സബ്കളക്ടര്‍ക്കെതിരെ മോശമായി സംസാരിച്ച സംഭവം; എസ് രാജേന്ദ്രന്‍ എംഎല്‍എ ഖേദം പ്രകടിപ്പിടച്ച്‌ രംഗത്ത്

186 0

ഇടുക്കി: ദേവികുളം സബ് കളക്ടര്‍ രേണു രാജിനെതിരെ മോശമായി സംസാരിച്ച സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ ഖേദം പ്രകടിപ്പിടച്ച്‌ രംഗത്ത്. തന്റെ പരാമര്‍ശം സ്ത്രീസമൂഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു എന്നാണ് എസ് രാജേന്ദ്രന്‍ പ്രതികരിച്ചത്.

വീട്ടില്‍ ഭാര്യയേയും മക്കളേയും 'അവള്‍' എന്ന് വിളിക്കുക പതിവാണ്. അതു പോലെ തന്നെയാണ് സബ് കളക്ടര്‍ രേണുരാജിനെയും വിളിച്ചത്. താന്‍ ബഹുമാനത്തോടെയാണ് അവളെന്ന് വിളിക്കുന്നത്. ചെറിയകുട്ടിയാണ് സബ് കളക്ടര്‍. അതുകൊണ്ട് അങ്ങനെ വിളിക്കുന്നതില്‍ തെറ്റില്ലെന്നാണ് കരുതുന്നത്. തന്റെ പരാമര്‍ശം സ്ത്രീസമൂഹത്തെ വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു, എസ്. രാജേന്ദ്രന്‍ വ്യക്തമാക്കി

എന്നാല്‍, സബ്കളക്ടര്‍ രേണു രാജ് സ്റ്റോപ് മെമ്മോ നല്‍കിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കില്ലെന്നും സര്‍ക്കാരിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും റവന്യൂവകുപ്പിന്റെ എന്‍ഒസി വേണം എന്ന നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എസ് രാജേന്ദ്രന്‍ അറിയിച്ചു.

അതേസമയം, മൂന്നാര്‍ പഞ്ചായത്തിന്റെ ഭൂമി കയ്യേറിയതിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടു കൊണ്ട് ദേവികുളം സബ് കളക്ടര്‍ രേണു രാജിന്റെ റിപ്പോര്‍ട്ട് എജിയുടെ ഓഫീസിന് കൈമാറി. എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അനധികൃത നിര്‍മ്മാണം തുടര്‍ന്നത് എംഎല്‍എയുടെ സാന്നിധ്യത്തിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍, എംഎല്‍എക്കെതിരായ വ്യക്തിപരമായ പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മ്മാണം പാടില്ലെന്നും നിയമവിരുദ്ധമായ നിര്‍മ്മാണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും 2010ല്‍ ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഈ പശ്ചാത്തലത്തിലാണ് സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

Related Post

പ്രളയ കേരളത്തിന് കേന്ദ്രത്തിന്റെ 3048ന്റെ അധിക ധനസഹായം പ്രഖ്യാപിച്ചു

Posted by - Dec 6, 2018, 09:13 pm IST 0
പ്രളയ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്‍ അധിക ധനസഹായം. 3048 രൂപയുടെ അധിക സഹായമാണ് കേന്ദ്രം നല്‍കുന്നത്. രണ്ടാംഘട്ട ധനസഹായമായാണ് കേന്ദ്രം ഇത് കേരളത്തിന് നല്‍കുന്നത്.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്…

ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യത

Posted by - Oct 1, 2018, 07:09 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാലാം തിയതി വരെ മഴ തുടരുമെന്നും തുലാവര്‍ഷം 15 നുശേഷം എത്തുമെന്നും കാലാവസ്ഥാ…

ഇടുക്കി – ചെറുതോണി അണക്കെട്ട് അടച്ചു

Posted by - Oct 7, 2018, 05:37 pm IST 0
ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ അടച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നിനാണ് ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നത്. സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളം…

ജനറല്‍ ആശുപത്രിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം

Posted by - Apr 24, 2018, 03:03 pm IST 0
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം. നഴ്സിംഗ് സ്റ്റാഫ് ഉള്‍പ്പടെ പത്തോളം പേര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ കടിയേറ്റത്. ഇവര്‍ ചികിത്സയിലാണ്. ആക്രമണകാരികളായ നായ്ക്കളെ കോര്‍പ്പറേഷനില്‍ നിന്നെത്തിയ…

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു

Posted by - Dec 9, 2018, 10:48 am IST 0
കണ്ണൂര്‍: മലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് രാവിലെ 10.06 ഓടെ പറന്നുയര്‍ന്നത്.…

Leave a comment