മുസ്ലീം ലീഗ് വൈറസ്, കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ പടരും ; യോഗി ആദിത്യനാഥ്

280 0

ബുലന്ദ്ഷേര്‍: മുസ്ലീം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലീം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നും യോഗി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷേറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുസ്ലീം ലീഗ് ഒരു വൈറസാണ്. ഈ വൈറസിനാല്‍ ഒരിക്കല്‍ നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടതാണ്. ഇപ്പോള്‍ കോണ്‍ഗ്രസിന് ഈ വൈറസ് ഏറ്റിട്ടുണ്ട്. അതിനാല്‍ എല്ലാവരും സൂക്ഷിക്കണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ പടരുമെന്നും യോഗി പറഞ്ഞു. 

അമേഠിയില്‍ പരാജയം ഉറപ്പായത് കൊണ്ടാണ് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടിയതെന്നും അവിടെ മുസ്ലീം ലീഗാണ് രാഹുലിന് പിന്തുണ നല്‍കുന്നതെന്നും യോഗി ആരോപിച്ചു. 

വയനാട് സീറ്റില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത് മുതല്‍ ഈ വിഷയം ഉത്തരേന്ത്യയില്‍ ബിജെപി പ്രചാരണവിഷയമായി ഉപയോഗിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായ മണ്ഡലത്തിലാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതെന്നും ഹിന്ദുക്കളില്‍ നിന്നും രാഹുല്‍ ഒളിച്ചോടുകയാണെന്നും നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇതിനു തുടര്‍ച്ചയായാണ് യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്. 

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ കണ്ട മുസ്ലീം ലീഗിന്‍റെ കൊടി പാകിസ്ഥാന്‍ പതാകയാണെന്ന തരത്തില്‍ നേരത്തെ ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും വ്യാപകപ്രചാരണം നടന്നിരുന്നു. 

Related Post

സിപിഎം പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്

Posted by - Oct 4, 2018, 09:32 am IST 0
വടകര: കോഴിക്കോട് വടകരയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലന്റെ വീടിനുനേരെ. ബോംബാക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീടിനുനേരെ ആക്രമണം ഉണ്ടായത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല. നിലവില്‍ സിപിഎം-ബിജെപി…

വിവാദ പരാർമർശം പിൻവലിക്കുന്നതായി പി.സി ജോർജ് 

Posted by - Sep 13, 2018, 08:09 am IST 0
കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീയെ അപഹസിക്കുന്ന തരത്തിൽ നടത്തിയ പരാർമർശം പിൻവലിക്കുന്നതായി പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ് പറഞ്ഞു. കന്യാസ്ത്രീക്കെതിരായി മോശം പരാമർശം നടത്തിയത്…

എംഐ ഷാനവാസ് എംപിയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Posted by - Nov 21, 2018, 09:19 pm IST 0
ഇന്നു പുലര്‍ച്ച ചെന്നൈയില്‍ അന്തരിച്ച കെപിപിസി വര്‍ക്കിംഗ് പ്രസിഡന്‍റും വയനാട് എംപിയുമായി എം ഐ ഷാനവാസിന്‍റെ മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുകയാണ്. സംസ്കാരം…

രാമന്‍നായര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ബിജെപിയില്‍ ചേര്‍ന്നു 

Posted by - Oct 28, 2018, 09:25 am IST 0
തിരുവനന്തപുരം : ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായരും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും എഐസിസി അംഗവുമായ ജി രാമന്‍നായരും ബിജെപിയില്‍ ചേര്‍ന്നു. വനിതാ കമ്മിഷന്‍ മുന്‍…

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ആർക്കൊപ്പം? വിശദീകരണവുമായി വെള്ളാപ്പള്ളി നടേശൻ

Posted by - May 23, 2018, 10:28 am IST 0
തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ആർക്കൊപ്പം നിൽക്കുമെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ . പ്രവർത്തകർ സ്വയം യുക്തമായ തീരുമാനം എടുക്കണമെന്നും തിരഞ്ഞെടുപ്പിൽ തങ്ങളുടേത് സമദൂരനിലപാടെന്നും, എസ്എൻഡിപിയോട്…

Leave a comment