സു​ന​ന്ദ പു​ഷ്ക​റിന്റെ മരണം ; അ​ര്‍​ണാ​ബ് ഗോ​സ്വാ​മി​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വ്

233 0

ന്യൂ​ഡ​ല്‍​ഹി: റി​പ്പ​ബ്ളി​ക് ടി​വി എ​ഡി​റ്റ​ന്‍ ഇ​ന്‍ ചീ​ഫ് അ​ര്‍​ണാ​ബ് ഗോ​സ്വാ​മി​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വ്. കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​രി​ന്‍റെ പ​രാ​തി​യി​ല്‍ ഡ​ല്‍​ഹി കോ​ട​തി​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. 

സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ലെ ര​ഹ​സ്യ രേ​ഖ​ക​ളും പോ​ലീ​സ് റെ​ക്കോ​ഡു​ക​ളി​ലെ നോ​ട്ടു​ക​ളും പു​റ​ത്തു​വി​ട്ടു എ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ത​രൂ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന കേ​സി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​ത് അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. ചാ​ന​ലി​നു പ്രേ​ഷ​ക​രെ കൂ​ട്ടു​ന്ന​തി​നാ​യി ത​നി​ക്കെ​തി​രേ അ​ര്‍​ണാ​ബ് ഗോ​സ്വാ​മി അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി, ത​ന്‍റെ ഇ-​മെ​യി​ല്‍ അ​നു​വാ​ദ​മി​ല്ലാ​തെ ചോ​ര്‍​ത്തി എ​ന്നി​ങ്ങ​നെ​യും പ​രാ​തി​യി​ല്‍ ആ​രോ​പ​ണ​മു​ണ്ട്. 

ക​ഴി​ഞ്ഞ മാ​സം 21-നാ​ണ് മെ​ട്രോ​പൊ​ളി​റ്റ് മ​ജി​സ്ട്രേ​റ്റ് ധ​ര്‍​മേ​ന്ദ​ര്‍ സിം​ഗ് പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കാ​ന്‍ പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഏ​പ്രി​ല്‍ നാ​ലി​ന് കേ​സ് വീ​ണ്ടും വാ​ദം​കേ​ള്‍​ക്കും.

Related Post

പൗരത്വ ബില്ലിനെ രാജ്യസഭയിൽ എതിർക്കുമെന്ന് ശിവസേന

Posted by - Dec 11, 2019, 02:08 pm IST 0
മുംബൈ : കേന്ദ്ര സർക്കാരിന്റെ പൗരത്വ ബില്ലിനെ രാജ്യസഭയിൽ എതിർക്കുമെന്ന് ശിവസേന. പാർട്ടി മുഖപത്രമായ സാമ്‌നയിൽ  ഭേദഗതി ബില്ലിനെ  വിമർശിച്ചതിന് ശേഷം ലോക് സഭയിൽ ബില്ലിനെ അനുകൂലമായി…

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍

Posted by - Dec 11, 2019, 02:23 pm IST 0
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്‍ സഭയുടെ മേശപ്പുറത്ത് വെച്ചു . പൗരത്വ ഭേദഗതി ബില്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന…

മുംബൈയില്‍ ഫ്ളാറ്റില്‍ തീപിടിത്തം

Posted by - Nov 14, 2018, 08:04 am IST 0
മുംബൈ: അന്ധേരിയില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്‍റെ പത്തും പതിനൊന്നും നിലകളിലെ അപ്പാര്‍ട്ടുമെന്‍റുകളിലാണ് തീപടര്‍ന്നതെന്ന് അഗ്നിശമനസേന അറിയിച്ചു. തീപിടിത്തമുണ്ടാകാനുള്ള…

തീവണ്ടിയിൽ പീഡന ശ്രമം ; യാത്രക്കാരൻ അറസ്റ്റിൽ       

Posted by - Apr 7, 2018, 07:10 am IST 0
തീവണ്ടിയിൽ പീഡന ശ്രമം ; യാത്രക്കാരൻ അറസ്റ്റിൽ                  മുംബൈ : ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ…

യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു  

Posted by - Apr 13, 2021, 03:50 pm IST 0
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഐസൊലേഷനില്‍ പോയത്. ട്വിറ്ററിലൂടെയാണ് താന്‍ ഐസൊലേഷനില്‍…

Leave a comment