കാനത്തിനെതിരെ പോസ്റ്റര്‍ ഒട്ടിച്ചത് പാര്‍ട്ടിക്കാര്‍; രണ്ട് സിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  

441 0

ആലപ്പുഴ:  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ രണ്ട് സിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട കിസാന്‍സഭയുടെ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റര്‍ ഒട്ടിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയില്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെ പിടിയിലായത് സിപിഐക്ക് നാണക്കേടായി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് സംഭവത്തില്‍ വഴിത്തിരിവായത്.

കഴിഞ്ഞ ദിവസമാണ് സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലില്‍ കാനത്തിനെതിരെയുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ജയേഷ്, ഷിജു, കൃഷ്ണകുമാര്‍ എന്നിവരാണ് പോസ്റ്റര്‍ ഒട്ടിച്ചതെന്ന് പൊലീസ് കണ്ടെത്തി. സിസിടിവി പരിശോധനയിലൂടെയാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞത്. കാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസാണ് ഇവര്‍ക്കെതിരെ എടുത്തിരിക്കുന്നത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന കുറ്റമാണിത്.

പോസ്റ്റര്‍ ഒട്ടിക്കാനെത്തിയ സംഘം സഞ്ചരിച്ച കാര്‍ നോര്‍ത്ത് പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കാര്‍ ഉടമയായ അമ്പലപ്പുഴ സ്വദേശിയെയും കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തെക്കുറിച്ച് അറിയില്ലെന്നും കാര്‍ സുഹൃത്ത് കൊണ്ടുപോയതാണെന്നും കാര്‍ ഉടമ പൊലീസിന് മൊഴി നല്‍കി.

Related Post

ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ്-ഇടത് പക്ഷം കൈകോർക്കുന്നു 

Posted by - Nov 3, 2019, 09:54 am IST 0
കൊൽക്കത്ത : ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കോൺഗ്രസ്സും ഇടത് പക്ഷവും കൈകോർക്കുന്നു . നവംബർ 25ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് മത്സരിക്കാനായി ഇരുക്കൂട്ടരും കൈകൊടുത്തത്.  മൂന്ന് സീറ്റുകളിൽ…

അതിരപ്പിള്ളി പദ്ധതി നടക്കില്ല: മന്ത്രി എം.എം മണി

Posted by - Mar 10, 2018, 04:55 pm IST 0
അതിരപ്പിള്ളി പദ്ധതി നടക്കില്ല: മന്ത്രി എം.എം മണി ആതിരപ്പള്ളി ജലവൈദ്യത പദ്ധതി നടത്താൻ കഴില്ലെന്ന് മന്ത്രി എം.എം. മണി. 936 കോടി രൂപ ചിലവിൽ 163 മെഗാവാട്ട്…

വളരെ മോശമായ രീതിയിലാണ് എൽഡിഎഫ് രാഹുലിനെ വിമർശിച്ചതെന്ന് ഉമ്മൻ ചാണ്ടി

Posted by - Apr 5, 2019, 06:46 pm IST 0
തിരുവനന്തപുരം: രാഹുൽ ഗാന്ധി ബിജെപിക്കെതിരായാണ് മത്സരിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വളരെ മോശമായ രീതിയിലാണ് എൽഡിഎഫ് രാഹുലിനെ വിമർശിച്ചത്. എന്നാൽ രാഹുലിന്‍റെ മറുപടി മാതൃകാപരമായിരുന്നുവെന്നും ജനഹൃദയങ്ങളെ…

കര്‍ണാടകയില്‍ പ്രതിസന്ധി തുടരുന്നു; ബിജെപി ഇന്ന് ഗവര്‍ണറെ കാണും; വിമതരുടെ രാജി നിയമപ്രകാരമല്ലെന്ന് സ്പീക്കര്‍  

Posted by - Jul 9, 2019, 09:50 pm IST 0
ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുളള കരുനീക്കങ്ങളുമായി ബിജെപി. കര്‍ണാടകയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ അടിയന്തര ഇടപെടല്‍ തേടി ബിജെപി ഉന്നതതല പ്രതിനിധി സംഘം ഇന്ന് ഗവര്‍ണറെ കാണുമെന്ന്…

കോണ്‍ഗ്രസ് ജെഡി-എസ് നേതാക്കള്‍ രാജ്ഭവനിലെത്തി ​ഗവര്‍ണറെ കണ്ടു

Posted by - May 16, 2018, 07:52 am IST 0
കര്‍ണാടക: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെഡി-എസ് നേതാക്കള്‍ രാജ്ഭവനിലെത്തി ​ഗവര്‍ണറെ കണ്ടു. ഗവര്‍ണറെ കാണാന്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ പത്ത് എംഎല്‍എമാര്‍ രാജ്ഭവനിലെത്തിയത്. അതേസമയം ജെഡി-എസ് നേതാവ്…

Leave a comment