രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം പുതുചരിത്രം കുറിച്ചു 

300 0

വയനാട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം പുതുചരിത്രം രചിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഗുജറാത്തിനെ 113 റണ്‍സിന് തകര്‍ത്ത് കേരളം ആദ്യമായി സെമിഫൈനലില്‍ കടന്നു. 195 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് മൂന്നാം ദിനം 81 റണ്‍സിന് കൂടാരം കയറി.

കൃഷ്ണഗിരിയിലെ പേസ് പിച്ചില്‍ തീതുപ്പുന്ന പന്തുകളുമായി ഗുജറാത്തിനെ വിറപ്പിച്ച പേസര്‍മാരായ ബേസില്‍ തന്പിയും സന്ദീപ് വാര്യരുമാണ് കേരളത്തിന്‍റെ ചരിത്ര ജയത്തിന് ചുക്കാന്‍ പിടിച്ചത്. ബേസില്‍ അഞ്ചും സന്ദീപ് നാലും വിക്കറ്റുകള്‍ പിഴുതു. മത്സരത്തില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തന്പി മാന്‍ ഓഫ് ദ മാച്ചായി.

Related Post

കോമൺവെൽത്ത് : ഇന്ത്യക്ക് നാലാമത് സ്വർണം

Posted by - Apr 8, 2018, 05:38 am IST 0
കോമൺവെൽത്ത് : ഇന്ത്യക്ക് നാലാമത് സ്വർണം  കോമൺവെൽത്ത് ഗെയിംസിൽ 85 കിലോ വിഭാഗത്തിൽ അകെ 338 കിലോ ഉയർത്തി ഇന്ത്യയുടെ രഗല വെങ്കട് രാഹുൽ ഇന്ത്യക്ക് അഭിമാനമായി.…

പതിനാല് വർഷത്തെ കാത്തിരിപ്പിനുശേഷം സന്തോഷ് ട്രോഫി കേരളത്തിന്‌

Posted by - Apr 2, 2018, 08:38 am IST 0
സാൾട്ട് ലേക് സ്റ്റേഡിയത്തിൽ ബംഗാളിനെ തോല്പിച്ച് പതിനാല് വർഷങ്ങൾക്കു ശേഷം കേരളം വിജയക്കൊടി പാറിച്ചു. അധികസമയത് ഗേൾ അടിച്ചു സമനിലയിൽ കളിനിന്നു തുടർന്ന് പെനാൽട്ടിൽ കേരളം മധുരമായ്…

നൈറ്റ് റൈഡേഴ്‌സിനെതിരെ സൂപ്പര്‍ കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം

Posted by - Apr 15, 2019, 04:56 pm IST 0
കൊല്‍ക്കത്ത: റെയ്‌ന- ജഡേജ ഫിനിഷിംഗില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം. കൊല്‍ക്കത്തയുടെ 161 റണ്‍സ് ചെന്നൈ രണ്ട് പന്ത് ബാക്കിനില്‍ക്കേ…

ലോറിയസ് പുരസ്‌കാരം  സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്

Posted by - Feb 18, 2020, 09:20 am IST 0
ബെര്‍ലിന്‍ : കായിക രംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്‌കാരം  സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്. എതിരില്ലാതെയാണ് സച്ചിന്റെ പേര് പുരസ്‌കാരത്തിനായി തെരഞ്ഞടുക്കപ്പെട്ടത്. 2000 മുതല്‍ 2020 വരെയുള്ള കാലയളവിൽ…

'ധോണി ഷോ'യ്ക്ക് പിഴശിക്ഷ ;  താരത്തെ വിമർശിച്ചു ക്രിക്കറ്റ് ലോകം

Posted by - Apr 12, 2019, 04:48 pm IST 0
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെയുണ്ടായ "നോബോൾ' വിവാദവുമായി ബന്ധപ്പെട്ട് നടന്ന "ധോണി ഷോ'യിൽ താരത്തിന് ഐപിഎൽ അച്ചടക്ക സമിതി മാച്ച് ഫീസിന്‍റെ 50 ശതമാനം പിഴയിട്ടു. എന്നാൽ…

Leave a comment