ഒമിനി വാനിന്‍റെ നിര്‍മ്മാണം  അവസാനിപ്പിക്കുന്നു

272 0

ദില്ലി: ഇന്ത്യയുടെ പ്രിയപ്പെട്ട മള്‍ട്ടിപ്പിള്‍ പര്‍പ്പസ് വാഹനം മാരുതി ഒമിനി വാനിന്‍റെ നിര്‍മ്മാണം മാരുതി അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. 35 വര്‍ഷമായി ഇന്ത്യയില്‍ കൂടുതല്‍ വില്‍ക്കപ്പെടുന്ന വാനുകളില്‍ ഒന്നായ ഒമിനിയുടെ ഉത്പാദനം ഉടന്‍ മാരുതി നിര്‍ത്തും എന്നാണ് സൂചന.

1984 ല്‍ ആണ് ഒമിനി വാന്‍ ആദ്യമായി അവതരിപ്പിച്ചത്. മാരുതിയുടെ ആദ്യത്തെ കാര്‍ മാരുതി 800 അവതരിപ്പിച്ചതിന് പിറ്റേ വര്‍ഷമാണ് ഒമിനി വാന്‍ എത്തിയത്. 

പിന്നീട് ഇതിന്‍റെ പല മോഡലുകള്‍ എത്തി. ആംബുലന്‍സായി രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഒന്ന് മാരുതി ഒമിനിയാണ് എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ചില ദിവസങ്ങള്‍ക്ക് മുന്‍പ് സുരക്ഷാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് പുതിയ മാരുതി സുസുക്കി ഇക്കോ ഇറക്കിയിരുന്നു. ഇക്കോയ്ക്ക് 3.95 ലക്ഷം രൂപ മുതലാണ് ദില്ലി എക്‌സ്‌ഷോറൂം വില. ഇക്കോയുടെ ഇന്‍റീരിയറും എക്സ്റ്റീരിയറും ഉള്‍പ്പെടെയുള്ള രൂപത്തില്‍ വലിയ മാറ്റമില്ല. 

ആള്‍ട്ടോയിലേതിന് സമാനമായ പുതിയ സ്റ്റിയറിങ് വീലാണ് ഇക്കോയിലുള്ളത്.  ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഉള്‍പ്പെടുത്തേണ്ടതിനാലാണിത്.  5 സീറ്റര്‍, 7 സീറ്റര്‍ പതിപ്പിലും കാര്‍ഗോ വാനായും മാരുതി ഇക്കോ ലഭ്യമാകും. 

Related Post

സ്വർണ വിലയിൽ വർധന

Posted by - Apr 8, 2019, 04:29 pm IST 0
കൊച്ചി: സ്വർണ വില ഇന്നും കൂടി. പവന് 160 രൂപയാണ് വർധിച്ചത്. വെള്ളി, ശനി ദിവസങ്ങളിലും ആഭ്യന്തര വിപണിയിൽ വില ഉയർന്നിരുന്നു. നാല് ദിവസത്തിനിടെ പവന് 360…

സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു

Posted by - Jul 9, 2018, 11:11 am IST 0
തിരുവനന്തപുരം: തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില വര്‍ധിച്ചു. ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 23 പൈസ വര്‍ധിച്ച്‌ 79.46 രൂപയായി. ഡീസലിന് 22…

ടെലികോം കുടിശിക: ഇളവില്ലെന്നു സുപ്രീം കോടതി…

Posted by - Mar 19, 2020, 01:10 pm IST 0
ന്യൂഡൽഹി: സ്പെക്ട്രം യൂസർ ചാർജ്, ലൈസൻസ് ഫീസ് കുടിശികയിനത്തിൽ ടെലികോം കമ്പനികളോട്  കഴിഞ്ഞ ഒക്ടോബർ 24നു മുൻപുള്ള പലിശയും പിഴയും പിഴപ്പലിശയും ഈടാക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ നിലപാട്…

സാംസങ്ങ് ഗ്യാലക്സി എ20 ഇ പുറത്തിറക്കി

Posted by - Apr 13, 2019, 12:31 pm IST 0
സാംസങ്ങ് ഗ്യാലക്സി എ20 ഇ പുറത്തിറക്കി. ഇന്ത്യയില്‍ ഇറക്കിയ എ20 യുടെ ചെറിയ പതിപ്പാണ് എ20 ഇ. പോളണ്ടില്‍ ഇറക്കിയ ഫോണ്‍ ഇന്ത്യന്‍ വിപണിയിലും എത്തുമെന്നാണ് സൂചന. …

പ്രമുഖ പ്രവാസി വ്യവസായി അറ്റ്‌ലസ്‌ രാമചന്ദ്രന്‍ ജയില്‍മോചിതനായി

Posted by - Jun 10, 2018, 06:28 am IST 0
തൃശൂര്‍ : അറ്റ്‌ലസ്‌ ജുവലറി ഗ്രൂപ്പ്‌ ഉടമയും പ്രമുഖ പ്രവാസി വ്യവസായിയുമായ അറ്റ്‌ലസ്‌ രാമചന്ദ്രന്‍ ദുബായില്‍ ജയില്‍മോചിതനായി. മൂന്നു വര്‍ഷത്തോളം നീണ്ട ജയില്‍വാസം മൂലം ആരോഗ്യനില തീര്‍ത്തും…

Leave a comment