ഐപിഎല്ലിൽ ഇന്ന് ചെന്നൈ-പഞ്ചാബ് പോരാട്ടം

291 0

ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പ‍ർ കിംഗ്സ് വൈകിട്ട് നാലിന് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആണ് മത്സരം. പഞ്ചാബും ചെന്നൈയും നാല് കളിയിൽ മൂന്നിലും ജയിച്ചു.

വാട്സൺ, റെയ്ന, റായ്ഡു, താഹിർ തുടങ്ങിയവരുടെ പരിചയസമ്പത്താണ് ധോണി നയിക്കുന്ന ചെന്നൈയുടെ കരുത്ത്. മുംബൈയ്ക്കെതിരായ മത്സരത്തിൽ പരുക്കേറ്റ ഡ്വെയ്‌ൻ ബ്രാവോയ്ക്ക് രണ്ടാഴ്ച കളിക്കാനാവാത്തത് ചെന്നൈയ്ക്ക് തിരിച്ചടിയാവും. 

കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, സാം കറൺ തുടങ്ങിയവരിലാണ് അശ്വിൻ നയിക്കുന്ന പഞ്ചാബിന്‍റെ പ്രതീക്ഷ. ഗെയ്‌ല്‍ ഇന്ന് കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുടീമും 19 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. പതിനൊന്നിൽ ചെന്നൈയും എട്ടിൽ പഞ്ചാബും ജയിച്ചു.

Related Post

ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് റയല്‍

Posted by - May 27, 2018, 07:20 am IST 0
ചാമ്പ്യന്‍സ് ലീഗില്‍ റയലിന് ഹാട്രിക് കിരീടം. ലിവര്‍പൂളിനെ 1നെതിരെ 3ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റയലിന്‍റെ ഹാട്രിക് കിരീടനേട്ടം. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങി ഇരട്ട ഗോള്‍ നേടിയ ഗാരത് ബെയിലായിരുന്നു ഫൈനലില്‍ റയലിന്‍റെ…

ദക്ഷിണ കൊറിയയ്‌ക്കെതിരെ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തകര്‍പ്പന്‍ ജയം  

Posted by - May 23, 2019, 07:16 am IST 0
ഇഞ്ചിയോണ്‍: ദക്ഷിണകൊറിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തകര്‍പ്പന്‍ ജയം. ആദ്യ മത്സരത്തില്‍ കരുത്തരായ എതിരാളികള്‍ക്കെതിരെ 2-1 എന്ന സ്‌കോറിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ…

റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തെ വിലക്ക്

Posted by - Dec 9, 2019, 05:51 pm IST 0
മോസ്‌ക്കോ: റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തെ വിലക്ക്. കായികതാരങ്ങളുടെ ഉത്തേജ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന കാരണം  കാണിച്ചാണ് വേള്‍ഡ് ആന്റി ഡോപിങ്…

മുന്‍ പാക് താരത്തിന് ഇന്ത്യയുടെ സഹായഹസ്തം 

Posted by - Apr 28, 2018, 02:18 pm IST 0
ദില്ലി: ഇന്ത്യയിൽ മുന്‍ പാക്കിസ്ഥാന്‍ ഹോക്കി താരത്തിന് സൗജന്യ ഹൃദയ ശസ്ത്രക്രിയ വാഗ്ദാനം ചെയ്തു. പാക്കിസ്ഥാന്റെ ഏറ്റവും മികച്ച ഹോക്കി താരങ്ങളിലൊരാളായ മന്‍സൂര്‍ അഹമ്മദിനാണ് സൗജന്യ ശാസ്ത്രക്രിയ…

ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

Posted by - Apr 15, 2019, 05:03 pm IST 0
സിഡ്‌നി: ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 12 മാസത്തെ വിലക്കിനുശേഷം ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ടീമിൽ തിരിച്ചെത്തി.  എന്നാല്‍…

Leave a comment