അഭിമന്യുവിനെ വധിച്ച കേസിലെ മുഖ്യപ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇപ്പോഴും ഒളിവില്‍

300 0

കൊച്ചി: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ വധിച്ച കേസിലെ മുഖ്യപ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇപ്പോഴും ഒളിവില്‍. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളെ പോലും പിടിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. പ്രതികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തവരാണ് പിടിയിലുള്ളത്. എന്നാല്‍ അഭിമന്യുവിനെ കുത്തിയ സംഘത്തെ ഉടന്‍ പിടികൂടുമെന്നും അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോവുകയാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതികളുടെ കുടുംബം ഉള്‍പ്പടെയുള്ളവര്‍ ഒളിവിലാണെന്നാണ് പോലീസിന്‍റെ വിശദീകരണം. ഇവരുടെ ബാക്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച്‌ സാമ്പത്തിക ശ്രോതസ് അടയ്ക്കാനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്. 

പ്രതികള്‍ക്ക് പല സ്ഥലങ്ങളില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കര്‍ണാടകയിലും കണ്ണൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും പോലീസ് മുഖ്യപ്രതികള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. നെട്ടൂര്‍ സ്വദേശികളായ ആറ് പേരും മഹാരാജാസിലെ വിദ്യാര്‍ഥിയായ മുഹമ്മദുമാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ളത് എന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇവരെല്ലാം ഒളിവിലാണ്. ഇവര്‍ വിദേശത്തേക്ക് കടന്നുവെന്ന് പോലും പോലീസിന് സംശയമുണ്ട്. എന്നാല്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികളെക്കുറിച്ചുള്ള എല്ലാ സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ടെന്നുമാണ് സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശിന്‍റെ അവകാശവാദം. കേസില്‍ നിലവില്‍ അറസ്റ്റിലായിരിക്കുന്നവരെല്ലാം പ്രധാന പങ്ക് വഹിച്ചവര്‍ തന്നെയാണ്. 

Related Post

മത്സരിക്കാനില്ലെന്ന് കമല്‍ഹാസന്‍, സ്ഥാനാർത്ഥിപ്പട്ടിക  പ്രഖ്യാപിച്ചു

Posted by - Mar 25, 2019, 01:45 pm IST 0
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നടനും മക്കള്‍ നീതി മയ്യം(എംഎന്‍എം) സ്ഥാപകനുമായ കമല്‍ഹാസന്‍. പാർട്ടിയുടെ എല്ലാ സ്ഥാനാർഥികൾക്കും തന്‍റെ മുഖം തന്നെയെന്നും ഞായറാഴ്ച കോയമ്പത്തൂരില്‍ നടന്ന ചടങ്ങിൽ…

തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനായി കാത്തിരിക്കും : ജോസ് കെ മാണി 

Posted by - Nov 1, 2019, 02:09 pm IST 0
കോട്ടയം: യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരാണെന്ന കാര്യത്തില്‍ അന്തിമ വിധി തിരഞ്ഞെടുപ്പ്  കമ്മിഷൻ നിശ്ചയിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തതിനെതിരേയുള്ള സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്…

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പികാനുള്ള അവസാന ദിവസം ഇന്ന്

Posted by - Apr 4, 2019, 11:30 am IST 0
തിരുവനന്തരപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസമാണ് ഇന്ന്. 20 ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നായി 154 പത്രികകളാണ് ആകെ ലഭിച്ചത്. 41 പത്രികകൾ…

നോട്ട് നിരോധനത്തിന്‍റെ മറവിൽ വൻ അഴിമതി; ദൃശ്യങ്ങൾ പുറത്തുവിട്ട് കോണ്‍ഗ്രസ്

Posted by - Apr 9, 2019, 04:38 pm IST 0
ന്യൂഡൽഹി: നോട്ട് നിരോധനത്തിന്‍റെ മറവിൽ കേന്ദ്ര സർക്കാരും ബിജെപിയും വൻ അഴിമതി നടത്തിയതിന്‍റെ തെളിവുകൾ പുറത്തുവിട്ട് കോണ്‍ഗ്രസ്. സർക്കാർ ജീവനക്കാരുടെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ കോടിക്കണക്കിന് രൂപ…

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും  

Posted by - Mar 3, 2021, 10:29 am IST 0
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി പ്രഖ്യാപിച്ച് എ.ഐ.സി.സി. കെ.പി.സി.സി. അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരഞ്ഞെടുപ്പ് മേല്‍നോട്ട…

Leave a comment