മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്: നാല് മുഖ്യപ്രതികളും പിടിയില്‍  

241 0

മലപ്പുറം: തിരുവല്ല മാന്നാറില്‍ നിന്ന് യുവതിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാല് മുഖ്യപ്രതികളും അറസ്റ്റില്‍. മലപ്പുറം പൊന്നാനി സ്വദേശി ഫഹദും കൂട്ടാളികളുമാണ് അറസ്റ്റിലായത്. യുവതിയെ കടത്തിക്കൊണ്ട് പോയ കാറില്‍ ഉണ്ടായിരുന്നവരാണിവര്‍.

നേരത്തെ യുവതിയെ തട്ടിക്കൊണ്ടുപോയത് തങ്ങളാണെന്ന് കാണിച്ച് എറണാകുളം സ്വദേശികളായ നാല് പേര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ ഡമ്മി പ്രതികളാണെന്ന് പോലീസിന് വ്യക്തമായി. ഇവരില്‍ നിന്നാണ് യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തിയത്. പ്രതികള്‍ക്ക് പ്രദേശികമായി സഹായം ചെയ്ത ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് 15 അംഗ സംഘം കൊരട്ടിക്കാട് സ്വദേശിനി ബിന്ദു (32)നെ വീട്ടില്‍ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോയത്. ഉച്ചയോടെ ഇവരെ പാലക്കാട് വടക്കഞ്ചേരിയില്‍ ഇറക്കിവിട്ടു സംഘം കടന്നുകളഞ്ഞു.

നാല് ദിവസം മൂന്‍പായിരുന്നു ഇവര്‍ വിദേശത്തുനിന്നെത്തിയത്. ബിന്ദു വീട്ടിലെത്തിയപ്പോള്‍ മുതല്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ചിലര്‍ ബിന്ദുവിനെ അനേഷിച്ച് വീട്ടിലെത്തുകയും ചെയ്തിരുന്നു. ദുബായില്‍ ജോലി ചെയ്യുന്ന ബിന്ദുവിന് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് സൂചന.

തന്നെ ഏല്പിച്ച ബാഗേജില്‍ സ്വര്‍ണമാണെന്ന് അറിഞ്ഞതോടെ യാത്രയ്ക്കിടെ ഉപേക്ഷിച്ചുവെന്നാണ് ബിന്ദു പറയുന്നത്. കസ്റ്റംസും ഇന്റലിജന്‍സുമാണ് നിലവില്‍ സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്നത്. തട്ടിക്കൊണ്ടുപോയ കേസ് പോലീസും അന്വേഷിക്കുന്നുണ്ട്.

Related Post

വഞ്ചന,വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി അമിത് ജോഗിയെ അറസ്റ്റ് ചെയ്തു

Posted by - Sep 3, 2019, 03:06 pm IST 0
ബിലാസ്പൂർ: ഛത്തീസ്ഗഡ് (ജെ) ജനതാ കോൺഗ്രസിന്റെ തലവനായ മുൻ ഛത്തീസ്ഗഡ്  മുഖ്യമന്ത്രി അജിത് ജോഗിയുടെ മകൻ അമിത് ജോഗിയെ ചൊവ്വാഴ്ച സംസ്ഥാനത്തെ ബിലാസ്പൂർ ജില്ലയിൽ വഞ്ചന, വ്യാജവൽക്കരണം…

ചിദംബരത്തിന്റെ അറസ്റ്റ് ഒരു സന്തോഷവാർത്ത: ഇന്ദ്രാണി മുഖർജി

Posted by - Aug 29, 2019, 01:18 pm IST 0
മുംബൈ: മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ അറസ്റ്റ് ഐ‌എൻ‌എക്സ് മീഡിയയുടെ സഹസ്ഥാപകനായ ഇന്ദ്രാണിമുഖർജിക്ക് സന്തോഷകരമായ വാർത്തയാണ്. 2007 ൽ ധനമന്ത്രിയായിരുന്നപ്പോൾ ഇന്ദ്രാണി മുഖർജിയയും ഭർത്താവ് പീറ്ററും ചേർന്ന്…

എ പ്ലസ്‌കിട്ടാത്തതിന് മണ്‍വെട്ടിക്ക് മകനെ മര്‍ദ്ദിച്ച സംഭവത്തില്‍ ട്വിസ്റ്റ്;  പൊലീസ് സ്റ്റേഷനില്‍ ബോധംകെടലും കരച്ചിലും  

Posted by - May 8, 2019, 12:18 pm IST 0
തിരുവനന്തപുരം : എസ്എസ്എല്‍ സി പരീക്ഷയില്‍ മൂന്ന് വിഷയത്തിന് എ പ്ലസ് നഷ്ടമായതിന് പിതാവ് മകനെ മണ്‍വെട്ടി കൊണ്ടു മര്‍ദ്ദിച്ച സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. വീട്ടില്‍ അച്ഛനും…

ജപ്തി നോട്ടീസ് വന്നാല്‍ പൂജ; ലേഖയുടെ നോട്ട്ബുക്കിലെ വിവരങ്ങള്‍ നിര്‍ണായകം; കോട്ടൂരുള്ള മന്ത്രവാദിയെത്തേടി പൊലീസ്  

Posted by - May 17, 2019, 07:38 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലേഖയുടെ നോട്ട്ബുക്ക് കണ്ടെത്തി. കുടുംബ പ്രശ്‌നങ്ങളുണ്ടെന്നു ബുക്കില്‍ പരാമര്‍ശമുണ്ട്. വരവു ചെലവു കണക്കുകളും വീട്ടിലെ മറ്റുകാര്യങ്ങളും…

റിമാന്‍ഡ് പ്രതിയുടെ മരണം ആന്തരികമുറിവുകളെ തുടര്‍ന്ന്; പൊലീസിനു കുരുക്കുമുറുകുന്നു  

Posted by - Jun 27, 2019, 09:13 pm IST 0
ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആന്തരികമുറിവുകള്‍ മൂലമുണ്ടായ ന്യൂമോണിയയാണ് രാജ്കുമാറിന്റെ മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പോലീസിനെ വെട്ടിലാക്കിയിരിക്കുകയാണ് പോസ്റ്റ്‌മോര്‍ട്ടം…

Leave a comment