ഇന്ധനവിലയിലുണ്ടായ മാറ്റം: യാത്രാ നിരക്ക് വര്‍ധിപ്പിച്ച് വിമാനകമ്പനികള്‍

538 0

ന്യൂഡല്‍ഹി: ഇന്ധനവിലയിലുണ്ടായ വര്‍ധനവ് കാരണം  യാത്രാ നിരക്ക് വര്‍ധിപ്പിച്ച് വിമാനകമ്പനികള്‍. ബജറ്റ് നിരക്കില്‍ സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ, ആയിരം കിലോമീറ്ററില്‍ത്താഴെയുള്ള യാത്രയ്ക്കുള്ള നിരക്കില്‍ ഇരുനൂറുരൂപ വര്‍ധിപ്പിച്ചു. ദീര്‍ഘദൂര ആഭ്യന്തര സര്‍വീസുകളില്‍ 400 രൂപയുടെയും വര്‍ധനവുണ്ട്. ഇന്ധന സര്‍ചാര്‍ജ് തിരിച്ചുകൊണ്ടുവന്നാണ് ഇന്‍ഡിഗോ ചാര്‍ജ് വര്‍ധന നടപ്പിലാക്കിയത്. ഇന്നുമുതലുള്ള ബുക്കിങ്ങുകള്‍ക്കും യാത്രകള്‍ക്കുമാണ് നിരക്കുവര്‍ധന ബാധകമായിട്ടുള്ളത്. എന്നാല്‍, ഇന്നലെ വരെ നടത്തിയ ബുക്കിങ്ങുകള്‍ക്ക് വര്‍ധന ബാധകമല്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. 

ഇന്ത്യന്‍ ആഭ്യന്തര വ്യോമയാന മേഖലയിലെ വമ്പന്മാരായ ഇന്‍ഡിഗോ കൊണ്ടുവന്ന ചാര്‍ജ് വര്‍ധന വൈകാതെ മറ്റ് കമ്പനികളും നടപ്പാക്കും. മറ്റുവിമാനക്കമ്പനികള്‍ നിരക്ക് കൂട്ടുന്നതുസംബന്ധിച്ച്‌ നിലവില്‍ മൗനം പാലിക്കുകയാണെങ്കിലും അത് അധികകാലം തുടരില്ലെന്നാണ് സൂചന. ഇന്ധന വിലവര്‍ധന എല്ലാവര്‍ക്കും ഒരുപോലെയാണെന്നതിനാല്‍, ഇന്‍ഡിഗോയുടെ പാത പിന്തുടരാതിരിക്കാന്‍ മറ്റുള്ളവര്‍ക്കാവില്ല. എന്നാല്‍, അതേത് രൂപത്തിലാവണമെന്ന കാര്യത്തിലേ ആശയക്കുഴപ്പമുള്ളൂ. 

ഇന്ധന സര്‍ചാര്‍ജ് തിരിച്ചുകൊണ്ടുവരില്ലെന്നും വിപണിയിലെ സാഹചര്യമനുസരിച്ച്‌ നിരക്കുകളില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തുമെന്നും വിസ്താര അധികൃതര്‍ പറഞ്ഞു. ഡല്‍ഹിയില്‍നിന്ന് മുംബൈയില്‍പോയി തിരിച്ച്‌ ഡല്‍ഹിയിലെത്തുന്നയാള്‍ക്ക് 800 രൂപയോളം അധികം മുടക്കേണ്ടിവരും. ചെറിയ യാത്രക്കാര്‍ക്ക് 400 രൂപയും. ജി.എസ്.ടി കൂടി വരുമ്പോള്‍ വര്‍ധന ഇനിയും കൂടും. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും വിമാനക്കമ്പനികളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുമൂലം വിമാനങ്ങളുടെ വാടകയിലും മറ്റും വന്‍തോതിലുള്ള വ്യത്യാസം വന്നു. 

ഇതോടെയാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ അഭിപ്രായപ്പെട്ടു. വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനത്തോളം വരുന്നത് ഇന്ധന ഇനത്തിലാണെന്നിരിക്കെ, ഈ വര്‍ധന കമ്പനികള്‍ക്ക് താങ്ങാവുന്നതിലും അധികമാണ്.  2017 ജനുവരിക്കുശേഷം ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ വിലയില്‍ 25 ശതമാനത്തോളം വര്‍ധനയുണ്ടായിട്ടുണ്ട്. ദിവസം ആയിരത്തോളം സര്‍വീസുകളാണ് ഇന്‍ഡിഗോ രാജ്യത്തിനകത്ത് നടത്തുന്നത്. വ്യോമയാന വിപണിയുടെ 40 ശതമാനത്തോളം ഇന്‍ഡിഗോയാണ് സ്വന്തമാക്കുന്നതും.

Related Post

ഗൂഗിൾ ഹോം ഇന്ത്യയിലേക്ക് 

Posted by - Apr 7, 2018, 09:20 am IST 0
ഗൂഗിൾ ഹോം ഇന്ത്യയിലേക്ക്  പ്രാദേശിക ഭാഷ സപ്പോർട്ട് ചെയ്യുന്നതും ആർട്ടിഫിഷൽ ഇന്റലിജിൻസോടുകൂടി സ്പീക്കർ ആയിരിക്കും ഇത് എന്നാണ് സൂചന. തുടക്കത്തിൽ ഹിന്ദി ഭാഷയിലുള്ള കമന്റുകൾക്കും ഗൂഗിൾ ഹോം…

വിമാന യാത്രക്കാർക്കും ഇനിമുതൽ ലേലം വിളിക്കാം

Posted by - Apr 29, 2018, 08:10 am IST 0
കൊച്ചി : വിമാന യാത്രക്കാർക്കും ഇനിമുതൽ ലേലം വിളിക്കാം. ‘ജെറ്റ് അപ്ഗ്രേഡ്’ എന്ന പദ്ധതി ജെറ്റ് എയർവേയ്സ് വിമാന കമ്പനിയാണ് ഒരുക്കിയിരിക്കുന്നത്. ഇക്കോണമി ക്ലാസുകളിലെ യാത്രക്കാർക്ക് ഫസ്റ്റ്…

ഇന്ത്യന്‍ വിപണിയിലെ സ്വര്‍ണ ഡിമാന്‍ഡില്‍ വന്‍ ഇടിവ്

Posted by - May 4, 2018, 10:06 am IST 0
മുംബൈ: ഇന്ത്യന്‍ വിപണിയിലെ സ്വര്‍ണ ഡിമാന്‍ഡില്‍ ഇടിവ്. 2018 ആദ്യ പാദത്തില്‍ ഡിമാന്‍ഡ് 12 ശതമാനമാണ് കുറഞ്ഞത്. 2017 മാര്‍ച്ച്‌ പാദത്തില്‍ 131.2 ടണ്‍ ആയിരുന്ന ആവശ്യം…

പ്രമുഖ പ്രവാസി വ്യവസായി അറ്റ്‌ലസ്‌ രാമചന്ദ്രന്‍ ജയില്‍മോചിതനായി

Posted by - Jun 10, 2018, 06:28 am IST 0
തൃശൂര്‍ : അറ്റ്‌ലസ്‌ ജുവലറി ഗ്രൂപ്പ്‌ ഉടമയും പ്രമുഖ പ്രവാസി വ്യവസായിയുമായ അറ്റ്‌ലസ്‌ രാമചന്ദ്രന്‍ ദുബായില്‍ ജയില്‍മോചിതനായി. മൂന്നു വര്‍ഷത്തോളം നീണ്ട ജയില്‍വാസം മൂലം ആരോഗ്യനില തീര്‍ത്തും…

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്

Posted by - Nov 26, 2018, 03:16 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 2,865 രൂപയും പവന് 22,800 രൂപയുമാണ് ഇന്നത്തെ നിരക്ക്.…

Leave a comment