ശബരിമല ദര്‍ശനത്തിനായെത്തിയ യുവതികളെ തിരിച്ചിറക്കുന്നു

369 0

പത്തനംതിട്ട : ശബരിമല ദര്‍ശനത്തിനായെത്തിയ രണ്ടു മലയാളി യുവതികളെ തിരിച്ചിറക്കുന്നു. ക്രമസമാധാന പ്രശ്‌നം കാരണമാണ് ഇവരെ തിരിച്ചിറക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കനകദുര്‍ഗയ്ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എന്നാല്‍ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമില്ലെന്നും പൊലീസ് തങ്ങളെ നിര്‍ബന്ധിച്ച്‌ തിരിച്ചിറക്കുകയാണെന്നും ബിന്ദു പറഞ്ഞു.

അതേസമയം യുവതികളെ മരക്കൂട്ടത്ത് തടഞ്ഞുവെച്ചിരിക്കുകയാണ്. ശരണം വിളികളുമായെത്തിയ പ്രതിഷേധക്കാരാണു യുവതികളെ തടഞ്ഞത്. നേരത്തെ അപ്പാച്ചിമേട്ടില്‍ ഇരുവരെയും തടഞ്ഞിരുന്നെങ്കിലും പൊലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു നീക്കി.കനത്ത പൊലീസ് സുരക്ഷയിലാണു യുവതികള്‍ മലകയറിയത്. സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും നിലയ്ക്കലിലെത്തിയ ഇവര്‍ക്ക് പൊലീസ് സുരക്ഷ നല്‍കുകയായിരുന്നു.

Related Post

മോദി സർക്കാരിന് സമ്പദ്‌വ്യവസ്ഥയെ കുറിച്ച്  ഒരു ധാരണയുമില്ല : പി ചിദംബരം 

Posted by - Dec 5, 2019, 03:15 pm IST 0
ന്യൂഡല്‍ഹി: സമ്പദ്‌വ്യവസ്ഥയെ കുറിച്ച് ഒരു വിവരവുമില്ലാതെയാണ്  മോദി സര്‍ക്കാര്‍ ഭരിക്കുന്നതെന്ന് മുന്‍ ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം ആരോപിച്ചു . ജയില്‍ മോചിതനായ ശേഷം നടത്തിയ ആദ്യ…

 ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍  അമിത് ഷായുടെ വീട്ടിലേക്ക് ഞായറാഴ്ച മാര്‍ച്ച് നടത്തും

Posted by - Feb 15, 2020, 05:55 pm IST 0
ന്യൂഡല്‍ഹി: സി എ എ ക്കെതിരായി  ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് ഞായറാഴ്ച മാര്‍ച്ച് നടത്തും. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക…

പ്രധാനമന്ത്രിയുടെ ചികിത്സാചെലവ് പൂജ്യം   

Posted by - Mar 9, 2018, 07:48 am IST 0
പ്രധാനമന്ത്രിയുടെ ചികിത്സാചെലവ് പൂജ്യം  വിവരാവകാശ നിയമപ്രകാരം ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ നാലുവർഷമായി ചികിത്സയ്ക്ക് ഇന്നേവരെ ഒരു രൂപ പോലും മുടക്കിട്ടില്ല, എസ്…

നി​കു​തി ന​ട​പ​ടി​ക​ൾ സു​താ​ര്യ​മാ​ക്കും: നിർമ്മല സീതാരാമൻ

Posted by - Sep 14, 2019, 05:11 pm IST 0
ന്യൂ ഡൽഹി: രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. നിലവിലുള്ള  സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്നും ധനമന്ത്രി പറഞ്ഞു. കയറ്റുമതി ഉൽ‌പ്പന്നങ്ങളുടെ നികുതി ഒഴിവാക്കുന്നതിനായി 2020…

മുകുൾ റോയിയെ സി.ബി.ഐ ചോദ്യം ചെയ്തു

Posted by - Aug 29, 2019, 01:44 pm IST 0
ന്യൂദൽഹി: ബിജെപി നേതാവ് മുകുൾ റോയി, തൃണമൂൽ കോൺഗ്രസ് എംപി കെ ഡി സിംഗ് എന്നിവരെ ബുധനാഴ്ച സിബിഐ ചോദ്യം ചെയ്തു. തൃണമൂൽ കോൺഗ്രസുമായി (ടിഎംസി) അണിനിരക്കുന്നതിന്…

Leave a comment