ഇന്ത്യന്‍ ഏലത്തിന് സൗദി അറേബ്യയില്‍ തിരിച്ചടി  

135 0

ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഏലത്തിന് സൗദി അറേബ്യയില്‍ നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. അമിത കീടനാശിനിയാണ് നിരോധനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.  2018 ജനുവരിയില്‍ ഉല്‍പാദിപ്പിച്ച് 2020 ല്‍ കാലാവധി അവസാനിക്കുന്ന 125 ഗ്രാം, 250 ഗ്രാം, 500 ഗ്രാം എന്നിവയുടെ ഏലം പാക്കറ്റുകള്‍ വാങ്ങിയിട്ടുള്ളവര്‍ ഇത് ഉപയോഗിക്കരുതെന്നും എത്രയും വേഗം ഉപേക്ഷിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 

അതേസമയം ഈ ബ്രാന്‍ഡ് ഏലം എവിടെയും പ്രദര്‍ശിപ്പിക്കാനോ വില്‍പന നടത്താനോ പാടില്ലെന്നും, ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.സൗദി ആസ്ഥാനമായ ' അല്‍ ജമീല്‍ ' എന്ന കമ്പനി ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഏലത്തിനാണ് സൗദിയില്‍ നിരോധനം. ഇതോടെ ഈ ബ്രാന്റിലുള്ള ഇന്ത്യന്‍ ഏലം വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

Related Post

സ്വര്‍ണ്ണ വില കുറഞ്ഞു

Posted by - Dec 12, 2018, 03:16 pm IST 0
മുംബൈ: ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. എന്നാല്‍ മാര്‍ക്കറ്റ്…

ഇന്ത്യന്‍ വിപണിയിലെ സ്വര്‍ണ ഡിമാന്‍ഡില്‍ വന്‍ ഇടിവ്

Posted by - May 4, 2018, 10:06 am IST 0
മുംബൈ: ഇന്ത്യന്‍ വിപണിയിലെ സ്വര്‍ണ ഡിമാന്‍ഡില്‍ ഇടിവ്. 2018 ആദ്യ പാദത്തില്‍ ഡിമാന്‍ഡ് 12 ശതമാനമാണ് കുറഞ്ഞത്. 2017 മാര്‍ച്ച്‌ പാദത്തില്‍ 131.2 ടണ്‍ ആയിരുന്ന ആവശ്യം…

ഇന്ത്യന്‍ യുവാക്കളുടെ ഹരമായി മാറിയ ആര്‍ എക്‌സ് 100 വീണ്ടും തിരിച്ചുവരുന്നു

Posted by - Jul 9, 2018, 11:47 am IST 0
ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ യുവാക്കളുടെ ഹരമായി മാറിയ യമഹയുടെ ആര്‍ എക്‌സ് 100 വീണ്ടും വിപണിയില്‍. ആര്‍ എക്‌സ് 100ന്റെ പഴയ മോഡലിനെ റീസ്റ്റോര്‍ ചെയ്ത് പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍.നിരത്തുകളിലെ…

സ്വര്‍ണ വില കുറഞ്ഞു

Posted by - Dec 26, 2018, 01:23 pm IST 0
കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 160 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്.…

സ്വര്‍ണ വിലയില്‍ വര്‍ധനവ്‌ 

Posted by - Jun 15, 2018, 02:15 pm IST 0
കൊച്ചി : സ്വര്‍ണ വിലയില്‍ വര്‍ധന പവന് 120 രൂപ വര്‍ധിച്ച്‌ 23,120 രൂപയും ഗ്രാമിന് 15 രൂപ കൂടി 2,890 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ചയും…

Leave a comment