വ​ഴി​ക്ക​ട​വി​ന് സ​മീ​പം വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ളെ​ത്തി

276 0

മ​ല​പ്പു​റം: വ​ഴി​ക്ക​ട​വി​ന് സ​മീ​പം വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ളെ​ത്തി. താ​ന്നി​ക്ക​ട​വ് ആ​ദി​വാ​സി കോ​ള​നി​യി​ലാ​ണ് തിങ്കളാഴ്ച രാത്രി 11ന് മാ​വോ​യി​സ്റ്റ് സം​ഘം എ​ത്തി​യ​ത്. തോ​ക്കു​മാ​യെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ഒ​രു മ​ണി​ക്കൂ​റോ​ളം കോ​ള​നി​യി​ല്‍ ത​ങ്ങി. ആ​ദി​വാ​സി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന അ​രി​യും സാ​ധ​ന​ങ്ങ​ളും വാ​ങ്ങി​യാ​ണ് മാ​വോ​യി​സ്റ്റു​ക​ള്‍ മ​ട​ങ്ങി​യ​ത്. 

ക​ഴി​ഞ്ഞ ദി​വ​സം വ​ഴി​ക്ക​ട​വി​ന​ടു​ത്ത് മ​ഞ്ച​ക്കോ​ട്ട് വ​നി​താ മ​തി​ലി​നെ​തി​രെ മാ​വോ​യി​സ്റ്റു​ക​ള്‍ പോ​സ്റ്റ​റു​ക​ള്‍ പ​തി​ച്ചി​രു​ന്നു. വ​നി​താ മ​തി​ല്‍ വ​ര്‍​ഗീ​യ മ​തി​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പോ​സ്റ്റ​റു​ക​ള്‍ പ​തി​ച്ചി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന സ്ത്രീ​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മാ​യി​രു​ന്ന​വെ​ന്നും സ്ത്രീ​ക​ളെ ത​ട​യു​ന്ന ആ​ര്‍​എ​സ്‌എ​സി​ന് പ​ഴ​ഞ്ച​ന്‍ ചി​ന്താ​ഗ​തി​യാ​ണെ​ന്നും പോ​സ്റ്റ​റി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related Post

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴ

Posted by - Aug 5, 2018, 12:37 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍…

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പുതിയ നീക്കം 

Posted by - Jun 13, 2018, 01:43 pm IST 0
കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പുതിയ നീക്കം. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പ്രതിയും നടനുമായ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം പക്ഷപാതപരമെന്ന്…

ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ പോലീസ് തിരിച്ചയച്ചു

Posted by - Nov 6, 2018, 07:19 am IST 0
ശബരിമല: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെത്തിയ യുവതിയെ പോലീസ് തിരിച്ചയച്ചു. ചേര്‍ത്തല സ്വദേശിനി അഞ്ജുവിനെയാണ് കുടുംബത്തോടൊപ്പം പോലീസ് തിരിച്ചയച്ചത്. ശബരിമല അയ്യപ്പ ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് യുവതി എത്തിയത്.…

ശക്തമായ മഴയ്ക്ക് സാധ്യത : യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Posted by - Nov 7, 2018, 07:50 am IST 0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കന്യാകുമാരിഭാഗത്തെ കടലിലും മാന്നാര്‍ കടലിടുക്കിലും ഇന്ത്യന്‍ മഹാസുമുദ്രത്തില്‍…

 ഗായകന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Posted by - May 11, 2018, 08:32 am IST 0
തലശ്ശേരി: പ്രഫഷനല്‍ ഗായകന്‍ ജോയ് പീറ്റര്‍(52) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സാരംഗ് ഓര്‍ക്കസ്ട്ര, ന്യൂ മാഹിയിലൂടെ ആണ് ജോയ് പീറ്റര്‍ എന്ന ഗായകനെ നേടിത്തന്നത്.…

Leave a comment