ശബരിമലയില്‍ നടന്നതു നിരീശ്വരവാദികളെ മറയാക്കി സര്‍ക്കാര്‍ നടത്തിയ നാടകമെന്ന് ശ്രീധരന്‍ പിള്ള

96 0

കോട്ടയം∙ ശബരിമലയില്‍ നടന്നതു നിരീശ്വരവാദികളെ മറയാക്കി സര്‍ക്കാര്‍ നടത്തിയ നാടകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. നാടകം നടന്നതു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരമാണ്. സംഭവത്തെക്കുറിച്ചു ദേശീയ ഏജന്‍സി അന്വേഷിക്കണം. ഇതിനായി സംസ്ഥാനം ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം എന്ന പാര്‍ട്ടി ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തിലാണ്.

ശബരിമലയില്‍നിന്നു വിശ്വാസികള്‍ പിന്‍വാങ്ങുന്നു.ശബരിമലയെ സാധാരണ അയ്യപ്പക്ഷേത്രങ്ങള്‍ പോലെയാക്കാനാണു നിരീശ്വര വാദികളുടെ നീക്കം. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നത് ശബരിമല കര്‍മസമിതിയും ബിജെപിയുമാണ്. പൊലീസ് ഇത്രയും അപചയത്തിലേക്കു പോയ അവസ്ഥ കേരളത്തില്‍ മുന്‍പ് ഉണ്ടായിട്ടില്ലെന്നും ശ്രീധന. ഇത്തരം സംഭവങ്ങള്‍ക്കെതിരെ തിങ്കളാഴ്ച ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ദിനം ആചരിക്കും. സമാധാനപരമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും.

Related Post

മനോജ് എബ്രഹാമിനെതിരെ വിവാദ പരാമര്‍ശം; ബിജെപി നേതാവിനെതിരെ കേസ്

Posted by - Nov 1, 2018, 08:17 am IST 0
കൊച്ചി: ഐജി മനോജ് എബ്രഹാമിനെതിരെ വിവാദ പരാമര്‍ശം നടത്തിയതിനും ഭീഷണിപ്പെടുത്തിയതിനും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.  ശബരിമല വിഷയത്തില്‍ ബിജെപി…

മുഖ്യമന്ത്രിയ്ക്ക് വധ ഭീഷണി 

Posted by - May 30, 2018, 10:30 am IST 0
കോതമംഗലം: മുഖ്യമന്ത്രിയെ വധിക്കുമെന്ന്​ ഭീഷണിപ്പെടുത്തി ഫേസ്​ബുക്ക്​ പോസ്​റ്റ്​. 'ലക്ഷക്കണക്കിന്​ മലയാളികളില്‍ ഒരാള്‍ വിചാരിച്ചാല്‍ നിന്റെ ഭാര്യക്കും കിട്ടും സര്‍ക്കാര്‍ ജോലി' എന്ന്​ തുടങ്ങുന്ന പോസ്​റ്റിനു താഴെ ഭരണം…

ശനിയാഴ്ച സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിവസം

Posted by - Oct 26, 2018, 07:06 am IST 0
തിരുവനന്തപുരം: ശനിയാഴ്ച സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിവസം ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പ്രാദേശികമായി അവധി നല്‍കിയിട്ടുണ്ടെങ്കില്‍ അത് തുടരുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. കനത്തമഴയും പ്രളയവും…

എരുമേലിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

Posted by - Nov 22, 2018, 07:53 am IST 0
പത്തനംതിട്ട: എരുമേലിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു. ജൈവ പ്ലാന്റാണ് മാലിന്യ സംസ്‌കരണത്തിന് സജ്ജമാക്കിയത്. മണ്ഡലകാലം തുടങ്ങിയ ശേഷവും സംസ്‌ക്കരണ പ്ലാന്റിന്റ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.…

രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

Posted by - Dec 7, 2018, 08:38 pm IST 0
തിരുവനന്തപുരം: 23-ാമത്‌ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘടന ചടങ്ങുകള്‍ നടന്നത്. കേരളത്തിന്റെ യശസ് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ചലച്ചിത്രമേള…

Leave a comment