Posted by - Nov 22, 2018, 08:54 am IST 0
പ​മ്പ: കേ​ന്ദ്ര​മ​ന്ത്രി പൊ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ വാ​ഹ​നം പോ​ലീ​സ് ത​ട​ഞ്ഞു. നാ​മ​ജ​പ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ വാ​ഹ​ന​മാ​ണെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി. അ​യ്യ​പ്പ ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ടെ പ​ന്പ​യി​ല്‍​വ​ച്ചാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വാ​ഹ​നം…

Leave a comment