ജൂൺവരെ ക്രിക്കറ്റിന് വിലക്ക്

806 0

രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ (ഐസിസി) എല്ലാ ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങളും ജൂൺ 30 വരെ തത്ക്കാലം മാറ്റിവച്ചു.  ഇതോടെ ജൂൺവരെ ലോക ക്രിക്കറ്റിൽ ഒരു മത്സരവും നടക്കില്ലെന്ന്‌ ഉറപ്പായി. കോവിഡ്‌–-19 കാരണം നേരത്തേതന്നെ മറ്റ്‌ രാജ്യാന്തര മത്സരങ്ങൾ നിർത്തിവച്ചിരുന്നു. ഒക്‌ടോബറിൽ ഓസ്‌ട്രേലിയയിൽ നടക്കേണ്ട ട്വന്റി–-20 ലോകകപ്പിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. വൈറസ്‌ ബാധയുടെ വ്യാപനം അവസാനിച്ചില്ലെങ്കിൽ മാത്രമേ ലോകകപ്പ്‌ മാറ്റാനുള്ള സാധ്യതകൾ ആലോചിക്കുവെന്ന്‌ ഐസിസി വ്യക്തമാക്കി. ദുബായിൽ ചേർന്ന്‌ ഐസിസി യോഗത്തിലാണ്‌ തീരുമാനം.

ഈ വർഷത്തെ ട്വന്റി–-20 ലോകകപ്പ്‌, അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ട്വന്റി–-20 ലോകകപ്പ്‌, 2023ലെ ഏകദിന ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങളാണ്‌ മാറ്റിയവ. എട്ട്‌ ഇടങ്ങളിലായി അരങ്ങേറേണ്ട യോഗ്യതാ ടൂർണമെന്റുകളാണ്‌ നിർത്തിയത്‌. ജൂൺ 30ന്‌ ശേഷം ഇവ നടത്താനുള്ള സാഹചര്യം പിന്നീട്‌ പരിശോധിക്കും. ട്വന്റി‐20 ലോകകപ്പ്‌ ട്രോഫി പര്യടനവും മാറ്റി.

അടുത്തവർഷം ന്യൂസിലൻഡിൽ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിന്റെ യോഗ്യതാ കളികൾ ജൂലൈ മൂന്നുമുതൽ ശ്രീലങ്കയിലാണ്‌ നിശ്ചയിച്ചിട്ടുള്ളത്‌. ഈ മത്സരങ്ങളുടെ കാര്യത്തിലും സാഹചര്യം പരിഗണിച്ച്‌ പിന്നീട്‌ തീരുമാനിക്കും.

‘ലോകം ഒരു മഹാമാരിയെ നേരിടുകയാണ്‌. ഈ അവസരത്തിൽ എല്ലാ ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങളും മാറ്റുകയാണ്‌’–-ഐസിസി മത്സര നടത്തിപ്പ്‌ തലവൻ ക്രിസ്‌ ടെറ്റ്‌ലി പറഞ്ഞു. ഒക്‌ടോബർ 18നാണ്‌ ട്വന്റി–-20 ലോകകപ്പ്‌ ആരംഭിക്കുന്നത്‌. ലോകകപ്പ്‌ മാറ്റാനുള്ള ചർച്ച യോഗത്തിൽ ഉയർന്നില്ലെന്നാണ്‌ അറിയുന്നത്‌.സെപ്‌തംബറിൽ നടക്കേണ്ട ഏഷ്യാ കപ്പിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്‌

Related Post

ഐപിഎല്ലിൽ ഇന്ന് ചെന്നൈ-പഞ്ചാബ് പോരാട്ടം

Posted by - Apr 6, 2019, 01:34 pm IST 0
ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പ‍ർ കിംഗ്സ് വൈകിട്ട് നാലിന് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആണ്…

രണ്ടാംനിര താരങ്ങൾക്ക് കഴിവുകാട്ടാൻ ഇത് സുവർണാവസരം 

Posted by - Mar 6, 2018, 07:46 am IST 0
രണ്ടാംനിര താരങ്ങൾക്ക് കഴിവുകാട്ടാൻ ഇത് സുവർണാവസരം  ത്രിരാഷ്ട്ര ട്വന്റി 20 ടൂർണമെന്റിന് ഇന്നു തുടക്കം.  ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുശേഷം ഇന്ത്യയുടെ പ്രമുഖ താരങ്ങളെല്ലാം വിശ്രമത്തിലാണ് അതിനാൽ ഇന്ത്യയുടെ രണ്ടാം…

ആരാധകര്‍ക്ക് അപ്രതീക്ഷിത സമ്മാനങ്ങള്‍ നല്‍കി ചെന്നൈയുടെ 'തല'  

Posted by - May 2, 2019, 03:28 pm IST 0
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ക്ക് 'തല'യാണ് എം എസ് ധോണി. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് എതിരായ മത്സരശേഷം ആരാധകര്‍ക്ക് തലയുടെ വക ചില അപ്രതീക്ഷിത സമ്മാനങ്ങളുണ്ടായിരുന്നു.…

ഐപിഎല്ലിൽ ഇന്ന് ചെന്നൈ – രാജസ്ഥാൻ പോരാട്ടം

Posted by - Apr 11, 2019, 03:33 pm IST 0
ജയ്പൂര്‍: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും. രാത്രി എട്ടിന് ജയ്പൂരിലാണ് മത്സരം. ആറ് കളിയിൽ അഞ്ചിലും ജയിച്ച് ലീഗിൽ ഒന്നാം സ്ഥാനത്താണ് ധോണിയുടെ…

കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ന് വിവാഹിതനാകും

Posted by - Dec 22, 2018, 11:33 am IST 0
തിരുവനന്തപുരം: കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ന് വിവാഹിതനാകും. തിരുവനന്തപുരം സ്വദേശി ചാരുലതയാണ് വധു. രാവിലെ വിവാഹം രജിസ്റ്റര്‍ ചെയ്തതിന് ശേഷം വൈകീട്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി…

Leave a comment