എംഎല്‍എ സ​ഞ്ച​രി​ച്ച കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ട് പേ​ര്‍​ക്ക് പ​രിക്കേറ്റു

118 0

ച​വ​റ: വൈ​ക്കം എം​എ​ല്‍​എ സി.കെ. ആ​ശ സ​ഞ്ച​രി​ച്ച കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ട് പേ​ര്‍​ക്ക് പ​രിക്കേറ്റു. ഇ​ന്ന് രാ​വി​ലെ 8.20ന് ​ദേ​ശീ​യപാ​ത​യി​ല്‍ ടൈ​റ്റാ​നി​യ​ത്തി​നു വ​ട​ക്ക് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്ക് യാ​ത്രി​ക​രാ​യ തി​രു​വ​ന​ന്ത​പു​രം പൂ​ന്ത​റ സ്വ​ദേ​ശി യാ​സി​ന്‍ (19), വ​ള്ളക്ക​ട​വ് സ്വ​ദേ​ശി റാ​ഷി​ദ് (20) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേറ്റത്. 

പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​രെ ച​വ​റ പോ​ലീ​സി​സ് ആം​ബു​ല​ന്‍​സി​ല്‍ നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. അപകടത്തില്‍ എംഎല്‍എയ്ക്ക് പരിക്കേറ്റിട്ടില്ല. തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്‌​ക്ക് പോ​വു​ക​യാ​യി​രുന്ന കാ​റും എ​തി​രെ വ​ന്ന ബൈ​ക്കും കൂട്ടിയിടിക്കുകയായിരുന്നു. 

Related Post

തൊടുപുഴയിലെ കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല

Posted by - Apr 4, 2019, 12:45 pm IST 0
തൊടുപുഴ: തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. എട്ടാം ദിവസവും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയിരിക്കുന്നത്.  കുട്ടിയുടെ തലച്ചോറിന്‍റെ…

കനത്ത മഴ : നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലമ്പുഴ അണക്കെട്ട് നിറഞ്ഞു

Posted by - Jul 20, 2018, 09:54 am IST 0
പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലമ്പുഴ അണക്കെട്ട് നിറഞ്ഞു. 115.06 മീറ്റര്‍ സംഭരണ ശേഷിയുള്ള അണക്കെട്ടില്‍ ഇപ്പോഴുള്ളത് 113.05 മീറ്റര്‍ വെള്ളമാണ്. കഴിഞ്ഞ…

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഹ​ര്‍​ത്താ​ല്‍

Posted by - Nov 17, 2018, 06:20 am IST 0
പ​ത്ത​നം​തി​ട്ട: കെ.​പി. ശ​ശി​ക​ല​യെ അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം. ഹി​ന്ദു ഐ​ക്യ​വേ​ദി​യും ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യു​മാ​ണ് ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ന​ല്‍​കി​യ​ത്. രാ​വി​ലെ ആ​റു മു​ത​ല്‍…

സൈബര്‍ ആക്രമണം; സുനിത ദേവദാസിന്റെ പരാതിയില്‍ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു

Posted by - Feb 10, 2019, 09:15 pm IST 0
തിരുവനന്തപുരം: സൈബര്‍ ആക്രമണത്തിനിരയായ മാധ്യമപ്രവര്‍ത്തക സുനിത ദേവദാസിന്റെ പരാതിയില്‍ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ അപമാനിച്ചതായി കാട്ടി സുനിത ദേവദാസ് നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്താന്‍…

സൗ​ജ​ന്യ യാ​ത്ര​യും പു​ത്ത​ന്‍ യാ​ത്രാ പാ​സു​ക​ളു​മാ​യി കൊ​ച്ചി മെ​ട്രോ​യു​ടെ ഒ​ന്നാം വാ​ര്‍​ഷി​കാ​ഘോ​ഷം

Posted by - Jun 13, 2018, 05:55 am IST 0
കൊ​ച്ചി:സൗ​ജ​ന്യ യാ​ത്ര​യും പു​ത്ത​ന്‍ യാ​ത്രാ പാ​സു​ക​ളു​മാ​യി കൊ​ച്ചി മെ​ട്രോ​യു​ടെ ഒ​ന്നാം വാ​ര്‍​ഷി​കാ​ഘോ​ഷം ജ​ന​കീ​യ ആ​ഘോ​ഷ​മാ​ക്കാ​നൊ​രു​ങ്ങി കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡ് (കെ​എം​ആ​ര്‍​എ​ല്‍). ക​ഴി​ഞ്ഞ ഒ​രു​വ​ര്‍​ഷ​ക്കാ​ലം മെ​ട്രോ​യ്ക്കൊ​പ്പം നി​ന്ന…

Leave a comment