മുഖ്യമന്ത്രി പിണറായി ആശുപത്രി വിട്ടു  

1138 0

കോഴിക്കോട്: കൊവിഡ് രോഗമുക്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് നെഗറ്റീവായത്. മുഖ്യമന്ത്രി കണ്ണൂരിലെ സ്വവസതിയിലേക്ക് മടങ്ങി.

ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയറിയിച്ച പിണറായി, മികച്ച രീതിയിലുള്ള പരിചരണമാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ലഭ്യമാക്കിയതെന്നും ജനങ്ങളില്‍ നിന്നും വലിയ  മാനസികമായ പിന്തുണയാണ് ലഭിച്ചതെന്നും ഫേസ്ബുക്കില്‍ കുറിച്ചു.  

ഇക്കഴിഞ്ഞ എട്ടിനാണ് കൊവിഡ് ബാധിതനായി മുഖ്യമന്ത്രിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രിക്കൊപ്പം രോഗബാധിതനായ കൊച്ചുമകന്‍ ഇഷാനും രോഗമുക്തനായി. നിരീക്ഷണത്തിലായിരുന്ന ഭാര്യ കമല കഴിഞ്ഞ ദിവസം രോഗ ബാധിത ആയെങ്കിലും മറ്റ് ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ അവരും ഇന്ന് ആശുപത്രി വിട്ടു. നേരത്തെ രോഗബാധിതയായിരുന്ന മുഖ്യമന്ത്രിയുടെ മകള്‍ വീണയും ഭര്‍ത്താവ് മുഹമ്മദ് റിയാസും കഴിഞ്ഞ ദിവസം നെഗറ്റിവായിരുന്നു.

Related Post

സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഫ്ബി കൂട്ടായ്മ

Posted by - Oct 12, 2019, 03:08 pm IST 0
കൊച്ചി : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരസ്യമായി സംസാരിച്ചു എന്ന കുറ്റത്തിന് സന്ന്യാസ സമൂഹത്തിൽ നിന്ന് പ്രതിഷേധങ്ങൾ ഏറ്റുവാങ്ങുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട്…

മന്ത്രി സുനില്‍കുമാറിന് രണ്ടാമതും കൊവിഡ്; മകനും രോഗം  

Posted by - Apr 15, 2021, 12:44 pm IST 0
തൃശ്ശൂര്‍: കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മകന്‍ നിരഞ്ജന്‍ കൃഷ്ണയ്ക്കും രോഗം സ്ഥിരീകരിച്ചു.…

കരുണ സംഗീത നിശ: പ്രാഥമിക 

Posted by - Feb 18, 2020, 04:17 pm IST 0
കൊച്ചി: കരുണ സംഗീത നിശ നടത്തിയതിന്റെ  പേരില്‍ സംഘാടകര്‍ തട്ടിപ്പ് നടത്തിയെന്ന ബി.ജെ.പി. നേതാവ്  സന്ദീപ് വാര്യരുടെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍…

ബിജെപി സ്ഥാനാർഥിപട്ടികയായി ; വട്ടിയൂർക്കാവിൽ  എസ്. സുരേഷ്

Posted by - Sep 29, 2019, 04:28 pm IST 0
തിരുവനന്തപുരം : കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. വട്ടിയൂർക്കാവിൽ  എസ്. സുരേഷാണ് സ്ഥാനാർഥി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ് സുരേഷ്.…

കടബാധ്യത: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ  

Posted by - May 25, 2019, 04:47 pm IST 0
കല്പറ്റ: വയനാട് പനമരം നിര്‍വാരത്ത് കടബാധ്യതമൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നീര്‍വാരം സ്വദേശി ദിനേശന്‍ (52) ആണ് ആത്മഹത്യ ചെയ്തത്. നാല് ബാങ്കുകളിലായി 20 ലക്ഷത്തോളം രൂപ…

Leave a comment