തൊടുപുഴയിൽ മർദനത്തിനിരയായ എഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി

240 0

തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ എഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി. നീണ്ട പത്ത് ദിവസം വെന്‍റിലേറ്ററില്‍ മരണത്തോട് മല്ലിട്ട ശേഷമാണ് കേരളത്തിന്‍റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി കൊണ്ട് ഏഴ് വയസുകാരന്‍ മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്ത പുറത്തു വരുന്നത്.

ഇന്നലെ മുതല്‍ കുട്ടിയുടെ കുടലിന്‍റെ പ്രവര്‍ത്തനം തീരെ മോശമായിരുന്നുവെന്നും ഭക്ഷണം കൊടുക്കാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്നും കുട്ടി ചികിത്സയില്‍ കഴിഞ്ഞ കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ആര്യന്‍ മരണം വിവരം പങ്കുവച്ചു കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു. 

ഇന്ന് രാവിലെയോടെ കുട്ടിയുടെ ഹൃദയമിടിപ്പ് ദുര്‍ബലമായി തുടങ്ങി. രാവിലെ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം കുട്ടിയെ സന്ദര്‍ശിച്ചു. കുട്ടി വെന്‍റിലേറ്ററില്‍ തുടരട്ടെ എന്നായിരുന്നു അവരുടേയും നിര്‍ദേശം. മണിക്കൂറുകള്‍ക്ക് ശേഷം ഇന്ന് രാവിലെ പതിനൊന്ന് മുപ്പതോടെ കുട്ടിയുടെ ഹൃദയമിടിപ്പ് നിലച്ചു. പതിനൊന്ന് മുപ്പത്തഞ്ചോടെ മരണം ഔദ്യോഗികമായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 

മരണവിവരം സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സംഘത്തേയും പൊലീസിനേയും അറിയിച്ചിട്ടുണ്ടെന്നും പൊലീസിന്‍റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുമെന്നും കോലഞ്ചേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

മാതാവിന്‍റെ സുഹൃത്ത് നടത്തിയ മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലയോട്ടി പൊട്ടുകയും തലച്ചോറ് പുറത്തു വരികയും ചെയ്തിരുന്നു. 

കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി എട്ട് ദിവസം മുന്‍പ് തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും മറ്റു അവയവങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ഡോക്ടര്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. 

Related Post

ജീവിച്ചിരിക്കുന്ന ഗായിക എസ് ജാനകിക്ക് അനുശോചനം ഏര്‍പ്പെടുത്തി എസ് എഫ് ഐ

Posted by - Jan 21, 2019, 05:17 pm IST 0
മലപ്പുറം : ജീവിച്ചിരിക്കുന്ന ഗായിക എസ് ജാനകിക്ക് അനുശോചനം ഏര്‍പ്പെടുത്തി വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐ. മലപ്പുറം നിലമ്ബൂര്‍ ഏരിയ സമ്മേളനത്തിലെ അനുശോചന റിപ്പോര്‍ട്ടിലാണ് എസ്…

സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ട 40പേര്‍ക്കെതിരെ കേസ് 

Posted by - Nov 22, 2018, 09:04 pm IST 0
ശബരിമല: യുവതീപ്രവേശനത്തെ തുടര്‍ന്ന് ശബരിമലയില്‍ അക്രമത്തിന് ആഹ്വാനം ചെയ്ത് സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ട 40പേര്‍ക്കെതിരെ കേസെടുത്തു. ഹൈടെക് സെല്ലിന്റെയും സൈബര്‍ സെല്ലിന്റെയും അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തിരുവനന്തപുരം റേഞ്ച്…

കനത്ത മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും സാധ്യത 

Posted by - Sep 26, 2018, 10:18 pm IST 0
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്‌ക്ക് സാദ്ധ്യത ഉണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ ശക്തമായതോ അതിശക്തമായതോ ആയ മഴയ്‌ക്കും തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍…

ബാലഭാസ്കറിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന് ജില്ലാ പോലീസ് മേധാവി

Posted by - Nov 23, 2018, 10:04 pm IST 0
തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്‌റ. ഈ ആവശ്യവുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛനും ബന്ധുക്കളും ഡിജിപി…

ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Posted by - Nov 28, 2018, 12:51 pm IST 0
തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ഡി.ജി.പി. ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. സസ്പെന്‍ഷനിലായ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജോക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജിങ് ഉപകരണങ്ങള്‍…

Leave a comment