യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം: മൂന്നു പ്രതികള്‍ പിടിയില്‍  

163 0

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ കേസില്‍ മൂന്ന് പ്രതികള്‍ കുടി പിടിയിലായി. കേസിലെ നാല്, അഞ്ച്, ആറ് പ്രതികളായ എസ്എഫ്ഐ യൂണിറ്റ് അംഗങ്ങളായ അദ്വൈത്, ആരോമല്‍, ആദില്‍ എന്നിവരാണ് പിടിയിലായത്. ലുക്ക് ഔട്ട് നോട്ടീസിലുള്ള അഞ്ചു പ്രതികള്‍ കൂടി ഇനിയും പിടിയിലാകാനുണ്ട്.

പിടിയിലായവരടക്കം എട്ട് പ്രതികള്‍ക്കെതിരെയാണ് നേരത്തെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നത്. നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ പ്രവര്‍ത്തകന്‍ ഇജാബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോളജിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന പ്രതികളില്‍ ഒരാളാണ് നേമം സ്വദേശി ഇജാബ്. ശനിയാഴ്ച രാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ ആദ്യമായി അറസ്റ്റിലാകുന്നയാളാണ് ഇജാബ്. ഇയാള്‍ എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു.സംഘര്‍ഷം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്ന് ഇജാബ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമായി ഉയരുകയാണ്. പ്രതികള്‍ എവിടെയെന്ന് പൊലീസിന് അറിയാമെന്നും അവരെ സംരക്ഷിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ തന്നെ ആരോപിക്കുന്നുണ്ട്. ഒളിവിലുളള പ്രതികള്‍ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച കോളേജിന് അവധി നല്‍കി.

ഇതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളള അഖില്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് ദിവസത്തേക്ക് അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരും.

Related Post

വിദ്യാരംഭം കുറിച്ച് കുട്ടികൾ |

Posted by - Oct 13, 2024, 06:31 pm IST 0
അറിവിന്റെ അക്ഷയ ഖനി തേടിയിറങ്ങാൻ കുരുന്നുകൾക്ക് നാവിൽ ആദ്യാക്ഷരം നുകർന്ന് മാനാം കുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ജനാർദ്ദനൻ…

കടുത്ത ചൂട്; കോട്ടയവും ആലപ്പുഴയും പൊള്ളുന്നു  

Posted by - Mar 17, 2021, 10:05 am IST 0
ആലപ്പുഴ : സംസ്ഥാനത്ത വേനല്‍ കടുക്കുമ്പോള്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് കോട്ടയവും, ആലപ്പുഴയും പൊള്ളുന്നു. കോട്ടയത്ത് തിങ്കളാഴ്ച 38.4 ഡിഗ്രി സെല്‍ഷ്യസും, ആലപ്പുഴയില്‍ 36.8 ഡിഗ്രി സെല്‍ഷ്യസും…

ആഭ്യന്തര കലഹം: ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ യാക്കോബായ സഭാ ഭരണച്ചുമതല ഒഴിഞ്ഞു

Posted by - May 1, 2019, 12:02 pm IST 0
കൊച്ചി: ആഭ്യന്തര കലഹത്തെ തുടര്‍ന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ യാക്കോബായ സഭാ ഭരണച്ചുമതല ഒഴിഞ്ഞു. മെത്രാപ്പൊലീത്ത ട്രസ്റ്റി പദവിയില്‍നിന്നുള്ള രാജി പാത്രിയര്‍ക്കീസ് ബാവ…

13 വര്‍ഷം ആര്‍ എസ്എസ് പ്രചാരകന്‍; മോദിയുടെ വിശ്വസ്തന്‍  

Posted by - May 30, 2019, 10:30 pm IST 0
കോഴിക്കോട്: ഒന്നുമില്ലാതിരുന്ന ഒരു പാര്‍ട്ടിയെ തിരഞ്ഞെടുപ്പു ഗോദകളില്‍ കരുത്തുറ്റ എതിരാളിയാക്കാന്‍ പാര്‍ട്ടി അധ്യക്ഷപദവിയില്‍ ഇരുന്നുകൊണ്ട്ഏറെ വിയര്‍പ്പൊഴുക്കേണ്ടി വന്ന നേതാവാണ് വി. മുരളീധരന്‍. കമ്യൂണിസ്റ്റുകാരുടെശക്തി കേന്ദ്രത്തില്‍ കോണ്‍ഗ്രസ്അനുഭാവിയുടെ മകനായിജനിച്ച…

വിജിലന്‍സ് റെയ്ഡ്: കെ എം ഷാജിയുടെ വീട്ടില്‍നിന്ന് അമ്പതുലക്ഷം പിടിച്ചെടുത്തു  

Posted by - Apr 13, 2021, 10:25 am IST 0
കോഴിക്കോട് : മുസ്ലിംലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത അമ്പത് ലക്ഷം രൂപ കണ്ടെടുത്തു. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഷാജിക്കെതിരെ…

Leave a comment