രാഹുല്‍ ഗാന്ധി ഈ മാസം കേരളം സന്ദര്‍ശിക്കുന്നു

322 0

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം കേരളം സന്ദര്‍ശിക്കുന്നു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്.

ജനുവരി 24-ന് കൊച്ചിയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും വനിതാ വൈസ് പ്രസിഡന്റുമാരുടെയും സംസ്ഥാന യോഗത്തില്‍ രാഹുല്‍ പങ്കെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്ബ് ജനുവരിയില്‍ കെപിസിസി പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് ആലോചന. നിലവിലെ ഡിസിസി അധ്യക്ഷന്മാരില്‍ ആര്‍ക്കും മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Post

ചൈനയിലെ  വുഹാനില്‍ നിന്നും ഇന്ത്യാക്കാരേയും വഹിച്ചുകൊണ്ടുള്ള എയര്‍ ഇന്ത്യാ വിമാനം ഡല്‍ഹിയിലെത്തി

Posted by - Feb 1, 2020, 09:10 am IST 0
ഡല്‍ഹി: ചൈനയിലെ  വുഹാനില്‍ നിന്നും ഇന്ത്യാക്കാരേയും വഹിച്ചുകൊണ്ടുള്ള എയര്‍ ഇന്ത്യാ വിമാനം ഡല്‍ഹിയിലെത്തി. 324 പേരടങ്ങുന്ന വിമാനത്തില്‍ 42 മലയാളികളും ഉണ്ട്. ദല്‍ഹി റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ…

വിജയക്കൊടി നാട്ടി കർഷകർ 

Posted by - Mar 13, 2018, 07:48 am IST 0
വിജയക്കൊടി നാട്ടി കർഷകർ  സിപിഎം കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മുപ്പതിനായിരത്തോളം വരുന്ന കർഷകരുടെ ജാഥാ ഇന്നലെയാണ്  മുംബൈയിൽ എത്തിയത്. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക…

മൂന്നുനില കെട്ടിടത്തില്‍ തീപിടുത്തം; അപകടത്തില്‍ 18 പേര്‍ മരിച്ചു 

Posted by - Apr 24, 2018, 11:32 am IST 0
മൂന്നുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ 18 പേര്‍ മരിക്കുകയും അഞ്ച് പേക്ക് പൊള്ളലേക്കുകയും ചെയ്തു. അര്‍ദ്ധരാത്രിയോടെയാണ് കെട്ടിടത്തിന് തീപിടിച്ചത്.  ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോവ്സും സ്ഥലത്തെത്തി…

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി വച്ചു  

Posted by - Apr 14, 2021, 03:49 pm IST 0
ഡല്‍ഹി: കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ പത്താംക്ലാസ് സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി, പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു. സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ നടത്തിപ്പുമായി…

ഹരിയാനയിലും മഹാരാഷ്ട്രയിലും പോളിംഗ് കുറഞ്ഞു

Posted by - Oct 22, 2019, 09:07 am IST 0
ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം വളരെ  കുറഞ്ഞു. മഹാരാഷ്ട്രയില്‍ 55.33ശതമാനവും ഹരിയാനയില്‍ 67.97 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഇരുസംസ്ഥാനങ്ങളിലും കഴിഞ്ഞ നിയമസഭാ…

Leave a comment