വൈറസ് പരാമർശം; യോഗിക്കെതിരെ പരാതി നൽകാനൊരുങ്ങി മുസ്ലീം ലീഗ്

296 0

കൊച്ചി: മുസ്ലീം ലീഗിനെതിരായ  വൈറസ് പരാമർശത്തിൽ  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപിയുടെയും യോഗി ആദിത്യനാഥിന്‍റെയും പരാമർശങ്ങൾ പച്ചയായ വർഗീയതയാണ്. യോഗിയുടെ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും യഥാർത്ഥ വൈറസ് ബിജെപിയാണെന്നും എറണാകുളം പ്രസ്ക്ലബ്ബിന്‍റെ വോട്ടും വാക്കും പരിപാടിയിൽ  പ്രതിപക്ഷനേതാവ് പറഞ്ഞു.

അതേ സമയം വൈറസ് എന്ന് വിളിക്കുകയും പാക്കിസ്ഥാൻ പതാക ഉപയോഗിക്കുന്നവരെന്ന് ആരോപിക്കുകയും ചെയ്ത യോഗി ആദിത്യ നാഥിനെതിരെ മുസ്ലീം ലീഗ് ഇന്ന് പരാതി നൽകും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് അറിയിച്ചു. 

മുസ്ലീം ലീഗ് പതാകയും പാക്കിസ്ഥാന്‍ പതാകയും ഒന്നാണെന്ന് പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകൃത പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്ന സംഘടനയെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് മജീദ് പറയുന്നു. ഇക്കാര്യവും പരാതിയിൽ ചൂണ്ടിക്കാണിക്കും. 

Related Post

കെ.കൃഷ്ണന്‍കുട്ടിയും മാത്യു ടി. തോമസും കൂടിക്കാഴ്ച നടത്തി

Posted by - Nov 26, 2018, 12:41 pm IST 0
തിരുവനന്തപുരം: നിയുക്ത മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും മാത്യു ടി. തോമസും കൂടിക്കാഴ്ച നടത്തി. മാത്യു ടി. തോമസ് മന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. തിരുവനന്തപുരം തൈക്കാട്…

രാഹുലും പ്രിയങ്കയും വയനാട്ടില്‍  

Posted by - Apr 4, 2019, 11:35 am IST 0
കോഴിക്കോട്: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പതിനൊന്ന് മണിക്കാണ് ജില്ലാ കളക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക…

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ  ഇന്ന് മുതൽ സ്വീകരിക്കും

Posted by - Mar 28, 2019, 06:35 pm IST 0
തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലേക്കെത്താൻ ഇനി 25 ദിവസം മാത്രം ബാക്കിയുള്ളപ്പോൾ, സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ച് തുടങ്ങും. പ്രചാരണം മുറുകുന്നതിനിടെയാണ് പത്രികാ സമർപ്പണം…

Posted by - Feb 28, 2018, 11:28 am IST 0
നിയമസഭയിലെസംഘർഷം കേസ് പിൻ‌വലിക്കുന്നു  കഴിഞ്ഞ യു ഡി ഫ് ഭരണകാലത് കെ എം മാണിയുടെ ബജറ്റ് അവതരണവുമായി പ്രതിപക്ഷം നിയമസഭയിൽ നടത്തിയ പ്രതിഷേധതിഷേധത്തിൽ സ്പീക്കറുടെ വേദി തകർത്ത…

അഭിമന്യുവിന്റെ കൊലപാതകം : നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

Posted by - Jul 4, 2018, 11:20 am IST 0
ഇടുക്കി : എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍, പ്രതികളെ ഒളിപ്പിച്ചതിന് നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാറിലെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ…

Leave a comment