രാഹുല്‍ഗാന്ധിയ്ക്ക് വേണ്ടി ബാഷയിലെ പാട്ടുകള്‍ പാടി നഗ്മ

298 0

രാഹുല്‍ഗാന്ധിയ്ക്ക് വേണ്ടി ബാഷയിലെ പാട്ടുകള്‍ പാടി നഗ്മ. അഖിലേന്ത്യാ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകയും നടിയുമായ നഗ്മയാണ് രംഗത്തെത്തിയത്. രാഹുലാണ് യഥാര്‍ത്ഥ ബാഷയെന്ന് നടി പറഞ്ഞു. അഖിലേന്ത്യാ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് താരം. അടുത്തത് രാഹുലിനെ നിങ്ങള്‍ പ്രധാനമന്ത്രിയാക്കണമെന്നും ഇന്ദിര ഗാന്ധിയുടെ കുടുംബത്തിലുള്ളവരെ പോലെ ആരും ഇതുപോലെ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തിട്ടില്ലെന്നും നടി പറഞ്ഞു. 

സ്ത്രീകള്‍ പങ്കെടുത്ത പരിപാടിയില്‍ രാഹുലിനെ പുകഴ്ത്തിയായിരുന്നു നഗ്മ സംസാരിച്ചത്. രജനി അഭിനയിച്ച തമിഴ് സിനിമാ പാട്ടുകള്‍ എല്ലാം രാഹുലിന് വേണ്ടി നടി കൂസലില്ലാതെയാണ് പാടിയത്. ഇന്ത്യന്‍ സിനിമാ പ്രേമികളുടെ മനസ്സ് കീഴടക്കിയ ചിത്രമാണ് സ്റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ ബാഷ. ഈ ചിത്രത്തില്‍ തെന്നിന്ത്യയിലെ ഗ്ലാമര്‍ റാണി നഗ്മയായിരുന്നു നായിക. കഴിഞ്ഞ ദിവസം പോണ്ടിച്ചേരിയിലെ സോറപട്ട് എന്ന സ്ഥലത്തെത്തിയ നടി പാര്‍ട്ടി പരിപാടിക്കിടയില്‍ ബാഷയിലെ പാട്ടുകള്‍ പാടി വേദി കീഴടക്കിയത്. സിനിമ വിട്ട് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമാണ് നഗ്മ. 

Related Post

ബിജെപിയുടെ പ്രകടനപത്രികയെ ട്രോളി  ഇന്നസെന്‍റ് 

Posted by - Apr 8, 2019, 04:27 pm IST 0
ചാലക്കുടി: ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയ്ക്കെതിരെ ട്രോളുമായി ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ്. ഫേസ്ബുക്കിലൂടെയാണ് ഇന്നസെന്‍റ് ബിജെപിയെ ട്രോള്‍ ചെയ്തത്. "ബിജെപിയുടെ മാനിഫെസ്റ്റോ പുറത്തിറക്കി, "വർഗീയതയും അഴിമതിയും…

വയനാട് ഇന്ത്യയിലോ പാകിസ്ഥാനിലോ?; വർഗീയ പരാമാർശം നടത്തി അമിത് ഷാ

Posted by - Apr 10, 2019, 02:44 pm IST 0
നാഗ്പുര്‍: വയനാട്ടില്‍ കോൺഗസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെതിരെ  വർഗീയ പരാമർശവുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ. വയനാട്ടിൽ നടന്ന രാഹുലിന്റെ റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ…

അപമര്യാദയായി പെരുമാറിയവരെ തിരിച്ചെടുത്തു ;കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി രാജിവച്ചു

Posted by - Apr 19, 2019, 07:45 pm IST 0
ദില്ലി: തന്നോട് അപമര്യാദയായി പെരുമാറിയവരെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടി പദവികളും പ്രാഥമിക അംഗത്വവും രാജിവച്ചു. അത്യന്തം ഹൃദയവേദനയോടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന്…

ആം ആദ്മി എം‌എൽ‌എ അൽക ലാംബ പാർട്ടി വിട്ടു

Posted by - Sep 6, 2019, 12:01 pm IST 0
ആം ആദ്മി പാർട്ടി (എഎപി) എം‌എൽ‌എ അൽക ലാംബ പാർട്ടി വിട്ടു .  ട്വിറ്ററിലൂടെയാണ് അവരുടെ രാജി വാർത്ത പോസ്റ്റ് ചെയ്തത്. “ആം ആദ്മി പാർട്ടിക്ക്“ ഗുഡ്…

കുമാരി സെൽജയെ ഹരിയാന കോൺഗ്രസ് പ്രസിഡന്റ് ആയി   നിയമിച്ചു

Posted by - Sep 4, 2019, 06:27 pm IST 0
ന്യൂദൽഹി: രാജ്യസഭാ എംപി കുമാരി സെൽജയെ ഹരിയാന സംസ്ഥാന തലവനായി കോൺഗ്രസ് നിയമിച്ചു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സിഎൽപി) നേതാവും…

Leave a comment