നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി  

283 0

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികൾ വായ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിക്ക് ബ്രിട്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി ജാമ്യം നിഷേധിച്ചു. കേസ് അടുത്ത മാസം 26ന് കോടതി പരിഗണിക്കും. 26 വരെ നീരവ് മോദി ജയിലിൽ കഴിയണം.

നേരത്തെ നീരവ് മോദിക്ക് ജാമ്യം അനുവദിക്കരുതെന്ന് ക്രൗൺ പ്രോസിക്യൂഷൻ വാദിച്ചിരുന്നു. കേസിലെ സാക്ഷികൾക്ക് വധഭീഷണിയുണ്ട്.  ജാമ്യം അനുവദിച്ചാൽ നീരവ് മോദി തെളിവുകൾ നശിപ്പിക്കാനും ബ്രിട്ടൻ വിട്ടുപോകാനും സാധ്യത ഉണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

ഇന്ത്യയിൽ നിന്ന് സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും പ്രോസിക്യൂഷനെ സഹായിക്കാനായി കോടതിയിൽ എത്തിയിട്ടുണ്ട്. നീരവിനെതിരായ കൂടുതൽ തെളിവുകളും അന്വേഷണ ഏജൻസികൾ ഹാജരാക്കി. മാർച്ച് തുടക്കത്തിൽ അറസ്റ്റിലായ നീരവിനെ വിട്ടു കിട്ടണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ലണ്ടനിൽ അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ ഇന്ത്യ ആദ്യമേ എതിർത്തിരുന്നു.

Related Post

ഇന്നത്തെ തൊഴിൽ ലോകത്ത് നിയമ ബിരുദത്തിന്റെ പ്രാധാന്യം ഉയരുന്നു

Posted by - Nov 10, 2025, 02:54 pm IST 0
എൽ.എൽ.ബി (LLB) എന്ന നിയമ ബിരുദം മുമ്പ് അഭിഭാഷകനാകുകയോ ജഡ്ജിയാകുകയോ നിയമ പണ്ഡിതനാകുകയോ ചെയ്യുവാനാണ് കൂടുതലും ആളുകൾ തെരെഞ്ഞെടുത്തിരുന്നത്. എന്നാൽ ഇന്നത്തെ തൊഴിൽ വിപണിയിൽ ഈ ബിരുദത്തിന്റെ…

ഇന്ന് അക്ഷയതൃതീയ: സ്വർണം വാങ്ങാൻ നല്ലദിവസം

Posted by - Apr 18, 2018, 07:10 am IST 0
ഇന്ന് അക്ഷയതൃതീയ: സ്വർണം വാങ്ങാൻ നല്ലദിവസം ഇന്ന് അക്ഷയതൃതീയ പ്രമാണിച്ച് സ്വർണം വാങ്ങാൻ നല്ല ദിവസമാണെന്നാണ് വിശ്വാസം അതിനാൽ സ്വര്ണക്കടകളിൽ ഇന്ന് വൻ തിരക്കിനു സാധ്യത. വിശ്വാസികൾ…

ഗാലക്സി എസ് 9 വില 57900 

Posted by - Mar 7, 2018, 12:05 pm IST 0
ഗാലക്സി എസ് 9 വില 57900  സാംസങ് എസ് ൯, എസ്9 പ്ലസ് എന്നീ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു.സാംസങിന്റെ ഓൺലൈൻ സ്റ്റോറിലും ഫിള്പ്കാർട്ടിലും ഫോൺ ലഭ്യമാണ്. 16…

സ്വർണ വിലയിൽ വർധന

Posted by - Apr 8, 2019, 04:29 pm IST 0
കൊച്ചി: സ്വർണ വില ഇന്നും കൂടി. പവന് 160 രൂപയാണ് വർധിച്ചത്. വെള്ളി, ശനി ദിവസങ്ങളിലും ആഭ്യന്തര വിപണിയിൽ വില ഉയർന്നിരുന്നു. നാല് ദിവസത്തിനിടെ പവന് 360…

ഡെബിറ്റ് കാര്‍ഡുകള്‍ 31 വരെ മാത്രം ഉപയോ​ഗ പ്രദം

Posted by - Dec 24, 2018, 05:57 pm IST 0
രാജ്യത്തെ ബാങ്ക് അക്കൗണ്ട് ഉടമകളില്‍ 25 കോടിയോളം പേരുടെ കൈവശമുള്ള ഡെബിറ്റ് കാര്‍ഡുകള്‍ 31 വരെ മാത്രം ഉപയോ​ഗ പ്രദം. ജനവരി മുതല്‍ ചിപ് ആന്‍ഡ് പിന്‍…

Leave a comment