വീ​ടു​ക​ളു​ടെ വൈ​ദ്യു​തി നി​ര​ക്ക് യൂ​ണി​റ്റി​ന് 80 പൈ​സ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ശി​പാ​ര്‍​ശ

102 0

തി​രു​വ​ന​ന്ത​പു​രം: വീ​ടു​ക​ളു​ടെ വൈ​ദ്യു​തി നി​ര​ക്ക് ഇ​ക്കൊ​ല്ലം യൂ​ണി​റ്റി​ന് 10 പൈ​സ മു​ത​ല്‍ 80 പൈ​സ​വ​രെ വ​ര്‍​ധി​ക്കാ​ന്‍ വൈ​ദ്യു​തി ബോ​ര്‍​ഡി​ന്‍റെ നി​ര്‍​ദേ​ശം. അ​ടു​ത്ത​വ​ര്‍​ഷ​വും നി​ര​ക്ക് ഉ​യ​രും. അ​ടു​ത്ത നാ​ലു​വ​ര്‍​ഷ​ത്തേ​ക്കു​ള്ള പ്ര​തീ​ക്ഷി​ത വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും ബോ​ര്‍​ഡ് റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന് സ​മ​ര്‍​പ്പി​ച്ചു. 

വീ​ടു​ക​ളു​ടെ ഫി​ക്സ​ഡ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശ​മു​ണ്ട്. വീ​ടു​ക​ളു​ടെ ഫി​ക്സ​ഡ് ചാ​ര്‍​ജ് സിം​ഗി​ള്‍ ഫേ​സ്, ത്രീ​ഫേ​സ് എ​ന്നി​ങ്ങ​നെ ര​ണ്ടു​ത​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത് നാ​ലാ​യി വി​ഭ​ജി​ക്കും. സിം​ഗി​ല്‍ ഫേ​സ് 30 രൂ​പ​യാ​യി​രു​ന്നു ഫി​ക്സ​ഡ് ചാ​ര്‍​ജ്. സിം​ഗി​ള്‍ ഫേ​സി​നെ 150 യൂ​ണി​റ്റു​വ​രെ​യെ​ന്നും 150 യൂ​ണി​റ്റി​നു മു​ക​ളി​ലു​ള്ള​വ​രെ​ന്നും ര​ണ്ടാ​യി വി​ഭ​ജി​ക്കും. 150 യൂ​ണി​റ്റു​വ​രെ​യു​ള്ള​വ​ര്‍​ക്ക് ഈ ​വ​ര്‍​ഷം 75 രൂ​പ​യാ​യും അ​ടു​ത്ത​വ​ര്‍​ഷം 100 രൂ​പ​യാ​യും വ​ര്‍​ധി​പ്പി​ക്കാ​നാ​ണ് ശി​പാ​ര്‍​ശ.

ത്രീ​ഫേ​സി​നെ 150 യൂ​ണി​റ്റു​വ​രെ​യെ​ന്നും അ​തി​നു​മു​ക​ളി​ലു​ള്ള​വ​രെ​ന്നും ര​ണ്ടാ​യി വി​ഭ​ജി​ക്കാ​ന്‍ ശി​പാ​ര്‍​ശ ചെ​യ്യു​ന്നു. 150 യൂ​ണി​റ്റു​വ​രെ 80 രൂ​പ​യാ​യി​രു​ന്ന​ത് ഈ​വ​ര്‍​ഷം 90 രൂ​പ​യാ​യും അ​ടു​ത്ത​വ​ര്‍​ഷം 100 രൂ​പ​യാ​യും വ​ര്‍​ധി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്നു. 150 യൂ​ണി​റ്റി​നു മു​ക​ളി​ലു​ള്ള​ത് ഈ ​വ​ര്‍​ഷം 80-ല്‍ ​നി​ന്ന് 130 രൂ​പ​യാ​യും അ​ടു​ത്ത വ​ര്‍​ഷം 160 രൂ​പ​യാ​യും ഉ​യ​ര്‍​ത്താ​നു​മാ​ണ് നി​ര്‍​ദേ​ശം. വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ഡി​മാ​ന്‍​ഡ് ചാ​ര്‍​ജ് ഒ​രു കെ​വി​എ ലോ​ഡി​ന് 300 രൂ​പ​യി​ല്‍ നി​ന്ന് 600 രൂ​പ​യാ​ക്കാ​നും അ​ടു​ത്ത വ​ര്‍​ഷം 750 രൂ​പ​യാ​ക്കാ​നു​മാ​ണ് നി​ര്‍​ദേ​ശം.

