10 മുതല്‍ 17 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

413 0

കൊച്ചി : 10 മുതല്‍ 17 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. എറണാകുളം, തൃശൂര്‍ സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാലാണ് 10 മുതല്‍ 17 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. 

ഓഖ – എറണാകുളം എക്‌സ്പ്രസ്, ബിക്കാനീര്‍ – കൊച്ചുവേളി, വെരാവല്‍ – തിരുവനന്തപുരം, ഹൈദരാബാദ് – കൊച്ചുവേളി സ്‌പെഷല്‍, ഗാന്ധിധാം – നാഗര്‍കോവില്‍, ഭാവ്‌നഗര്‍ – കൊച്ചുവേളി, പട്‌ന – എറണാകുളം, നിസാമുദ്ദീന്‍ – തിരുവനന്തപുരം ട്രെയിനുകള്‍ രണ്ടര മണിക്കൂറോളം പിടിച്ചിടും. മംഗളുരു – തിരുവനന്തപുരം എക്‌സ്പ്രസ് 110 മിനിറ്റും, തിരുവനന്തപുരം – മധുര അമൃത 40 മിനിറ്റും പിടിച്ചിടും. എന്നാല്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നിയന്ത്രണമുണ്ടാവില്ല. മറ്റ് ദിവസങ്ങളില്‍ ഗുരുവായൂര്‍ ചെന്നൈ എക്‌സ്പ്രസ് രാത്രി 11.25 നായിരിക്കും ഗുരുവായൂരില്‍ നിന്നു പുറപ്പെടുക.

Related Post

അര്‍ച്ചന പത്മിനി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് ബി.ഉണ്ണികൃഷ്ണൻ

Posted by - Oct 14, 2018, 06:45 am IST 0
കൊച്ചി:ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നടി അര്‍ച്ചന പത്മിനി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് ബി.ഉണ്ണികൃഷ്ണൻ. മമ്മൂട്ടിയുടെ പുള്ളിക്കാരാന്‍ സ്റ്റാറാ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നും…

കണ്ണൂര്‍ സ്വദേശികള്‍ അഫ്ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രത്തില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്

Posted by - Dec 28, 2018, 12:22 pm IST 0
കൊച്ചി: കണ്ണൂര്‍ സ്വദേശികള്‍ അഫ്ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രത്തില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കൊച്ചി യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂര്‍ സ്വദേശികളായ പത്ത് പേര്‍…

താൻ മരിക്കാൻ പോകുകയാണ്: ഭാര്യയേയും സഹപ്രവര്‍ത്തകരേയും വിളിച്ചറിയച്ചശേഷം ജീവനക്കാരന്‍ ഓഫീസില്‍ തൂങ്ങിമരിച്ചു

Posted by - Apr 24, 2018, 02:57 pm IST 0
തിരുവനന്തപുരം: താന്‍ മരിക്കാന്‍ പോവുകയാണെന്ന് ഭാര്യയേയും സഹപ്രവര്‍ത്തകരേയും അറിയിച്ചശേഷം വട്ടിയൂര്‍ക്കാവ് ഗ്രാമ വികസന വകുപ്പ് ഓഫീസിലെ നൈറ്റ് വാച്ചര്‍ ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ്…

ഒരു പ്ലേറ്റ് ബിരിയാണിക്ക് 190 രൂപ: ഹോട്ടല്‍ ഉടമയെ ഭക്ഷണം കഴിക്കാനെത്തിയവര്‍ വെടിവച്ച്‌ കൊന്നു

Posted by - Jun 5, 2018, 07:42 am IST 0
കൊല്‍ക്കത്ത: ഒരു പ്ലേറ്റ് ബിരിയാണിക്ക് 190 രൂപ വീതം വേണമെന്ന് വാശിപിടിച്ച ഹോട്ടല്‍ ഉടമയെ ഭക്ഷണം കഴിക്കാനെത്തിയവര്‍ വെടിവച്ച്‌ കൊന്നു. ‌ഹോട്ടലില്‍ ബിരിയാണി കഴിച്ച്‌ കഴിഞ്ഞ നാല്…

തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി

Posted by - Nov 16, 2018, 10:27 pm IST 0
കൊച്ചി : ശബരിമല ദര്‍ശനം നടത്താനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി. തൃപ്തി ദേശായിയെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ…

Leave a comment