മകരവിളക്ക് കാലത്ത് ശബരിമലയിലെത്താന്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്തത് എണ്ണൂറോളം യുവതികള്‍

139 0

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെത്താന്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്തത് എണ്ണൂറോളം യുവതികള്‍. ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റം, കെഎസ്‌ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് എന്നിവയിലൂടെ ദര്‍ശന സമയവും ബസ് ടിക്കറ്റും ബുക്ക് ചെയ്തവരാണിവര്‍.

കൂടുതല്‍ യുവതികള്‍ ബുക്ക് ചെയ്തിരിക്കുന്നത് ആന്ധ്രയില്‍ നിന്നാണ്. കൂടാതെ ഡല്‍ഹിയില്‍നിന്നും കൊല്‍ക്കത്തയില്‍നിന്നും യുവതികള്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയിട്ടുണ്ട്. ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ എത്രപേര്‍ ദര്‍ശനത്തിനെത്തുമെന്ന് വ്യക്തമല്ല. യുവതികളുടെ കണക്കുകള്‍ പുറത്തുവിടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Post

സൈബര്‍ ആക്രമണം; സുനിത ദേവദാസിന്റെ പരാതിയില്‍ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു

Posted by - Feb 10, 2019, 09:15 pm IST 0
തിരുവനന്തപുരം: സൈബര്‍ ആക്രമണത്തിനിരയായ മാധ്യമപ്രവര്‍ത്തക സുനിത ദേവദാസിന്റെ പരാതിയില്‍ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ അപമാനിച്ചതായി കാട്ടി സുനിത ദേവദാസ് നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്താന്‍…

സാങ്കേതിക സര്‍വകലാശാല എട്ട് പരീക്ഷകള്‍ മാറ്റിവെച്ചു

Posted by - Dec 30, 2018, 11:41 am IST 0
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന എട്ട് പരീക്ഷകള്‍ മാറ്റിവെച്ചു. വനിതാ മതിന്റെ പശ്ചാത്തലത്തിലാണ് നീക്കമെന്ന് അഭ്യൂഹമുണ്ട്.ബി.ടെക്, ബി.ആര്‍ക്, എം.ടെക്, എം.ആര്‍ക്, എം.സി.എ ഉള്‍പ്പെടെയുള്ള പരീക്ഷകളാണ്…

ഉരുള്‍പൊട്ടല്‍: മൂന്നു കുട്ടികള്‍ അടക്കം ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Posted by - Jun 15, 2018, 08:17 am IST 0
കോഴിക്കോട്: കോഴിക്കോട് കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നു കുട്ടികള്‍ അടക്കം ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ 12 പേരെക്കൂടി കണ്ടെത്താനുണ്ട്. ഉരുള്‍പൊട്ടലില്‍ ഒമ്പതു വയസുകാരി ദില്‍ന, സഹോദരന്‍…

കെ എം മാണി അന്തരിച്ചു

Posted by - Apr 9, 2019, 05:27 pm IST 0
കൊച്ചി: കേരളാ കോൺഗ്രസ് എം ചെയർമാനും എംഎല്‍എയുമായ കെ എം മാണി അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട് 4.57നായിരുന്നു അന്ത്യം. വൃക്കകൾ…

വിനോദയാത്ര പോകുന്നവർ ശ്രദ്ധിക്കുക : ഈ ബീച്ച് ഇപ്പോൾ ഏറ്റവും കൂടുതൽ അപകടകാരിയാണ് 

Posted by - Apr 22, 2018, 09:10 am IST 0
കൊല്ലം: സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ അപകടകാരിയായ ബീച്ചായി മാറി കൊല്ലം ബീച്ച്‌. 5 വര്‍ഷത്തിനിടെ അന്‍പതിലധികം പേര്‍ മരിച്ചെങ്കിലും ഇവിടെ ലൈഫ് ഗാര്‍ഡിന് അവശ്യം വേണ്ട…

Leave a comment