അ​തേ​സ​മ​യം 350 യൂ​ണി​റ്റി​നു മു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് ഇ​ക്കൊ​ല്ലം യൂ​ണി​റ്റി​ന് അ​ഞ്ചു​പൈ​സ കു​റ​യ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്നു. 500 യൂ​ണി​റ്റി​നു മു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ ഇ​പ്പോ​ള്‍ ഒ​രു യൂ​ണി​റ്റി​ന് ഏ​ഴ​ര രൂ​പ​യാ​ണ് ന​ല്‍​കു​ന്ന​ത്. ഇ​ത് 6.90 രൂ​പ​യാ​യി കു​റ​യ്ക്കാ​നാ​ണ് നി​ര്‍​ദേ​ശം. വ്യ​വ​സാ​യ​ങ്ങ​ളു​ടെ നി​ര​ക്ക് യൂ​ണി​റ്റി​ന് ഇ​ക്കൊ​ല്ലം 5.50 രൂ​പ​യി​ല്‍ നി​ന്ന് അ​ഞ്ചു രൂ​പ​യാ​യും അ​ടു​ത്ത​വ​ര്‍​ഷം നാ​ല​ര രൂ​പ​യാ​യും കു​റ​യ്ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്നു. ഇ​ക്കൊ​ല്ലം 1101.72 കോ​ടി രൂ​പ​യു​ടേ​യും അ​ടു​ത്ത​വ​ര്‍​ഷം 700.44 കോ​ടി രൂ​പ​യു​ടേ​യും നി​ര​ക്ക് വ​ര്‍​ധ​ന ന​ട​പ്പാ​ക്കാ​നാ​ണ് വൈ​ദ്യു​തി ബോ​ര്‍​ഡ് നി​ര്‍​ദേ​ശി​ക്കു​ന്ന​ത്.

Related Post

ഇടുക്കി ജില്ലയില്‍ കനത്ത മഴ

Posted by - Sep 28, 2018, 07:33 pm IST 0
തൊടുപുഴ: ഇടുക്കി ജില്ലയിലെ മൂന്നാര്‍,തൊടുപുഴ,അടിമാലി എന്നീ സ്ഥലങ്ങളില്‍ കനത്ത മഴ. ഇടുക്കി ജില്ലയില്‍ ഇടിയോടും മിന്നലോടും കൂടിയാണ് മഴ പെയ്യുന്നത്. ജില്ലയില്‍ കനത്ത അതീവ ജാഗ്രത നിര്‍ദേശം…

ജയസൂര്യക്കെതിരെ കായൽ കയ്യേറ്റത്തിനെതിരെ നടപടി

Posted by - Apr 5, 2018, 06:03 am IST 0
ജയസൂര്യക്കെതിരെ കായൽ കയ്യേറ്റത്തിനെതിരെ നടപടി ചലച്ചിത്ര നടൻ ജയസൂര്യ കായൽ കയ്യേറി എന്നാരോപിച്ച് കൊച്ചി നഗരസഭ നടപടി സ്വികരിച്ചു. ചെലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മിച്ച ബോട്ട് ജെട്ടി…

നിയമസഭാംഗമായി സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തു

Posted by - Jun 4, 2018, 10:30 am IST 0
ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച സജി ചെറിയാന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു. ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന കെകെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ്…

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത 

Posted by - Jun 11, 2018, 08:15 am IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍…

ശബരിമല തീര്‍ഥാടനത്തിനെത്തിയ പത്തുവയസുകാരന്‍ പമ്പയില്‍ മുങ്ങി മരിച്ചു

Posted by - Dec 6, 2018, 03:49 pm IST 0
പമ്പ: ശബരിമല തീര്‍ഥാടനത്തിനെത്തിയ പത്തുവയസുകാരന്‍ പമ്പയില്‍ മുങ്ങി മരിച്ചു. ആന്ധ്ര പ്രദേശിലെ വിജയനഗര്‍ ബുബുല്‍ നഗര്‍ മേട്ടുവത്സ മീഡല വീഥി നാരായണ റാവുവിന്റെ മകന്‍ ലോഗേഷ് നായിഡുവാണ്…

Leave a comment