ടെലികോം കുടിശിക: ഇളവില്ലെന്നു സുപ്രീം കോടതി…

248 0

ന്യൂഡൽഹി: സ്പെക്ട്രം യൂസർ ചാർജ്, ലൈസൻസ് ഫീസ് കുടിശികയിനത്തിൽ ടെലികോം കമ്പനികളോട്  കഴിഞ്ഞ ഒക്ടോബർ 24നു മുൻപുള്ള പലിശയും പിഴയും പിഴപ്പലിശയും ഈടാക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ നിലപാട്  സുപ്രീം കോടതി തള്ളിക്കളഞ്ഞു. കുടിശിക  20 വർഷംകൊണ്ട് അടച്ചു തീർക്കാൻ  കമ്പനികളെ അനുവദിക്കണമെന്ന്  സർക്കാർ നിർദ്ദേശം 2 ആഴ്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി. 

ടെലികോം കമ്പനികളുടെ കുടിശ്ശിക ഈടാക്കാൻ കഴിഞ്ഞ ഒക്ടോബര് 24 നാണു കോടതി വിധിപറഞ്ഞത്.ഈ വിധിയിൽനിന്നു മാറ്റമുണ്ടാവില്ലെന്നും കുടിശിക കമ്പനികൾ സ്വയം തിട്ടപ്പെടുത്താനോ പരിഷ്കരിക്കാനോ പാടില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്നലെ വ്യക്തമാക്കി. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലാണ് (സിഎജി) കണക്കുകൾ പരിശോധിക്കേണ്ടത്. സ്വയം തിട്ടപ്പെടുത്തൽ കോടതിയലക്ഷ്യമാവുവുമെന്നും അറിയിച്ചു 

കോടതിയെ സ്വാധീനിക്കാമെന്ന് ആരെങ്കിലും കരുതുന്നെങ്കിൽ അവർക്കു തെറ്റി – ജസ്റ്റിസ് മിശ്ര പറഞ്ഞു.
വിധി അപ്പാടെ പുനഃപരിശോധിപ്പിക്കാനാണ് ശ്രമമെന്നും ഇതാണ് സർക്കാർ സമീപനമെങ്കിൽ തങ്ങൾ കേസ് പരിഗണിക്കില്ല എന്നും കോടതി പറഞ്ഞു

Related Post

Posted by - Mar 25, 2019, 05:18 pm IST 0
രാജ്യത്തെ മുൻനിര ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ആമസോൺ വീണ്ടും വൻ ഓഫർ വിൽപന തുടങ്ങി.  ഉപഭോക്താക്കൾക്ക് ഏറെ നേട്ടമുള്ള വിൽപനയാണ് ഈ ദിവസങ്ങളിൽ നടക്കുക. മാർച്ച് 25…

ഡെബിറ്റ് കാര്‍ഡുകള്‍ 31 വരെ മാത്രം ഉപയോ​ഗ പ്രദം

Posted by - Dec 24, 2018, 05:57 pm IST 0
രാജ്യത്തെ ബാങ്ക് അക്കൗണ്ട് ഉടമകളില്‍ 25 കോടിയോളം പേരുടെ കൈവശമുള്ള ഡെബിറ്റ് കാര്‍ഡുകള്‍ 31 വരെ മാത്രം ഉപയോ​ഗ പ്രദം. ജനവരി മുതല്‍ ചിപ് ആന്‍ഡ് പിന്‍…

രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറി ബാങ്ക് ഓഫ് ബറോഡ

Posted by - Apr 1, 2019, 04:43 pm IST 0
രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറി ബാങ്ക് ഓഫ് ബറോഡ തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് ലയനം  ഇന്ന് മുതല്‍ പ്രാബല്യത്തിലായി.…

സ്വര്‍ണ്ണ വില കുറഞ്ഞു

Posted by - Dec 12, 2018, 03:16 pm IST 0
മുംബൈ: ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. എന്നാല്‍ മാര്‍ക്കറ്റ്…

പോപ്പ് അപ്പ് സെല്‍ഫി ക്യാമറയുമായി ഷവോമി  

Posted by - May 2, 2019, 03:41 pm IST 0
ദില്ലി: ഷാവോമി റെഡ്മിയുടെ പുതിയ സ്മാര്‍ട്ഫോണ്‍ പുതിയ സൗകര്യങ്ങളോടുകൂടി ഉടന്‍ വിപണിയിലെത്തിയേക്കും. പോപ്പ് അപ്പ് സെല്‍ഫി ക്യാമറയുമായുമായിരിക്കും ഈ ഫോണ്‍ എത്തുക. ചൈനീസ് മൈക്രോബ്ലോഗിങ് വെബ്സൈറ്റായ വീബോയില്‍…

Leave a comment