അമ്പൂരി കൊലപാതകം: രണ്ടാം പ്രതി അറസ്റ്റില്‍  

121 0

തിരുവനന്തപുരം: അമ്പൂരിയില്‍ രാഖി എന്ന പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊന്ന കേസിലെ രണ്ടാം പ്രതി രാഹുല്‍ അറസ്റ്റില്‍. പൂവാര്‍ പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഖി പ്രണയത്തിലായിരുന്ന സൈനികന്‍ അഖിലിന്റെ സഹോദരനാണ് രാഹുല്‍. കേസിലെ ഒന്നാം പ്രതിയും സൈനികനുമായ അഖിലിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

അറസ്റ്റിലായ രാഹുല്‍ കുറ്റം സമ്മതിച്ചുകൊണ്ടാണ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കാറില്‍ വച്ച് കഴുത്തു ഞെരിച്ചാണ് രാഖിയെ കൊലപ്പെടുത്തിയതെന്നും മരിച്ചെന്നുറപ്പായപ്പോള്‍ പറമ്പില്‍ കുഴിച്ചുമൂടിയെന്നും രാഹുല്‍ പൊലീസിനോട് സമ്മതിച്ചു.

അഖിലിനെ കണ്ടെത്താന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ മകന്‍ പട്ടാള ഉദ്യോഗസ്ഥരുമൊത്ത് ഉടന്‍ നാട്ടിലേക്കെത്തുമെന്ന വെളിപ്പെടുത്തലുമായി അഖിലിന്റെയും രാഹുലിന്റെയും അച്ഛന്‍ മണിയന്‍ രംഗത്തെത്തി.  മകന്‍ നിരപരാധിയാണെന്നും മണിയന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നിരവധി തവണ മകന്‍ ഫോണ്‍ ചെയ്തതായും അച്ഛന്‍ വെളിപ്പെടുത്തി. കൊലപാതകത്തില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്റെ സംശയം.

Related Post

ദലിത് ക്രിസ്ത്യൻ കെവിൻ കൊല: 10 പേർക്ക് ഇരട്ട ജീവപര്യന്തം

Posted by - Aug 28, 2019, 04:24 pm IST 0
കോട്ടയം : 23 കാരനായ ദലിത് ക്രിസ്ത്യാനിയുടെ(കെവിൻ ) കൊലപാതകത്തിന് 10 പേർക്ക് ഇരട്ട ജീവപര്യന്തം തടവ് വിധിച്ചു. കെവിൻ പി ജോസഫിന്റെ ഭാര്യയുടെ മാതാപിതാക്കൾ ഉൾപ്പെട്ട…

ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദനെ അറസ്റ്റ് ചെയ്‌തു 

Posted by - Sep 20, 2019, 02:50 pm IST 0
ന്യൂ ഡൽഹി : നിയമവിദ്യാർഥിനിയുടെ പരാതിയിൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദനെ അറസ്റ്റ് ചെയ്തു.. ഉത്തർ പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ചിന്മയാനന്ദിനെ…

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്: നാല് മുഖ്യപ്രതികളും പിടിയില്‍  

Posted by - Feb 26, 2021, 05:12 pm IST 0
മലപ്പുറം: തിരുവല്ല മാന്നാറില്‍ നിന്ന് യുവതിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാല് മുഖ്യപ്രതികളും അറസ്റ്റില്‍. മലപ്പുറം പൊന്നാനി സ്വദേശി ഫഹദും കൂട്ടാളികളുമാണ് അറസ്റ്റിലായത്. യുവതിയെ കടത്തിക്കൊണ്ട്…

സയനൈഡ് മോഹന് നാലാം വധശിക്ഷ

Posted by - Oct 25, 2019, 03:02 pm IST 0
മംഗളുരു : യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ മോഹൻകുമാറിന് (സയനൈഡ് മോഹൻ) വധശിക്ഷ. 20 യുവതികളെയാണ് മോഹൻ സയനൈഡ്…

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിച്ചു  

Posted by - May 16, 2019, 09:30 am IST 0
തിരുവനന്തപുരം: കരകുളം മുല്ലശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുല്ലശ്ശേരി സ്വദേശിനിയായ സ്മിത (38) ആണ് മരിച്ചത്. ഭര്‍ത്താവ് സജീവ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകകാരണമെന്നാണ് പൊലീസിന്റെ…

Leave a comment