ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിച്ചു  

204 0

തിരുവനന്തപുരം: കരകുളം മുല്ലശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുല്ലശ്ശേരി സ്വദേശിനിയായ സ്മിത (38) ആണ് മരിച്ചത്. ഭര്‍ത്താവ് സജീവ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവം. വീട്ടില്‍ കിടപ്പു മുറിയില്‍ വച്ചാണ് ഭാര്യയെ സജീവ് കുമാര്‍ വെട്ടിക്കൊന്നത്. വീട്ടിലെ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി വച്ചാണ് സജീവ് കുമാര്‍ സ്മിതയെ വെട്ടിയത്. വിവരമറിഞ്ഞ ഉടന്‍ നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി സജീവ് കുമാറിനെ കസ്റ്റഡിയിലെടുത്തു.

നേരത്തേയും ഇയാള്‍ വീട്ടില്‍ വന്ന് വഴക്കുണ്ടാക്കിയിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഇന്നലെ രാത്രിയും വീട്ടില്‍ ബഹളം കേട്ടിരുന്നു. സജീവ് കുമാര്‍ ഭാര്യയുമായി ഉച്ചത്തില്‍ സംസാരിക്കുകയും ചീത്ത വിളിക്കുകയുമായിരുന്നു. ഇതാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related Post

കൂടത്തായി കൊലപാതക്കേസിൽ ജോളിയുടെയും മറ്റ് 3  പ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി  

Posted by - Oct 19, 2019, 04:27 pm IST 0
താമരശ്ശേരി : കൂടത്തായി കൂട്ടകൊലപാതക്കേസിൽ ജോളിയുടെയും മറ്റ് പ്രതികളായ മാത്യു, പ്രജി കുമാർ എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി. റോയി വധക്കേസിലാണ് മൂവരുടെയും കസ്റ്റഡി കാലാവധി നീട്ടിയത്.കസ്റ്റഡി…

രാജ്കുമാറിന്റെ മരണം: കസ്റ്റഡി മര്‍ദനം സ്ഥിരീകരിച്ച് ക്രൈം ബ്രാഞ്ച്; പൊലീസിനും ഡോക്ടര്‍മാര്‍ക്കും വീഴ്ച പറ്റിയതായി റിപ്പോര്‍ട്ടുകള്‍  

Posted by - Jun 29, 2019, 07:45 pm IST 0
ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ വായ്പ തട്ടിപ്പ് കേസ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. നെടുങ്കണ്ടം സ്റ്റേഷനിലെ കസ്റ്റഡി…

സയനൈഡ് മോഹന് നാലാം വധശിക്ഷ

Posted by - Oct 25, 2019, 03:02 pm IST 0
മംഗളുരു : യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ മോഹൻകുമാറിന് (സയനൈഡ് മോഹൻ) വധശിക്ഷ. 20 യുവതികളെയാണ് മോഹൻ സയനൈഡ്…

ഉന്നാവോ ബലാത്സംഗക്കേസിലെ പെൺകുട്ടി ആശുപത്രി വിട്ടു 

Posted by - Sep 25, 2019, 09:10 pm IST 0
ന്യൂ ഡൽഹി : ഉന്നാവോ ബലാത്സംഗക്കേസിലെ ഇരയായിരുന്ന  പെൺകുട്ടി ഡൽഹി എയിംസ് ആശുപത്രി വിട്ടു. പെൺകുട്ടിക്കും കുടുംബത്തിനും ന്യൂ ഡൽഹിയിൽ തന്നെ താമസസൗകര്യം ഉറപ്പുവരുത്തണമെന്ന് കോടതി  ഉത്തരവിട്ടിരുന്നു.…

കൊലക്കേസ് പ്രതിയെ കൊടതി മുറിക്കുള്ളില്‍ വെടിവെച്ച് കൊലപ്പെടുത്തി  

Posted by - Dec 17, 2019, 04:33 pm IST 0
ലഖ്‌നൗ:  ഉത്തര്‍ പ്രദേശില്‍ കൊലക്കേസ് പ്രതിയെ കൊടതി മുറിക്കുള്ളില്‍ വെടിവെച്ച് കൊലപ്പെടുത്തി. പടഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബിജിനോര്‍ നഗരത്തിലെ  കോടതിയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. 

Leave a comment