സാംസങ്ങ് ഗ്യാലക്സി എ20 ഇ പുറത്തിറക്കി

271 0

സാംസങ്ങ് ഗ്യാലക്സി എ20 ഇ പുറത്തിറക്കി. ഇന്ത്യയില്‍ ഇറക്കിയ എ20 യുടെ ചെറിയ പതിപ്പാണ് എ20 ഇ. പോളണ്ടില്‍ ഇറക്കിയ ഫോണ്‍ ഇന്ത്യന്‍ വിപണിയിലും എത്തുമെന്നാണ് സൂചന. 

12,490 ആണ് ഇപ്പോള്‍ എ20 യുടെ വില. ഇതില്‍ കുറവായിരിക്കും പുതിയ ഫോണിന്‍റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്. 

5.8 ഇഞ്ച് എച്ച്ഡി പ്ലസ് സ്ക്രീന്‍ ആണ് ഫോണിനുള്ളത്. 1560×720 പിക്സലാണ് ഫോണിന്‍റെ റെസല്യൂഷന്‍. ഇന്‍ഫിനിറ്റി വി ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. 

എക്സിനോസ് 7884 പ്രോസസ്സറാണ് ഫോണിനുള്ളത്. 3ജിബിയാണ് ഫോണിന്‍റെ റാം ശേഷി. 32ജിബിയാണ് ഫോണിന്‍റെ ഇന്‍ബില്‍ട്ട് മെമ്മറി. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാം. 

പിന്നില്‍ ഇരട്ട ക്യാമറ സെറ്റപ്പോടെയാണ് ഫോണ്‍ എത്തുന്നത്. 16 എംപിയാണ് പ്രൈമറി സെന്‍സര്‍. രണ്ടാം സെന്‍സര്‍ 5 എംപിയാണ്. മുന്നിലെ ക്യാമറ 8എംപിയാണ്. പിന്നില്‍ ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ ഉണ്ട്. 3,000 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. 

Related Post

ഡെബിറ്റ് കാര്‍ഡുകള്‍ 31 വരെ മാത്രം ഉപയോ​ഗ പ്രദം

Posted by - Dec 24, 2018, 05:57 pm IST 0
രാജ്യത്തെ ബാങ്ക് അക്കൗണ്ട് ഉടമകളില്‍ 25 കോടിയോളം പേരുടെ കൈവശമുള്ള ഡെബിറ്റ് കാര്‍ഡുകള്‍ 31 വരെ മാത്രം ഉപയോ​ഗ പ്രദം. ജനവരി മുതല്‍ ചിപ് ആന്‍ഡ് പിന്‍…

സ്വർണ വില കുറഞ്ഞു

Posted by - Apr 12, 2019, 04:27 pm IST 0
കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച പവന് 80 രൂപ വർധിച്ച ശേഷമാണ് ആഭ്യന്തര വിപണിയിൽ ഇന്ന് വിലയിടിവുണ്ടായത്.…

ഇന്ധനവിലയിലുണ്ടായ മാറ്റം: യാത്രാ നിരക്ക് വര്‍ധിപ്പിച്ച് വിമാനകമ്പനികള്‍

Posted by - May 30, 2018, 08:31 am IST 0
ന്യൂഡല്‍ഹി: ഇന്ധനവിലയിലുണ്ടായ വര്‍ധനവ് കാരണം  യാത്രാ നിരക്ക് വര്‍ധിപ്പിച്ച് വിമാനകമ്പനികള്‍. ബജറ്റ് നിരക്കില്‍ സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ, ആയിരം കിലോമീറ്ററില്‍ത്താഴെയുള്ള യാത്രയ്ക്കുള്ള നിരക്കില്‍ ഇരുനൂറുരൂപ വര്‍ധിപ്പിച്ചു. ദീര്‍ഘദൂര…

ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസിഡന്റ് രാജിവച്ചു

Posted by - Apr 28, 2018, 09:56 am IST 0
ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസിഡന്റ് ആദിത്യ ഘോഷ് രാജിവച്ചു. കൂടാതെ കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടര്‍ സ്ഥാനവും ഘോഷ് രാജിവെച്ചു. പത്ത് വര്‍ഷക്കാലം ഇന്‍ഡിഗോയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച…

80000 ഓളം പേർക്ക് തൊഴിൽ അവസരവുമായി റിലയന്‍സ് ജിയോ

Posted by - Apr 30, 2018, 01:03 pm IST 0
80000 ഓളം പേർക്ക് തൊഴിൽ അവസരവുമായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ . ഇനിയും 75,000 മുതല്‍ 80000 വരെ ആളുകളെ നിയമിക്കുമെന്ന് കമ്പനിയുടെ ചീഫ്…

Leave a comment