അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്ന്

290 0

ഇടുക്കി: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്ന്. വട്ടവട കോവിലൂരിലെ സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് വിവാഹം. കോവിലൂർ സ്വദേശി മധുസൂദനനാണ് വരൻ. അഭിമന്യു ആഗ്രഹിച്ച പോലെ വിപുലമായാണ് വട്ടവടക്കാര്‍ വിവാഹം നടത്തുന്നത്. വൈദ്യുത മന്ത്രി എം എം മണി അടക്കമുള്ളവര്‍ വിവാഹത്തിനെത്തും. സിപിഎമ്മാണ് വിവാഹ ചെലവുകളെല്ലാം വഹിക്കുന്നത്. അഭിമന്യു കൊല്ലപ്പെടുന്നതിന് മുമ്പ് നിശ്ചയിച്ചതാണ് കൗസല്യയുടെ വിവാഹം. അഭിമന്യുവിന്‍റെ അഭാവത്തിൽ സഹോദരൻ പരിജിത്താണ് വിവാഹ കാര്യങ്ങളെല്ലാം നോക്കുന്നത്. 10.30 നാണ് മുഹൂര്‍ത്തം. 

Related Post

1.44 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

Posted by - Dec 5, 2018, 02:23 pm IST 0
മലപ്പുറം : പെരിന്തല്‍മണ്ണയില്‍ 1.44 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോഡൂര്‍ സ്വദേശി സൈനുദ്ദീന്‍ ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്.…

വിദേശ വനിതയുടെ കൊലപാതകം വഴിത്തിരിവിലേക്ക് 

Posted by - May 8, 2018, 01:52 pm IST 0
തിരുവനന്തപുരം : വിദേശ വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വഴിത്തിരിവിലേക്ക്. പ്രതികളായ ഉമേഷ്, ഉദയൻ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കേസുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെക്കുറിച്ചുള്ള വിവരങ്ങൾ…

ഇസ്ലാമിക സംഘടനകളുടെ ഹർത്താൽ; അണികൾ അകത്തായി

Posted by - Apr 21, 2018, 07:35 am IST 0
ഇസ്ലാമിക സംഘടനകളുടെ ഹർത്താൽ അണികൾ അകത്തായി ഇസ്ലാമിക സംഘടനകളുടെ മേൽനോട്ടത്തിൽ ഈ മാസം പതിനാറിന് നടത്തിയ ഹർത്താലിൽ നൂറുകണക്കിനുപേർ അറസ്റ്റിൽ. ജമ്മുകശ്മീരിൽ 8 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച…

മത്സ്യത്തൊഴിലാളികളുടെ സ്ഥലം വാങ്ങിക്കലിൽ സാമ്പത്തിക തിരിമറി

Posted by - Apr 9, 2018, 08:32 am IST 0
മത്സ്യത്തൊഴിലാളികളുടെ സ്ഥലം വാങ്ങിക്കലിൽ സാമ്പത്തിക തിരിമറി തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾക്ക് സ്ഥലം വാങ്ങിക്കുന്ന വഴി കോടികളുടെ തട്ടിപ്പാണ് നടക്കുന്നത്. ഉദ്യോഗസ്ഥരും ഇവിടുത്തെ പ്രാദേശിക രാഷ്ട്രീയക്കാരും ചേർന്ന് മത്സ്യത്തൊഴിലാളികളെ കബിളിപ്പിക്കുകയാണ്.…

സര്‍ക്കാര്‍ വാശി പിടിച്ചാല്‍ സമരം ശക്തമാക്കുമെന്ന് വത്സന്‍ തില്ലങ്കേരി

Posted by - Nov 13, 2018, 09:15 pm IST 0
കണ്ണൂര്‍: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ വാശി പിടിച്ചാല്‍ സമരം ശക്തമാക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ജനുവരി 22വരെ സര്‍ക്കാര്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്നും ഇതുമായി…

Leave a comment