കര്‍ണാടകയില്‍ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു  

235 0

ബെംഗളൂരു: വിഭാഗീയത രൂക്ഷമായ കോണ്‍ഗ്രസ് കര്‍ണ്ണാടക പ്രദേശ് കമ്മിറ്റി(കെപിസിസി)യെ പിരിച്ചുവിട്ടു. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഗുണ്ടു റാവുവുവിനെയും വര്‍ക്കിങ് പ്രസിഡന്റ് ഈശ്വര്‍ ഖന്ദ്രേയെയും നിലനിര്‍ത്തിയാണ് യൂണിറ്റ് പിരിച്ചുവിട്ടത്. കര്‍ണ്ണാടകയില്‍ സഖ്യ സര്‍ക്കാരില്‍ ഭിന്നിപ്പ് രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കര്‍ണ്ണാടക പി.സി.സിയെ പിരിച്ച് വിട്ടത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്.

കെസി വേണുഗോപാലിനെ കോമാളിയെന്ന് വിളിച്ച എംഎല്‍എ റോഷന്‍ ബൈഗിനെ സസ്പന്റ് ചെയ്തതിന് പിന്നാലെയാണ് യൂണിറ്റ് പിരിച്ചുവിട്ടത്. റോഷന്റെ സസ്പെന്‍ഷന്‍ എഐസിസി അംഗീകരിച്ചു.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് റോഷനെ പുറത്താക്കിയത്. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഇദ്ദേഹം നടത്തിയ പരസ്യ പ്രസ്താവനകളെ തുടര്‍ന്ന് പ്രത്യേക അന്വേഷണ കമ്മിഷന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായാണ് സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിടാന്‍ രാഹുല്‍ ഗാന്ധിയോട് അവശ്യപ്പെട്ടിരുന്നെന്ന് ദിനേഷ് ഗുണ്ടുറാവു പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയായാണ് കര്‍ണാടക കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമായത്. തോല്‍വിയുടെ ഉത്തരവാദിത്തം കെപിസിസി അദ്ധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവിനും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമാണെന്ന് വിമര്‍ശിച്ച് ബൈഗും മറ്റു മുതിര്‍ന്ന നേതാക്കളും രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യം കനത്ത പരാജയം നേരിട്ടിരുന്നു. 28 സീറ്റില്‍ 25 ഇടത്തും ബി.ജെ.പിയാണ് വിജയിച്ചത്.

Related Post

കോണ്‍ഗ്രസ് തുടര്‍ചര്‍ച്ചകള്‍ തിരുവനന്തപുരത്ത്; തര്‍ക്കങ്ങള്‍ പരിഹരിക്കും; ആറ് സീറ്റുകളില്‍ പ്രഖ്യാപനം ഇന്ന്  

Posted by - Mar 15, 2021, 02:28 pm IST 0
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രതിസന്ധിയിലായ ആറ് മണ്ഡലങ്ങളിലെ തുടര്‍ ചര്‍ച്ചകള്‍ ഇന്ന് തിരുവന്തപുരത്ത് നടക്കും. ഡല്‍ഹിയില്‍ നിന്നെത്തി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുക്കും.…

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ 

Posted by - Mar 30, 2019, 12:43 pm IST 0
ദില്ലി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടാവും. വയനാട് സീറ്റിന്റെ കാര്യത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം വലിയ അസംതൃപ്തിയിലേക്ക് വഴിമാറിയ സാഹചര്യത്തിലാണ് രണ്ടിലൊരു തീരുമാനം അധികം വൈകില്ലെന്ന…

രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്   

Posted by - Apr 15, 2019, 04:30 pm IST 0
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് തിരുവനന്തപുരത്തെത്തുന്ന രാഹുൽ നാളെ പൊതു പരിപാടികളിൽ പങ്കെടുക്കും. പത്തനാപുരം, പത്തനംതിട്ട,…

ആത്മവിശ്വാസത്തോടെ ബി ജെ പി, തൃപുരയിൽ മാറ്റത്തിനു സാധ്യതയില്ല സി പി എം വിശ്വാസം

Posted by - Mar 3, 2018, 09:57 am IST 0
ആത്മവിശ്വാസത്തോടെ ബി ജെ പി, തൃപുരയിൽ മാറ്റത്തിനു സാധ്യതയില്ല സി പി എം വിശ്വാസം  ത്രിപുര, നാഗാലാ‌ൻഡ്, മേഖലയാ, എന്നി 3 വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ…

മുംബൈയില്‍ കോണ്‍ഗ്രസ് പരാജയപ്പെടും: സഞ്ജയ് നിരുപം

Posted by - Oct 4, 2019, 05:13 pm IST 0
മുംബൈ: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ  മുംബൈ കോണ്‍ഗ്രസ് ഘടകത്തിലെ തമ്മിലടി ശക്തമാകുന്നു. മൂന്നോ നാലോ സീറ്റുകളിലൊഴികെ മറ്റെല്ലാ സീറ്റുകളിലും മുംബൈയില്‍ കോണ്‍ഗ്രസ് തോൽക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്…

Leave a comment