പ്രശസ്ത സീരിയല്‍ നടി ആത്മഹത്യ ചെയ്ത നിലയില്‍ 

269 0

ചെന്നൈ: പ്രശസ്ത തമിഴ് സീരിയല്‍ നടി റിയാമിക(റിയ)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് ഫാളാറ്റിലെത്തി അന്വേഷിച്ച സഹോദരന്‍ പ്രകാശാണ് റിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് റിയയെ അവസാനമായി കണ്ടതെന്നാണ് പ്രകാശ് പറയുന്നത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നടിയുടെ ആത്മഹത്യയെ തുടര്‍ന്ന് കാമുകന്‍ ദിനേശിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ദിനേഷ് കഴിഞ്ഞ ദിവസങ്ങളില്‍ ഫാളാറ്റില്‍ വന്നിരുന്നുവെന്നും ഇവര്‍ തമ്മില്‍ വഴക്കുണ്ടായെന്നും സമീപ വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ മരണസമയത്ത് താന്‍ വീട്ടില്‍ ഇല്ലായിരുന്നെന്നാണ് ദിനേശ് പോലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

Related Post

ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ ഭേദഗതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി

Posted by - Aug 29, 2019, 01:32 pm IST 0
ഈ മാസം ആദ്യം പാർലമെന്റ് പാസാക്കിയ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ബിൽ 2019 ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. “ബില്ലിന്റെ യഥാർത്ഥ പതിപ്പ്…

അവിനാശിയിൽ (തമിഴ് നാട്) കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍ പെട്ടു, 20 പേര്‍ മരിച്ചു

Posted by - Feb 20, 2020, 09:12 am IST 0
കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ അവിനാശിയില്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു. പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടം…

ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

Posted by - Jul 5, 2018, 10:24 am IST 0
ഡല്‍ഹി : സുനന്ദ പുഷ്ക്കറിന്‍റെ മരണത്തെ തുടര്‍ന്ന്  ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തരൂര്‍ സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ…

ശ്രീദേവിക്ക് യാത്രാമൊഴി 

Posted by - Feb 28, 2018, 08:32 am IST 0
മുംബൈ• ദുബായിൽ അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈയിലെത്തിച്ചു. മുംബൈ വിലെപേരൽ സേവ സമാജ് ശ്മശാനത്തിൽ ബുധനാഴ്ച വൈകിട്ടു മൂന്നരയ്ക്കാണു ശ്രീദേവിയുടെ സംസ്കാരം. രാവിലെ 9.30 മുതൽ…

ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ വീണ്ടും പാകിസ്താന്‍ നീക്കം: ഗുജറാത്ത് അതിര്‍ത്തിയില്‍ പാക് വ്യോമ താവളം

Posted by - Jul 10, 2018, 10:37 am IST 0
ന്യൂഡല്‍ഹി: ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ പുതിയ നീക്കവുമായി വീണ്ടും പാകിസ്താന്‍. ഗുജറാത്തിലെ അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശത്ത് വ്യോമതാവളം തുറന്നാണ് പാകിസ്താന്‍ പുതിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യയോട് ചേര്‍ന്ന് കിടക്കുന്ന…

Leave a comment