രാഹുല്‍ വഴങ്ങുന്നില്ല; പുതിയ എംപിമാരെ കാണാന്‍ വിസമ്മതിച്ചു  

449 0

ന്യൂഡല്‍ഹി: ലോകസഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ്അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ഗാന്ധി ഉറച്ചുനില്‍ക്കുന്നതായിറിപ്പോര്‍ട്ട്. പാര്‍ട്ടി പ്രവര്‍ത്തകസമിതി അദ്ദേഹത്തിന്റെ രാ
ജിയാവശ്യം തള്ളിയെങ്കിലുംരാഹുല്‍ഗാന്ധി ഈ തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോയിട്ടില്ലെന്നാണ് സൂചന.

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്നും മറ്റൊരാളെ കണ്ടെത്തിക്കോളാനും തന്നെസന്ദര്‍ശിച്ച അഹമ്മദ് പട്ടേലിനോടും കെ.സി. വേണുഗോപാലിനോടും രാഹുല്‍ ആവശ്യെപ്പട്ടതായി ഒരു ടി.വി മാധ്യമംറിപ്പോര്‍ട്ട് ചെയ്തു. അധ്യക്ഷസ്ഥാനം ഉപേക്ഷിച്ച് പോകില്ല.മറിച്ച് അനുയോജ്യനായ ഒരാളെ ആ സ്ഥാനത്തേക്ക് കണ്ടെത്താനുള്ള സമയം പാര്‍ട്ടിക്ക്‌രാഹുല്‍ നല്‍കി.തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പുതിയ എം.പി.മാരുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയും മറ്റുയോഗങ്ങളും രാഹുല്‍ റദ്ദാക്കി.

രാഹുലിന്റെ തീരുമാനത്തില്‍ആദ്യം എതിര്‍പ്പറിയിച്ച സോണിയ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഇപ്പോള്‍ രാഹുലിന്റെതീരുമാനത്തെ പിന്തുണയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുï്.രാഹുല്‍ഗാന്ധിക്ക് പകരം പ്രിയങ്കാഗാന്ധിയുടെ പേര് നിര്‍ദേശിച്ചെങ്കിലും രാഹുല്‍ ഇതിനെഎതിര്‍ത്തിരുന്നു.

ഇതിനുപിന്നാലെയാണ് പാര്‍ട്ടി അധ്യക്ഷനായി ഗാന്ധി കുടുംത്തില്‍െപ്പട്ടവര്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.എന്തായാലും പാര്‍ട്ടിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത് വരെ മാത്രമേ രാഹുല്‍ഗാന്ധി അധ്യക്ഷസ്ഥാനത്ത്തുടരുകയുള്ളൂവെന്നാണ് സൂചന. എന്നാല്‍ രാഹുല്‍ രാജിതീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന വാര്‍ത്തകള്‍എ.ഐ.സി.സി നിഷേധിച്ചു.

Related Post

പ്രധാനമന്ത്രി സൗദിയിൽ എത്തി; സുപ്രധാന കരാറുകളിൽ ഇന്ന്  ഒപ്പുവെക്കും

Posted by - Oct 29, 2019, 10:07 am IST 0
റിയാദ് : പ്രധാനമന്ത്രി നരേന്ദ്ര മോഡി സൗദി അറേബ്യയിൽ എത്തി. ആഗോള നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി സൗദിയിൽ എത്തിയത്. സൗദിയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ രാജകീയ സ്വീകരണമാണ്…

മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ദീപക് സാവന്ത് രാജിവെച്ചു

Posted by - Jun 5, 2018, 09:34 am IST 0
മുംബൈ: മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ദീപക് സാവന്ത് രാജിവെച്ചു. മുതിര്‍ന്ന ശിവസേന നേതാവായ അദ്ദേഹം മുഖ്യമന്ത്രിക്കും പാര്‍ട്ടി അധ്യക്ഷനും രാജിക്കത്ത് നല്‍കി. മുഖ്യമന്ത്രി രാജി സ്വീകരിച്ചിട്ടില്ല. ജൂണ്‍…

കശ്മീരിലെ  ട്രെയിന്‍ ഗതാഗതം ചൊവ്വാഴ്ച പുനരാരംഭിക്കും  

Posted by - Nov 12, 2019, 09:35 am IST 0
ന്യൂഡല്‍ഹി: ജമ്മു കശ്മീരിൽ  നിര്‍ത്തിവച്ച തീവണ്ടി സര്‍വീസുകള്‍ ചൊവ്വാഴ്ച പുനരാരംഭിക്കും. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ…

മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി  

Posted by - Nov 30, 2019, 03:51 pm IST 0
മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. വിശ്വാസ വോട്ടെടുപ്പില്‍  169 എം.എല്‍.എമാര്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പിന്തുണച്ചു.…

 25,000 മുസ്ലിങ്ങളും ക്രിസ്ത്യാനികളും 2018 ൽ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തി വിഎച്ച്പി  

Posted by - Oct 28, 2019, 02:33 pm IST 0
നാഗ്പുർ: 2018ല്‍ ഘര്‍വാപസിയിലൂടെ തിരിച്  ഹിന്ദുമതത്തിലേക്ക് വന്നത് 25,000 മുസ്ലിങ്ങളും ക്രിസ്ത്യാനികളുമെന്ന് വിഎച്ച്പി നേതാവ് മിലിന്ദ് പരാന്ദെ പറഞ്ഞു. ഹിന്ദുമതത്തില്‍ നിന്ന് ഇതരമതങ്ങളിലേക്ക് പോയവരെ തിരിച്ചു കൊണ്ടു…

Leave a comment