ഹനുമാന്‍ മുന്‍ കായിക താരമായിരുന്നു; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം

370 0

ലഖ്‌നൗ: ഹനുമാന്റെ ജാതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി.ഹനുമാന്‍ മുസല്‍മാന്‍ ആണെന്നും ദളിതനാണെന്നും ജാട്ട് വിഭാഗക്കാരനാണെന്നുമുള്ള അനവധി പ്രസ്താവനകള്‍ക്ക് ഇന്ത്യന്‍ സമൂഹം സാക്ഷികളായി. എന്നാല്‍ ഹനുമാന്‍ ഈ വിഭാഗത്തിലൊന്നും പെട്ട ആളല്ല എന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഹനുമാന്‍ മുന്‍ കായിക താരമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ജാതിയെ പറ്റി ചര്‍ച്ച ചെയ്യരുതെന്നും ചേതന്‍ പറഞ്ഞത്. 'ഞാന്‍ വിശ്വസിക്കുന്നത് ശത്രുക്കളുമായി മല്ലയുദ്ധം ചെയ്യുന്ന കായികതാരമാണ് ഹനുമാന്‍ എന്നാണ്.

ഇന്ത്യയിലെ കായിക താരങ്ങളെല്ലാം ഹനുമാനെ ആരാധിക്കുന്നുണ്ട്. അത് അദ്ദേഹത്തിന്റെ ജാതി നോക്കിയിട്ടല്ല. ഹനുമാന്‍ ജി ഒരു മഹാത്മാവാണ് അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ജാതിയില്ല. ഞാന്‍ ഹനുമാനെ ദൈവമായാണ് കണുന്നത്. അദ്ദേഹത്തെ ഏതെങ്കിലും ജാതിയുമായി ബന്ധപ്പെടുത്തേണ്ടതില്ല'ചേതന്‍ ചൗഹാന്‍ പറഞ്ഞു.ഉത്തര്‍പ്രദേശിലെ അംരോഹയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

Related Post

ഐപിഎല്ലിൽ ഇന്ന് ചെന്നൈ-പഞ്ചാബ് പോരാട്ടം

Posted by - Apr 6, 2019, 01:34 pm IST 0
ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പ‍ർ കിംഗ്സ് വൈകിട്ട് നാലിന് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആണ്…

ഐ പി എൽ മത്സരം തിരുവനന്തപുരം നടന്നേക്കും 

Posted by - Apr 9, 2018, 07:51 am IST 0
ഐ പി എൽ മത്സരം തിരുവനന്തപുരം നടന്നേക്കും  കാവേരി പ്രശ്‌നം മൂലം നിന്നുപോയ ചെന്നൈ സൂപ്പർ കിങ്‌സ് കളിക്കാനിക്കുന്ന ഐ പി എൽ ഹോം മത്സരങ്ങൾ തിരുവനന്തപുരം…

കപ്പലണ്ടി വിറ്റു നടന്ന ഭൂതകാല ഓര്‍മകൾ വെളിപ്പെടുത്തി ചെന്നൈ ദക്ഷിണാഫ്രിക്കന്‍ താരം

Posted by - Apr 17, 2018, 06:44 pm IST 0
തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അനിയനൊപ്പം റോഡരികില്‍ കപ്പലണ്ടി വിറ്റ കയ്പു നിറഞ്ഞ തന്റെ ബാല്യകാല ഓര്‍മകളെ വെളിപ്പെടുത്തി ചെന്നൈ ദക്ഷിണാഫ്രിക്കന്‍ താരം. 50 ലക്ഷം രൂപ നല്‍കി…

സഞ്ജുവിനെ പ്രശംസിച്ച് ഗൗതം ഗംഭീർ

Posted by - Mar 30, 2019, 11:23 am IST 0
ന്യൂഡൽഹി: ഹൈദരാബാദ് സൺറൈസേഴ്സിനെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയ രാജസ്ഥാൻ റോയൽസിന്‍റെ മലയാളി താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ക്രിക്കറ്റിൽ വ്യക്തികളെ…

കോമൺവെൽത്ത്  ഗെയിംസിൽ ഇന്ത്യക്ക് വെള്ളി 

Posted by - Apr 5, 2018, 09:47 am IST 0
കോമൺവെൽത്ത്  ഗെയിംസിൽ ഇന്ത്യക്ക് വെള്ളി  കോമൺവെൽത്ത് ഗെയിംസിൽ പി.ഗുരുരാജയിലുടെ ഇന്ത്യക്ക് വെള്ളി മെഡൽ നേടി. ഈ മത്സരത്തിൽ ഇന്ത്യക്ക് അഭിമാനിക്കാവുന്ന ആദ്യ മെഡൽ നേട്ടമാണ് പി.ഗുരുരാജയിലുടെ കൈ…

Leave a comment