രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്   

332 0

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് തിരുവനന്തപുരത്തെത്തുന്ന രാഹുൽ നാളെ പൊതു പരിപാടികളിൽ പങ്കെടുക്കും. പത്തനാപുരം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലെ പൊതുപരിപാടികളിൽ നാളെ പ്രസംഗിക്കും.

17ന് കണ്ണൂരിൽ മൂന്ന് വടക്കൻ ജില്ലകളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് വയനാടിലേക്ക് തെരഞ്ഞെടുപ്പ് പര്യടനത്തിനായി പോകുന്ന രാഹുല്‍ ഗാന്ധി രാവിലെ ബത്തേരിയിലും, തിരുവമ്പാടിയിലും നടക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും. വണ്ടൂരിലേയും തൃത്താലയിലേയും പരിപാടികളിൽ പങ്കെടുത്ത ശേഷം 17ന് രാത്രിയോടെ തിരിച്ച് പോകും.

Related Post

16 കോടി ചെലവുമായി സർക്കാർ രണ്ടാം വാർഷികാഘോഷം 

Posted by - Mar 18, 2018, 07:42 am IST 0
16 കോടി ചെലവുമായി സർക്കാർ രണ്ടാം വാർഷികാഘോഷം  മെയ് 1 മുതൽ മുപ്പത്തിഒന്നുവരെയാണ് സർക്കാർ വാർഷികാഘോഷം നടത്തുന്നത് ഇതിനായി സംസ്ഥാനത്ത് ഇതുവരെ പൂർത്തിയായ പദ്ധതികൾ എല്ലാം മെയ്…

 രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി കുമാരസ്വമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും 

Posted by - May 23, 2018, 07:11 am IST 0
ബംഗളുരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി എച്ച്‌ഡി കുമാരസ്വമിയും ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വിധാന്‍സൗധയില്‍ തയ്യാറാക്കിയ വേദിയില്‍ 4.30 നാണ് സത്യപ്രതിജ്ഞ ചടങ്ങ്.…

കലക്ടറേറ്റിന് മുന്നില്‍ ഭീഷണിയുമായി 10 അംഗ സംഘം

Posted by - May 8, 2018, 01:36 pm IST 0
കണ്ണൂര്‍: കലക്ടറേറ്റിന് മുന്നില്‍ ഭീഷണിയുമായി 10 അംഗ സംഘം. രാഷ്ട്രീയകൊലപാതകങ്ങളെ തുടര്‍ന്ന് ജില്ലയില്‍ ആര്‍ എസ് എസ്സും സി പി എമ്മും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കണ്ണൂര്‍…

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ 

Posted by - Mar 30, 2019, 12:43 pm IST 0
ദില്ലി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടാവും. വയനാട് സീറ്റിന്റെ കാര്യത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം വലിയ അസംതൃപ്തിയിലേക്ക് വഴിമാറിയ സാഹചര്യത്തിലാണ് രണ്ടിലൊരു തീരുമാനം അധികം വൈകില്ലെന്ന…

സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴക്കും ചുഴലിക്കാറ്റിനും സാധ്യത 

Posted by - Oct 4, 2018, 09:46 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴക്കും ചുഴലിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. മുന്നൊരുക്കം നടത്താൻ ജില്ലാ കലക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകി. അണക്കെട്ടുകളിലെ സ്ഥിതി വിലയിരുത്താൻ ദുരന്തനിവാരണ…

Leave a comment