പോലീസ് കസ്റ്റഡിയില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം

128 0

വൈക്കം: കോട്ടയത്ത് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ കഴുത്തിലെ ഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. സ്റ്റേഷനിലെ ശുചിമുറിയില്‍ കയറി ബ്ലേഡിനു കഴുത്തിലും കൈയിലും മുറിവുണ്ടാക്കിയാണ് ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ഭാര്യയെ മര്‍ദിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത വൈക്കം സ്വദേശി ജയകുമാറാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പോലീസ് ഉടന്‍ താലുക്ക് ആശുപത്രിയിലെത്തിച്ചു. 

പ്രഥമശുശ്രൂഷയ്ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വൈക്കം സ്റ്റേഷനിലെ എഎസ്‌ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാരെ ജില്ലാ പോലീസ് ചീഫ് സസ്‌പെന്‍ഡു ചെയ്തു. വൈക്കം ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
 

Related Post

രണ്ടു ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴ

Posted by - Sep 24, 2018, 07:29 pm IST 0
തിരുവനന്തപുരം: അടുത്ത രണ്ടു ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കി. 64.4 മുതല്‍ 124.4 മി. മീ വരെ ശക്തമായ…

പെണ്‍കുട്ടിയെ സ്‌കൂളില്‍നിന്ന് തട്ടികൊണ്ടുപോയി പീഡിപ്പിച്ച്‌ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Posted by - May 14, 2018, 07:52 am IST 0
കൊളത്തൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂളില്‍നിന്ന് തട്ടികൊണ്ടുപോയി പീഡിപ്പിച്ച്‌ നഗ്നചിത്രങ്ങള്‍ അശ്ലീല വെബ് സൈറ്റുകളില്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടു പേരെ കൊളത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ഒരുവര്‍ഷം…

വടകരയില്‍ കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലേറ്

Posted by - Nov 18, 2018, 02:23 pm IST 0
കോഴിക്കോട്: കോഴിക്കോട് വടകരയില്‍ കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലേറ്. ഇന്ന് രാവിലെയാണ് സംഭവം. ദേശീയ പാതയില്‍ പാലാട്ട് നടയില്‍ വച്ചാണ് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസിന് നേരെ…

സാഹിത്യകാരന്‍ സന്തോഷ് എച്ചിക്കാനം അറസ്റ്റില്‍

Posted by - Dec 15, 2018, 03:27 pm IST 0
കോഴിക്കോട്: സാഹിത്യകാരന്‍ സന്തോഷ് എച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു. ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ്. കാസര്‍കോഡ് നടത്തിയ പ്രസംഗമാണ് എഴുത്തുകാരനെ കുരുക്കിലാക്കിയത്. ജാതീയമായി അധിക്ഷേപിച്ചെന്നായിരുന്നു ആരോപണം. കേസില്‍…

കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നേരെ ആക്രമണം

Posted by - Nov 11, 2018, 10:57 am IST 0
കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി അടക്കമുള്ളവരാണ് തങ്ങളെ ആക്രമിച്ചുവെന്ന് കാണിച്ച്‌ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി…

Leave a comment