ഇന്ത്യന്‍ ഏലത്തിന് സൗദി അറേബ്യയില്‍ തിരിച്ചടി  

153 0

ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഏലത്തിന് സൗദി അറേബ്യയില്‍ നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. അമിത കീടനാശിനിയാണ് നിരോധനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.  2018 ജനുവരിയില്‍ ഉല്‍പാദിപ്പിച്ച് 2020 ല്‍ കാലാവധി അവസാനിക്കുന്ന 125 ഗ്രാം, 250 ഗ്രാം, 500 ഗ്രാം എന്നിവയുടെ ഏലം പാക്കറ്റുകള്‍ വാങ്ങിയിട്ടുള്ളവര്‍ ഇത് ഉപയോഗിക്കരുതെന്നും എത്രയും വേഗം ഉപേക്ഷിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 

അതേസമയം ഈ ബ്രാന്‍ഡ് ഏലം എവിടെയും പ്രദര്‍ശിപ്പിക്കാനോ വില്‍പന നടത്താനോ പാടില്ലെന്നും, ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.സൗദി ആസ്ഥാനമായ ' അല്‍ ജമീല്‍ ' എന്ന കമ്പനി ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഏലത്തിനാണ് സൗദിയില്‍ നിരോധനം. ഇതോടെ ഈ ബ്രാന്റിലുള്ള ഇന്ത്യന്‍ ഏലം വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

Related Post

രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറി ബാങ്ക് ഓഫ് ബറോഡ

Posted by - Apr 1, 2019, 04:43 pm IST 0
രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറി ബാങ്ക് ഓഫ് ബറോഡ തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് ലയനം  ഇന്ന് മുതല്‍ പ്രാബല്യത്തിലായി.…

ഗള്‍ഫ് എയര്‍ മേയ് ഒന്ന് മുതൽ പുതിയ സർവീസ് ആരംഭിക്കുന്നു 

Posted by - Apr 29, 2018, 03:50 pm IST 0
ബംഗളൂരു:  ഗള്‍ഫ് എയര്‍ മേയ് ഒന്ന് മുതൽ പുതിയ സർവീസ് ആരംഭിക്കുന്നു. ബംഗളൂരുവിൽ നിന്ന് ബഹ്റൈനിലേക്ക്  നേരിട്ട് വിമാന സർവീസ് ആരംഭിക്കാനൊരുങ്ങുകയാണ് ഗള്‍ഫ് എയര്‍. നിലവിൽ കർണാടകയിൽ…

ഇന്ത്യന്‍ വിപണിയിലെ സ്വര്‍ണ ഡിമാന്‍ഡില്‍ വന്‍ ഇടിവ്

Posted by - May 4, 2018, 10:06 am IST 0
മുംബൈ: ഇന്ത്യന്‍ വിപണിയിലെ സ്വര്‍ണ ഡിമാന്‍ഡില്‍ ഇടിവ്. 2018 ആദ്യ പാദത്തില്‍ ഡിമാന്‍ഡ് 12 ശതമാനമാണ് കുറഞ്ഞത്. 2017 മാര്‍ച്ച്‌ പാദത്തില്‍ 131.2 ടണ്‍ ആയിരുന്ന ആവശ്യം…

ഗ്യാലക്സി ഫോള്‍ഡ് മാര്‍ക്കറ്റിംഗ് ക്യാംപെയിന്‍‌ വീഡിയോ

Posted by - Apr 17, 2019, 05:15 pm IST 0
സന്‍ഫ്രാന്‍സിസ്കോ: ഫെബ്രുവരി 22നാണ് സാംസങ്ങ് തങ്ങളുടെ ഗ്യാലക്സി ഫോള്‍ഡ് അവതരിപ്പിച്ചത്. തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍ എസ്10 അവതരിപ്പിച്ച വേദിയില്‍ തന്നെയാണ്  4.6 ഇഞ്ചിന്റേയും 7.3 ഇഞ്ചിന്റേയും സ്‌ക്രീനുകളുമായി…

ഇന്ന് അക്ഷയതൃതീയ: സ്വർണം വാങ്ങാൻ നല്ലദിവസം

Posted by - Apr 18, 2018, 07:10 am IST 0
ഇന്ന് അക്ഷയതൃതീയ: സ്വർണം വാങ്ങാൻ നല്ലദിവസം ഇന്ന് അക്ഷയതൃതീയ പ്രമാണിച്ച് സ്വർണം വാങ്ങാൻ നല്ല ദിവസമാണെന്നാണ് വിശ്വാസം അതിനാൽ സ്വര്ണക്കടകളിൽ ഇന്ന് വൻ തിരക്കിനു സാധ്യത. വിശ്വാസികൾ…

Leave a comment