ശബരിമലയിലെ വഴിപാട് സ്വര്‍ണം നഷ്ടമായിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്  

257 0

തിരുവനന്തപുരം: ശബരിമലയില്‍ വഴിപാടായി കിട്ടിയസ്വര്‍ണ ശേഖരത്തില്‍ നിന്ന്ഒന്നും നഷ്ടമായിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്. സ്ട്രോങ്‌റൂം തുറന്ന് പരിശോധിക്കേണ്ടതില്ലെന്നും 40 കിലോ സ്വര്‍ണംഇവിടെയുണ്ടെന്നും ഓഡിറ്റിങ്‌വിഭാഗം കണ്ടെത്തി. മഹസര്‍രേഖകള്‍ പരിശോധിച്ചാണ്ഓഡിറ്റിങ് വിഭാഗം വ്യക്തതവരുത്തിയത്.10413 സ്വര്‍ണ്ണം-വെള്ളി ഉരുപ്പടികളാണ് ആറന്മുള ക്ഷേത്രത്തോടുചേര്‍ന്നുള്ള സ്‌ട്രോങ്‌റൂമിലുള്ളുത്. നേരത്തെ കണക്കില്‍ കണ്ടെത്താത്ത നാല്ഉരുപ്പടികള്‍ ശ രിമലയില്‍തന്നെ ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ടെന്നുംദേവസ്വം ബോര്‍ഡ് അധികൃതര്‍പറഞ്ഞു.സ്വര്‍ണ്ണം കാണാതായെന്നതരത്തില്‍ തെറ്റായ വാര്‍ത്തയാണ് പ്രചരിപ്പിച്ചതെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു.

ശബരിമലയില്‍ കിട്ടുന്ന സ്വര്‍ണവും വെള്ളിയും പരമ്പരാഗതമായി ആറന്മുളയിലെ സ്‌ട്രോങ്‌റൂമിലാണ് സൂക്ഷിക്കുന്നത്.ആറുവര്‍ഷം മുമ്പ് സ്‌ട്രോങ്‌റൂമിന്റെ ചുമതലയുണ്ടായിരുന്നഉദ്യോഗസ്ഥന്‍ വിരമിച്ചിട്ടുംസ്വര്‍ണത്തിന്റെ അളവ് തിട്ടപ്പെടുത്തി ചുമതല കൈമാറിയിരുന്നില്ല. ഇത് ഉദ്യോഗസ്ഥന്റെ
ബാധ്യതയായി രേഖപ്പെടുത്തിയതിനാല്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ദേവസ്വംബോര്‍ഡ്തടഞ്ഞു.ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയുംമറ്റു വിലപിടിപ്പുള്ള സാധനങ്ങളുടെയും അളവ് തിട്ടപ്പെടുത്താന്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍മഹസര്‍ രേഖകള്‍ പ്രകാരംലഭിച്ച കാര്യങ്ങള്‍ ഓഡിറ്റ്‌വിഭാഗം ഹൈക്കോടതിയില്‍സമര്‍പ്പിക്കും. ശബരിമല അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ഓഫീസറും തിരുവാഭരണം കമ്മിഷണറുംചേര്‍ന്നാണ് രേഖകളും സ്വര്‍ണശേഖരവും ഒത്തുനോക്കേണ്ടിയിരുന്നത്. ആറുവര്‍ഷമായി ഇവയുടെ പരിശോധന കാര്യക്ഷമായിരുന്നില്ല.

Related Post

മാവോയിസ്റ്റ് വെടിവെയ്പ്പിനെ ന്യായീകരിച്ച് ടോം ജോസ്

Posted by - Nov 5, 2019, 11:06 am IST 0
 അട്ടപ്പാടിയിലെ പോലീസ് നടത്തിയ ഏറ്റുമുട്ടലിനെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. ജനാധിപത്യ സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്നവർ തീവ്രവാദികൾ ആണെന്നും അതിനാൽ മാവോവാദികളായ തീവ്രവാദികളിൽ നിന്ന് ജനങ്ങളെ…

കരിപ്പൂരില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ ഉരസി  

Posted by - Jul 1, 2019, 07:27 pm IST 0
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വെയില്‍ ഉരസി. വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് വഴിമാറിയത്. സൗദി അറേബ്യയില്‍ നിന്ന് യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ…

എസ്.എസ്.എല്‍.സി, പ്ലസ് ടു പുതുക്കിയ പരീക്ഷാ ടൈംടേബിള്‍  

Posted by - Mar 12, 2021, 03:28 pm IST 0
തിരുവനന്തപുരം: എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഏപ്രില്‍ എട്ടു മുതല്‍ 12 വരെ ഉച്ചയ്ക്കാണ് എസ്.എസ്.എല്‍സി. പരീക്ഷകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 15 മുതല്‍…

പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു  

Posted by - Jul 12, 2019, 09:01 pm IST 0
തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു. 60 വയസ്സായിരുന്നു. പട്ടത്തെ സ്വവസതിയില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. സ്വന്തമായി കാര്‍…

വാവ സുരേഷിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Posted by - Feb 14, 2020, 05:57 pm IST 0
തിരുവനന്തപുരം:  വാവ സുരേഷിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊല്ലം പത്തനാപുരത്തെ ഒരു വീട്ടിൽ കയറിയ പാമ്പിനെ പിടികൂടവേയാണ് വാവ സുരേഷിന് കടിയേറ്റത്. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം…

Leave a comment