ആം​ബു​ല​ന്‍​സിന് തീ​പി​ടി​ച്ച്‌ ര​ണ്ടു പേ​ര്‍ വെ​ന്തു​മ​രി​ച്ചു

241 0

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ആം​ബു​ല​ന്‍​സി​നു തീ​പി​ടി​ച്ച്‌ ര​ണ്ടു പേ​ര്‍ വെ​ന്തു​മ​രി​ച്ചു. ശ​ക്ത​മാ​യ പൊ​ട​ക്കാ​റ്റ് ഉ​ണ്ടാ​യ സ​മ​യ​ത്താ​ണ് ആം​ബു​ല​ന്‍​സി​നു തീ​പി​ടി​ച്ച​ത്. പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ആം​ബു​ല​ന്‍​സി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നവരാണ് അപകടത്തില്‍പെട്ടത്. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ രാ​ഹു​ല്‍ (24), കാ​ണ്‍​പു​ര്‍ സ്വ​ദേ​ശി​യാ​യ ഗു​ഡു (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 

സു​ബോ​ധ് കു​മാ​ര്‍ (40) എ​ന്ന ആ​ളാ​ണ് ര​ക്ഷ​പെ​ട്ട​ത്. ഇ​യാ​ള്‍​ക്ക് 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഷെ​യ്ക്ക് സ​രാ​രി​യ​യി​ലാ​യി​രു​ന്നു സം​ഭ​വം. ഒ​രാ​ള്‍ ഗു​രു​ത​ര പൊ​ള്ള​ലോ​ടെ ര​ക്ഷ​പെ​ട്ടു.  ര​ണ്ട് ആം​ബു​ല​ന്‍​സു​ക​ള്‍​ക്കു ന​ടു​വി​ലാ​യാ​ണ് അ​പ​ക​ടം ന​ട​ന്ന ആം​ബു​ല​ന്‍​സ് കി​ട​ന്നി​രു​ന്ന​ത്. മ​റ്റു ര​ണ്ട് ആം​ബു​ല​ന്‍​സു​ക​ളി​ലും തീ​പി​ടി​ച്ചു.

Related Post

സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല, പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി  

Posted by - Mar 3, 2021, 09:26 am IST 0
ഡല്‍ഹി: സര്‍ക്കാരിന്റെ തീരുമാനങ്ങളെ വിമര്‍ശിക്കുന്നതും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നതും രാജ്യദ്രോഹമല്ലെന്ന് സുപ്രീംകോടതി. ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്പര്യ ഹര്‍ജി…

ബു​ല​ന്ദ്ഷ​ഹ​റി​ല്‍ വീ​ണ്ടും പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി

Posted by - Dec 9, 2018, 04:50 pm IST 0
ല​ക്നോ: ക​ലാ​പ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബു​ല​ന്ദ്ഷ​ഹ​റി​ല്‍ വീ​ണ്ടും പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി. ബു​ല​ന്ദ്ഷ​ഹ​ര്‍ എ​എ​സ്പി​യാ​യി ഞാ​യ​റാ​ഴ്ച മ​നീ​ഷ് മി​ശ്ര​യെ നി​യ​മി​ച്ചു. റൈ​സ് അ​ക്ത​റി​നു പ​ക​ര​മാണ് മ​നീ​ഷി​നെ എ​എ​സ്പി​യാ​യി നി​യ​മി​ച്ച​ത്.…

ബാങ്ക് നിക്ഷേപത്തിന് അഞ്ചുലക്ഷം രൂപ ഇൻഷുറൻസ് പ്രാബല്യത്തിൽ വന്നു 

Posted by - Feb 5, 2020, 10:52 am IST 0
ന്യൂഡൽഹി: ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ ഒരുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷത്തിലേക്കുയർത്തിയത് ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നതായി റിസർവ് ബാങ്ക് (ആർ.ബി.ഐ.) അറിയിച്ചു. ആർ.ബി.ഐ. സഹോദര സ്ഥാപനമായ ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ്…

 കേരളാ എക്സ്പ്രസ്സ്  ട്രെയിനിൽ തീപിടുത്തം

Posted by - Sep 6, 2019, 04:59 pm IST 0
ന്യൂ ഡൽഹി:കേരളാ എക്സ്പ്രസ്സ് ട്രെയിനിൽ തീപിടുത്തമുണ്ടായി. ചണ്ഡീഗഡ്-കൊച്ചുവേളി ട്രെയിനിലെ രണ്ട് ബോഗികൾക്കാണ് തീപിടിച്ചത്.   സ്റ്റേഷനിലെ എട്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന  ട്രെയിനിനാണ് തീ പിടിച്ചത്. യാത്രക്കാരെയെല്ലാം ഉടനെത്തന്നെ…

കര്‍ണാടകയിൽ 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നീട്ടിവച്ചു

Posted by - Sep 26, 2019, 05:29 pm IST 0
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ വിമത കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ  15 മണ്ഡലങ്ങളില്‍ പ്രഖ്യാപിച്ച  ഉപതിരഞ്ഞെടുപ്പ് മാറ്റിവെച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടബോര്‍ 21-ന് നടക്കുന്ന…

Leave a comment