ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

311 0

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകമെഴുതിയതിനാണ് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി ഒപ്പിട്ട സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങി. പുസ്തകത്തിലെ പാറ്റൂർ, ബാർക്കോഴ, ബന്ധുനിയമനക്കേസുകൾ സംബന്ധിച്ച പരാമർശങ്ങൾ ചട്ടലംഘനമാണെന്ന് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി നേരത്തേ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാരിന്റെ നിർദേശപ്രകാരമാണു നടപടി. 

ജേക്കബ് തോമസിന്‍റെ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പേരിൽ അഖിലേന്ത്യാ സർവീസ് ചട്ട ലംഘനം ചൂണ്ടിക്കാണിച്ചാണു സസ്പെന്‍ഷന്‍. അതേസമയം സര്‍ക്കാരിനെ വിമര്‍ശിച്ചതിന് നേരത്തെയും സസ്‌പെന്‍ഷന്‍ കിട്ടിയിരുന്നു. സംസ്ഥാനത്ത് അഴിമതിക്കെതിരെ മിണ്ടാൻ പേടിയാണ്, ഓഖി ദുരന്തം നേരിടുന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെട്ടു തുടങ്ങിയ പരാമർശങ്ങളുടെ പേരിൽ ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ അഴിമതിവിരുദ്ധ ദിനത്തിലെ സർക്കാർവിരുദ്ധ പരാമർശത്തിന്റെ പേരിൽ കുറ്റപത്രം നൽകുകയും ജേക്കബ് തോമസിന്റെ മറുപടി തൃപ്തികരമല്ലാത്തതിനാൽ കൂടുതൽ അന്വേഷണത്തിനു കമ്മിഷനെ നിയമിക്കുകയും ചെയ്തിരുന്നു.

Related Post

ആറാം ഘട്ട പോളിംഗ് തുടങ്ങി; ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും  

Posted by - May 12, 2019, 10:13 am IST 0
ഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട പോളിംഗ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍…

ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും 

Posted by - Apr 21, 2018, 07:09 am IST 0
ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും  പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.…

കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം മരണം മൂന്നായി

Posted by - Mar 9, 2018, 11:26 am IST 0
കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം മരണം മൂന്നായി മഹാരാഷ്ട്രയിലെ പാൽഘറിൽ സ്ഥിതിചെയുന്ന സ്വാകാര്യ കെമിക്കൽ ഫാക്ടറിലെ സ്ഫോടനത്തിൽ 16 പേർക്ക് പരിക്കേറ്റു പരിക്കേറ്റവരിൽ മൂന്നുപേർ ഗുരുതരാവസ്ഥയിലാണ്. സ്ഫോടനത്തിൽ മൂന്നുപേരുടെ…

അമിത് ഷാ: ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം

Posted by - Dec 5, 2019, 03:04 pm IST 0
ന്യൂഡല്‍ഹി:  ഐഐടി വിദ്യാര്‍ഥിനി  ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയില്‍ ഫാത്തിമയുടെ പിതാവ് ലത്തീഫുമായി നടന്ന കൂടിക്കാഴ്ചയിലാണ്…

രാജ്യത്ത് ഭീകരാക്രമണത്തിന്  സാധ്യത

Posted by - Nov 10, 2019, 09:31 am IST 0
ന്യൂ ഡൽഹി : അയോദ്ധ്യ വിധിയുടെ സാഹചര്യത്തിൽ  രാജ്യത്ത് ഭീകരാക്രമണത്തിന്  സാധ്യത ഉണ്ടെന്ന്  മിലിട്ടറി ഇന്റലിജൻസും റോയും ഐബിയും മുന്നറിയിപ്പ് നൽകി. ജെയ്‌ഷെ മുഹമ്മദ് ലക്ഷ്യമിടുന്നത് ഡൽഹി,…

Leave a comment