യുഡിഎഫില്‍ തര്‍ക്കം തുടരുന്നു; കടുംപിടുത്തവുമായി ജോസഫ്; വിട്ടുവീഴ്ചയില്ലാതെ കോണ്‍ഗ്രസ്  

356 0

തിരുവനന്തപുരം: സീറ്റ് വീതം വെയ്ക്കുന്നതിനെച്ചൊല്ലി യുഡിഎഫില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള തര്‍ക്കം തുടരുന്നു.പന്ത്രണ്ട് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് ജോസഫ് വിഭാഗം. കോട്ടയം ജില്ലയില്‍ നാല് സീറ്റ് വേണമെന്ന ആവശ്യവും മുന്നോട്ട് വെച്ചു. കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ നല്‍കണം. കോട്ടയത്ത് നേരത്തെ മത്സരിച്ച 5 ല്‍ ഒന്ന് വിട്ട് തരാമെന്നും പകരം മറ്റൊരു സീറ്റ് നല്‍കണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ 10 സീറ്റില്‍ ജോസഫ് വിഭാഗം വഴങ്ങണമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

ചങ്ങനാശേരി കോണ്‍ഗ്രസിന് വിട്ട് നല്‍കില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. സീറ്റെടുത്താല്‍ കോണ്‍ഗ്രസിനെതിരെ വിമതനായി മത്സരിക്കുമെന്ന സൂചന നല്‍കുകയാണ് സിഎഫ് തോമസ് എംഎല്‍എയുടെ സഹോദരന്‍ സാജന്‍ ഫ്രാന്‍സിസ്. ജോസഫ് പക്ഷത്ത് സിഎഫിന്റെ സഹോദരന്‍ സാജന്‍ ഫ്രാന്‍സിസ് നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിത്വത്തിനായി രംഗത്ത് ഉണ്ടായിരുന്നു.

Related Post

സമാജ്‌വാദി പാർട്ടി അധികാരത്തിൽ വന്നാൽ അസം ഖാനെതിരായ എല്ലാ കേസുകളും പിൻവലിക്കും: അഖിലേഷ് യാദവ്

Posted by - Sep 15, 2019, 11:31 am IST 0
ലഖ്‌നൗ: സമാജ്‌വാദി പാർട്ടി (എസ്പി) അധികാരത്തിൽ വന്നാൽ റാംപൂർ എംപി ആസാം ഖാനെതിരായ എല്ലാ കേസുകളും പിൻവലിക്കുമെന്ന്   അഖിലേഷ് യാദവ് പറഞ്ഞു. ശ്രീ അസം ഖാന്റെ…

കെ എസ് യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

Posted by - Jul 4, 2018, 07:49 am IST 0
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച്‌ കെ എസ് യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. മാര്‍ച്ച്‌ അക്രമാസക്തമായതിന തുടര്‍ന്ന് പൊലീസ്…

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ 

Posted by - Mar 30, 2019, 12:43 pm IST 0
ദില്ലി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടാവും. വയനാട് സീറ്റിന്റെ കാര്യത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം വലിയ അസംതൃപ്തിയിലേക്ക് വഴിമാറിയ സാഹചര്യത്തിലാണ് രണ്ടിലൊരു തീരുമാനം അധികം വൈകില്ലെന്ന…

ജോസഫിന് പത്ത് സീറ്റ്, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ  

Posted by - Mar 12, 2021, 09:08 am IST 0
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകളില്‍ ധാരണയായി. പത്ത് സീറ്റുകളില്‍ ജോസഫ് വിഭാഗം മത്സരിക്കും. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ കേരളാ…

രാഹുൽഗാന്ധി ഏപ്രിൽ നാലിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

Posted by - Apr 1, 2019, 04:38 pm IST 0
തിരുവനന്തപുരം: വയനാട് ലോക്‌സഭാമണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി ഏപ്രിൽ നാലിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമെത്തും. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ ഇക്കാര്യം…

Leave a comment