ബാങ്ക് വായ്പാ തിരിച്ചടവ് മുടക്കിയവരുടെ പേരുകള്‍ ഉടന്‍ പുറത്തുവിടണം; റിസര്‍വ് ബാങ്കിന് സുപ്രീംകോടതിയുടെ അന്ത്യശാസനം      

303 0

ന്യൂഡല്‍ഹി:ബാങ്കുകളുമായിബന്ധപ്പെട്ട വാര്‍ഷിക പരിശോധനാ റിപ്പോര്‍ട്ടും മനഃപൂര്‍വ്വം വായ്പ തിരിച്ചടയ്ക്കാത്തവരുടെ പേര് വിവരം അടങ്ങിയപട്ടികയും വിവരാവകാശ നിയമപ്രകാരം പുറത്തുവിടണമെന്ന്‌റിസര്‍വ് ബാങ്കിനോട് സുപ്രീം
കോടതി.ആര്‍.ബി.ഐയ്‌ക്കെതിരെ വിവരാവകാശ പ്രവര്‍ത്തകരായസുഭാഷ് ചന്ദ്ര അഗ്രവാള്‍, ഗിരീഷ്മിത്തല്‍ എന്നിവര്‍ നല്‍കിയഹര്‍ജിയിലായിരുന്നു സുപ്രീംകോടതി നിര്‍ദേശം. നയം പുനഃപരിശോധിക്കാന്‍ റിസര്‍വ്ബാങ്കിന് അവസാന അവസരംനല്‍കുകയാണെന്നു സുപ്രീംകോടതി വ്യക്തമാക്കി. കൂടുതല്‍ ലംഘനങ്ങളുണ്ടായാല്‍വിഷയം ഗൗരമായെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.വിവരാവകാശ നിയമപ്രകാരംവാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിടാത്ത നടപടിക്കെതിരെ സുപ്രീം കോടതി കഴിഞ്ഞ ജനുവരിയില്‍റിസര്‍വ് ബാങ്കിന് കോടതിയലക്ഷ്യത്തിനു നോട്ടിസ്അയച്ചിരുന്നു. സുപ്രീം കോടതിവിധി മനഃപൂര്‍വം റിസര്‍വ് ബാങ്ക് നിഷേധിക്കുകയാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.ബാങ്കുകളുടെ വിവരാവകാശനിയമപരിധിയിന്മേലുള്ള നയംപരിശോധിക്കണമെന്ന് ജസ്റ്റിസ്എല്‍. നാഗേശ്വര റാവു തലവനായിട്ടുള്ള ബെഞ്ചിന്റെ നിര്‍ദേശമുണ്ട്.വിഷയത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണെന്നുംറിസര്‍വ് ബാങ്കിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. 2015ലെവിധിയുടെ ലംഘനമാണ് റിസര്‍വ്ബാങ്കിന്റെ നയമെന്നും സുപ്രീം കോടതി നിലപാടെടുത്തു.ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എസ.്ി.ഐ എന്നിവിടങ്ങളില്‍ 2011 മുതല്‍ 2015 വരെ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടിന്റെപകര്‍പ്പ് ആവശ്യപ്പെട്ടായിരുന്നുഹര്‍ജിക്കാരന്‍ വിവരാവകാശഅപേക്ഷ നല്‍കിയത്. എന്നാല്‍ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍.ബി.ഐ വിവരങ്ങള്‍ കൈമാറാന്‍വിസമ്മതിക്കുകയായിരുന്നു.സുപ്രീം കോടതി ഇതിനെഎതിര്‍ത്തെങ്കിലും കൂടുതല്‍പ്രതിരോധിക്കാനായിരുന്നു റിസര്‍വ് ബാങ്കിന്റെ ശ്രമം.

Related Post

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ്

Posted by - Nov 28, 2018, 03:08 pm IST 0
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 22,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപ…

ഡബിൾ ക്യാമറയുമായി മോട്ടോ Z3 പ്ലേ 

Posted by - Apr 3, 2018, 01:30 pm IST 0
ഡബിൾ ക്യാമറയുമായി മോട്ടോ Z3 പ്ലേ  മോട്ടോയുടെ ഏറ്റവും പുതിയ മോഡലായ മോട്ടോ Z3 പ്ലേ വിപണിയിലേക്ക് എത്തുകയാണ്. ഫോണിന്റെ പിന്നിൽ 2 ക്യാമറകളാണുള്ളത് അതിൽ ഒന്ന്…

സ്വര്‍ണ വില കുറഞ്ഞു

Posted by - Dec 26, 2018, 01:23 pm IST 0
കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 160 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്.…

ഇന്ത്യന്‍ യുവാക്കളുടെ ഹരമായി മാറിയ ആര്‍ എക്‌സ് 100 വീണ്ടും തിരിച്ചുവരുന്നു

Posted by - Jul 9, 2018, 11:47 am IST 0
ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ യുവാക്കളുടെ ഹരമായി മാറിയ യമഹയുടെ ആര്‍ എക്‌സ് 100 വീണ്ടും വിപണിയില്‍. ആര്‍ എക്‌സ് 100ന്റെ പഴയ മോഡലിനെ റീസ്റ്റോര്‍ ചെയ്ത് പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍.നിരത്തുകളിലെ…

തെരഞ്ഞെടുപ്പ് ചൂടുമായി ഗൂഗിൾ ഡൂഡില്‍

Posted by - Apr 11, 2019, 03:47 pm IST 0
ദില്ലി: ഒന്നാം ഘട്ട  ലോക്‌സഭതെരഞ്ഞെടുപ്പ് ഇന്ന് ആരംഭിച്ചതോടെ തെരഞ്ഞെടുപ്പ് ആവേശം ഏറ്റെടുത്ത് ഗൂഗിളും. മഷി പുരട്ടിയ വിരല്‍ ഉള്‍പ്പെടുത്തിയാണ് വ്യാഴാഴ്ച ഡൂഡില്‍ പുറത്തിറക്കിയത്.  ക്ലിക്ക് ചെയ്താല്‍ എങ്ങനെ…

Leave a comment