മന്നം ജയന്തിക്ക് പെരുന്ന ഒരുങ്ങി

160 0

ചങ്ങനാശ്ശേരി: സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ 142ാമത് ജയന്തി ആഘോഷങ്ങള്‍ക്കായി പെരുന്നയിലെ എന്‍എസ്‌എസ് ആസ്ഥാനം ഒരുങ്ങി. ജനുവരി ഒന്നിനും രണ്ടിനും മന്നം നഗറില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള പന്തലിലാണ് ആഘോഷങ്ങള്‍. ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് എന്‍എസ്‌എസ് സ്വീകരിച്ച നിലപാടുകളുടെ പശ്ചാത്തലത്തില്‍ ഇത്തവണ നടക്കുന്ന സമ്മേളനത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ട്. സമ്മേളന നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പന്തലിന്റെയും വേദിയുടെയും ഭക്ഷണശാലയുടെയും നിര്‍മാണം പൂര്‍ത്തിയായി.

മലബാര്‍ മേഖലയില്‍ നിന്നും ഹൈറേഞ്ചില്‍ നിന്നും തിങ്കളാഴ്ച മുതല്‍ പ്രതിനിധികള്‍ എത്തിത്തുടങ്ങും. ജനുവരി ഒന്നിന് രാവിലെ ആറിന് പ്രഭാതഭേരിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് എട്ടിന് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടക്കും. 10.15ന് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ സ്വാഗതവും വിശദീകരണവും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നിര്‍വഹിക്കും. പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിക്കും.

തുടര്‍ന്ന് പ്രമേയങ്ങള്‍ അവതരിപ്പിക്കും. സമ്മേളനത്തിനു ശേഷം മൂന്നിന് ബംഗളൂരു ജി രവികിരണും സംഘവും അവതരിപ്പിക്കുന്ന സംഗീതസദസ്, ആറിന് ഡോ. എം നര്‍മ്മദയുടെ നേതൃത്വത്തില്‍ വയലിന്‍ ഫ്യൂഷന്‍, രാത്രി ഒമ്ബതിന് മേജര്‍ സെറ്റ് കഥകളി എന്നിവയാണ് കലാപരിപാടികള്‍.

മന്നം ജയന്തി ദിനമായ ജനുവരി രണ്ടിനു പ്രഭാതഭേരിയോടെ ചടങ്ങുകള്‍ക്കു തുടക്കമാകും. തുടര്‍ന്ന് ഭക്തഗാനാലാപം, 7.30 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന തുടങ്ങും. ജയന്തി സമ്മേളനത്തിനു എത്തിച്ചേരുന്ന വിശിഷ്ടാതിഥികള്‍ക്കു 10.30ന് സ്വീകരണം. സമ്മേളനം 10.45ന് മുന്‍ അറ്റോര്‍ണി ജനറല്‍ കെ പരാശരന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ഹൈക്കോടതി ജഡ്ജി എ വി രാമകൃഷ്ണ പിള്ള മുഖ്യപ്രഭാഷണം നടത്തും. സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് അധ്യക്ഷനുമായ സി രാധാകൃഷ്ണന്‍ മന്നം അനുസ്മരണ പ്രഭാഷണം നടത്തും.

Related Post

മഹാരാഷ്ട്രയിൽ  സര്‍ക്കാര്‍ രൂപീകരിക്കാന്‍  ഗവര്‍ണര്‍ ശിവ സേനയെ  ക്ഷണിച്ചു 

Posted by - Nov 11, 2019, 10:13 am IST 0
മുംബൈ: രാഷ്ട്രീയ  അനിശ്ചിതത്വങ്ങള്‍ തുടരവേ മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിസര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ചു.  സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി അറിയിച്ചതിന് പിന്നാലെയാണ്…

ട്രെയിനില്‍വച്ച്‌ ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന അഭിഭാഷകന്‍ അറസ്റ്റില്‍

Posted by - Apr 23, 2018, 12:32 pm IST 0
ചെന്നൈ: ട്രെയിനില്‍വച്ച്‌ ഒന്‍പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അഭിഭാഷകനും ബിജെപിയുടെ മുന്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന കെപി പ്രേം ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി ഒരുമണിയോടെയാണ് പ്രേം ട്രെയിനില്‍ കയറിയത്.…

കോളേജ് അധ്യാപകനെയും യുവതിയെയും കാണാതായി

Posted by - Jul 7, 2018, 09:36 am IST 0
കോട്ടയം: കോളേജ് അധ്യാപകനെയും യുവതിയെയും കാണാതായതായി പോലീസില്‍ പരാതി. അധ്യാപകനെ കാണാനില്ലെന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും യുവതിയെ കാണാനില്ലെന്ന് എറണാകുളത്ത് പോലീസ് സ്റ്റേഷനിലും വീട്ടുകാര്‍ നല്‍കിയ…

ശബരിമല ദര്‍ശനത്തിന് ട്രാന്‍സ്‍ജെന്‍ഡേഴ്സ് ഇന്ന് എത്തും 

Posted by - Dec 18, 2018, 07:42 am IST 0
തിരുവനന്തപുരം: ഇന്ന് ശബരിമല ദര്‍ശനം നടത്താന്‍ നാലംഗ ട്രാന്‍സ്‍ജെന്‍ഡേഴ്സ് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ നാലു മണിയോടെയാണ് സംഘം പുറപ്പെട്ടത്. സുരക്ഷാ പ്രശ്നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍…

പ്രളയക്കെടുതിക്കുശേഷം സംസ്ഥാനത്തു മഹാരാഷ്ട്രയിൽനിന്നുള്ള സഹായം തുടരുന്നു 

Posted by - Sep 6, 2018, 03:42 pm IST 0
എൻ.ടി. പിള്ള  കേരളം കണ്ടതിൽവച്ചേറ്റവും വലിയ പ്രളയക്കെടുതിയാണ് ഇപ്പോഴുണ്ടായത്. സുനാമി, ഓഖി, നിപ്പ എന്നീ ദുരന്തങ്ങളെ അതിജീവിച്ച ജനങ്ങൾക്ക് വലിയൊരു ആഘാതമാണ് പ്രളയദുരന്തമേൽപ്പിച്ചത്. മഴക്കെടുതിക്കൊപ്പം തുടർച്ചയായിട്ടുള്ള ഉരുൾപൊട്ടലും…

Leave a comment