പോസ്റ്റല്‍വോട്ടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ചെന്നിത്തല  

326 0

തിരുവനന്തപുരം: പോസ്റ്റല്‍ വോട്ടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ചാണ് വിതരണം ചെയ്തവയുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയ്ക്ക് ചെന്നിത്തല കത്തയച്ചത്.

'തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തതില്‍ വന്‍ ക്രമക്കേടുണ്ടായിട്ടുണ്ട്. അതുകൊണ്ട് സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകളുടെ വിശദവിവരം പുറത്തുവിടണം. പോസ്റ്റല്‍ വോട്ട് ലഭിച്ചവരുടെയും പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ട് ചെയ്ത ഉദ്യോഗസ്ഥരുടെയും വിവരങ്ങളും പുറത്തുവിടണം', ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

കൂടാതെ, റിട്ടേണിങ് ഓഫീസര്‍മാരുടെ കൈവശമുള്ള ബാക്കി വന്ന പോസ്റ്റല്‍ വോട്ടുകളുടെയും ബൂത്ത് തലത്തിലുള്ള വിവരങ്ങളും അറിയിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. 80 വയസ് കഴിഞ്ഞ വോട്ടര്‍മാരെ ഉദ്ദേശിച്ച് എത്ര പോസ്റ്റല്‍ ബാലറ്റുകളാണ് വിതരണം ചെയ്തത്, അവയില്‍ എത്രയെണ്ണം ബാക്കിയായി, റിട്ടേണിങ് ഓഫീസര്‍മാരുടെ പക്കല്‍ എത്രയെണ്ണം ബാക്കിയുണ്ട് തുടങ്ങിയ വിവരങ്ങളും പുറത്തുവിടണമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

Related Post

രണ്ടില ചിഹ്നം ജോസിന് തന്നെ; ജോസഫിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി  

Posted by - Mar 15, 2021, 07:32 am IST 0
ഡല്‍ഹി: കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് തന്നെ. ചിഹ്നം ജോസിന് നല്‍കിയതിനെതിരെ ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചിഹ്നം…

യെദ്യൂരപ്പയ്‌ക്കെതിരെ  കെ.എസ്.യു പ്രതിഷേധം

Posted by - Dec 24, 2019, 11:49 am IST 0
തിരുവനന്തപുരം: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്‌ക്കെതിരെ കെ സ് യു  പ്രവർത്തകരുടെ പ്രതിഷേധം.  കണ്ണൂരിലേക്ക് പുറപ്പെടാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു വിമാനത്താവളത്തിനു പുറത്ത് ഇവര്‍ പ്രതിഷേധവുമായെത്തിയത്. ഇവര്‍ യെദ്യൂരപ്പയ്ക്കു…

ആറു ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്  

Posted by - Jul 16, 2019, 07:45 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ജൂലൈ 1…

ബി എസ് തിരുമേനിയെ  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി നിയമിച്ചു

Posted by - Dec 10, 2019, 03:42 pm IST 0
ന്യൂഡൽഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ കമ്മീഷണര്‍ ആയി ബി എസ് തിരുമേനിയെ നിയമിച്ച് സുപ്രീം കോടതി ഉത്തരവ് ഇറക്കി. നിലവിൽ സംസ്ഥാന പഞ്ചായത്ത് ഡയറക്ടര്‍ ആണ്…

എ ആ​ന​ന്ദി​ന്  എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്കാ​രം

Posted by - Nov 1, 2019, 03:38 pm IST 0
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉന്നത സാ ഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ ആനന്ദിന്. സാസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 27ാമത് എഴുത്തച്ഛൻ…

Leave a comment